For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണം നിയന്ത്രിക്കാം ചില പുതുമകളോടെ.

By Super
|

നമ്മളിലധികപേരും തീറ്റപ്രിയരാണ്. എന്ന് മാത്രമല്ല. തിന്നാൻ വേണ്ടി ജീവിക്കുന്നവരുമാണ്. ആരോഗ്യവും സന്തുഷ്ടവുമായ ജീവിതരീതിക്ക് ആഹാരത്തിലെ മിതത്വം ഒരു പ്രധാന ഘടകമാണ്. ‘മതിയാക്കൂ’ എന്ന് പറഞ്ഞ് മനസ്സിനെ ശാസിച്ച് നിർത്തുവാൻ പലപ്പോഴും കഴിയാതെ വരാറില്ലെ.

ഇവിടെയിതാ അത്തരക്കാർക്ക് ക്രിയാത്മകവും ലളിതവുമായ ചില നിർദ്ദേശങ്ങൾ. അമിതാഹാരത്തിന് തടയിടാൻ ഈ കുറുക്ക് വഴികൾ സഹായകമാകും.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

സ്വയം മറന്ന് ഭക്ഷിക്കുന്നതിലൂടെ കൊഴുപ്പും മേദസ്സും ശരീരത്തിന്റെ ആകാരവടിവ് നഷ്ടപ്പെടുത്തിയേക്കാം. മോഹനമായ ശരീരഘടന ഉണ്ടെങ്കിലല്ലേ സുന്ദരിയായ ഒരു പ്രേയസിയെ സ്വന്തമാക്കാനാവൂ. അലക്ഷ്യമായ ഭക്ഷണരീതി ഉള്ളവർക്ക് ഇത് സ്വപ്നം കാണാനേ കഴിയൂ.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

അസമയത്തുള്ള വിശപ്പിനെ അങ്ങ് അവഗണിച്ചേക്കൂ. ലോകത്തുള്ള സകലമാന ചവറ് ഭക്ഷണങ്ങളും മനസ്സിലേക്ക് ഓടിയെത്തുന്നത് അപ്പോഴാണ്. നേരമല്ലാത്ത നേരത്ത് ഭക്ഷണം അകത്താക്കുന്നതിന് പകരം മറ്റെന്തിലേക്കെങ്കിലും ശ്രദ്ധ തിരിക്കാൻ ശ്രമിക്കണം.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

രാത്രി വൈകുവോളം ടെലിവിഷനുമുന്നിൽ തപസ്സിരിക്കുന്ന പ്രവണത നന്നല്ല. പലയാവർത്തി കണ്ട പ്രോഗ്രാമുകൾ തന്നെയാവും അല്പം വിരസതയോടെ കണ്ടിരിക്കുന്നത്. ഇതോടൊപ്പം കഴിക്കുകയും കൊറിക്കുകയും ചെയ്യുന്ന സ്നാക്കുകൾ ശരീരത്തിന് വരുത്തിവെക്കുന്ന ദോഷങ്ങളെ കുറിച്ച് അശ്രദ്ധരാവരുത്.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

അറപ്പും വെറുപ്പും തോന്നുന്ന ഭക്ഷണ വിഭവങ്ങളെ കുറിച്ച് പലപ്പോഴും നാം കേട്ടിട്ടുണ്ട്. ഇത്തരം വീഡിയോകൾ കാണുന്നത് ഒരുവേള ഭക്ഷണത്തോടുള്ള ആർത്തിയ്ക്ക് അല്പസമയമെങ്കിലും സുല്ല് പറയാൻ സഹായകമാകും.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

പ്രധാന ഭക്ഷണം കഴിക്കുന്നതിന് മുമ്പായി ഒരു ഗ്ലാസ്സ് വെള്ളമോ സൂപ്പോ കഴിക്കുന്നത് ശീലമാക്കണം. മൂക്ക്മുട്ടെ തിന്നുന്നതിൽ നിന്ന് ഒരുപരിധി വരെ ഇത് നിങ്ങളെ തടയും. ദ്രവരൂപത്തിൽ എന്തെങ്കിലും ആദ്യമേ കഴിക്കുന്നത് ഭാഗികമായി വയർ നിറഞ്ഞ പ്രതീതി നിങ്ങൾക്കുണ്ടാക്കും.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

വാത്സല്യം വെച്ചുവിളമ്പുന്ന അമ്മ പലപ്പോഴും ഭക്ഷണത്തിലെ നെയ്യും കൊഴുപ്പും ശ്രദ്ധിച്ചുകൊള്ളണമെന്നില്ല. ഇടതടവില്ലാതെ ഭക്ഷണം വിളമ്പുന്നത് മകന് സുന്ദരിയായ കൂട്ടുകാരിയെ കിട്ടുന്നതിന് തടസ്സമാകുമെന്ന് അവർ അറിഞ്ഞിരിക്കേണ്ടതാണ്. ഭക്ഷണ കാര്യത്തിൽ അമ്മ എടുക്കുന്ന ശരിയായ തീരുമാനം ഇക്കാര്യത്തിൽ വളരെ വിലപ്പെട്ടതാണ്.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കൂടിയേതീരൂ എന്ന് തോന്നുന്ന അവസരങ്ങളിൽ വായിലിട്ട് ചവയ്ക്കാൻ ച്യൂയിംഗം പോലെ എന്തെങ്കിലും കൂടെ കരുതിക്കോളൂ. ഭക്ഷണത്തിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ കുറച്ച് നേരത്തേക്ക് തിരിച്ചുവിടാൻ അതുപകരിക്കും.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഒരാളുടെ ഇഷ്ടാനിഷ്ടങ്ങളെയും ശീലങ്ങളെയും ഒരളവ് വരെ സ്വാധീനിക്കുന്നത് അയാളുടെ കൂടെ ചിലവഴിക്കുന്ന വ്യക്തിയാണ്. ഒരു കൂട്ടുകാരിയെ കൂടെ കൂട്ടുന്നത് ഇത്തരം അവസരങ്ങളിൽ നല്ല ഫലം ചെയ്യും. നിങ്ങളോടൊപ്പം അവൾക്കും വേണ്ടിവരുന്ന ഭക്ഷണ ചിലവിനെ കുറിച്ചോർത്ത് നിങ്ങളുടെ വിശപ്പ് പമ്പകടന്നേക്കും.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

വ്യായാമമുറകൾക്കൊപ്പം ഡയറ്റീഷ്യനെ കൺസൾട്ട് ചെയ്ത് നോക്കൂ. ആരോഗ്യ പരിപാലനത്തിന് ചിലവാക്കേണ്ടിവരുന്ന തുകയുടെ വലുപ്പം നിങ്ങളെ ഒന്നിരുത്തി ചിന്തിപ്പിക്കും.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

കൈകൾകൊണ്ട് വാരിവലിച്ച് കഴിക്കുന്നതിന് പകരം ഫോർക്ക്, കത്തി, സ്പൂൺ എന്നിവ ഉപയോഗിക്കുന്നത് ഒരുപാട് കഴിക്കുന്നതിൽ നിന്ന് നിങ്ങളെ വിമുഖരാക്കും. ഇത്തരക്കാർ പൊതുവെ കുറച്ച് ഭക്ഷണമേ കഴിക്കുകയുള്ളു എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

പളപളാ മിന്നുന്ന വെളുത്ത പാത്രങ്ങൾക്ക് പകരം ഇരുണ്ടതോ നേവി ബ്ലൂ നിറത്തിലുള്ളതോ ആയ പാത്രങ്ങളിൽ ഭക്ഷിക്കുക. വേഗത്തിൽ വയറ് നിറഞ്ഞുവെന്ന തോന്നൽ ഇതുവഴി ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണങ്ങൾ ആർത്തിയെയും അമിതാഹാരത്തെയും നിയന്ത്രിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ദഹനത്തിന് അല്പം സമയമെടുക്കുമെന്നതിനാൽ തുടർച്ചയായുള്ള വിശപ്പിനെ ഇത് തടയും. പ്രോട്ടീനിന്റെ അഭാവത്തിൽ വിശപ്പിന്റെ വിളി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും.

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

ഭക്ഷണം കുറയ്ക്കാന്‍ ചില വഴികള്‍

നിത്യഭക്ഷണത്തിൽ പ്രാതലിന്റെ പങ്ക് മനസ്സിലാക്കിയവരായിരുന്നു നമ്മുടെ പൂർവ്വികർ. അടുത്തകാലത്ത് നടന്ന ഗവേഷണങ്ങൾ ആ അറിവിനെ ശരിവെക്കുന്നുമുണ്ട്. ബ്രേക്ക് ഫാസ്റ്റ് കഴിച്ച ഒരു വ്യക്തിയുടെ ബി.എം.ഐ(ബോഡി മാസ്സ് ഇൻഡെക്സ്) പ്രാതൽ കഴിക്കാത്ത വ്യക്തിയുടേതിനേക്കാൾ കുറവായിരിക്കുമെന്ന് മാത്രമല്ല കലോറിയുടെ തോതും താരതമ്യേന കുറവായിരിക്കും.

English summary

Food, Health, Body, Alcohol, Protein, Fat, ഭക്ഷണം, ആരോഗ്യം, ശരീരം, മദ്യം, കൊഴുപ്പ്, പ്രോട്ടീന്‍

Most of us are hardcore foodies and definitely live to eat! But moderation is a key word for a healthy and happy lifestyle. We bring to you 13 innovative ways of telling yourself, “Hey! Eat Less”.
X
Desktop Bottom Promotion