ഡയറ്റിംഗിനിടയിലും കിട്ടുന്ന ചില പണികള്‍

Posted By:
Subscribe to Boldsky

തടി കുറയ്ക്കാനും ശരീരം ഫിറ്റ് ആവാനും നമ്മള്‍ പഠിച്ച പണി പതിനെട്ടും നോക്കും. എല്ലാം കഴിഞ്ഞാണ് ഡയറ്റിംഗ് എന്ന സംഭവത്തിലേക്ക് എത്തുന്നത്. എന്നാല്‍ പലപ്പോഴും ശരിയായ രീതിയിലായിരിക്കില്ല പലരും ഡയറ്റിംഗ് ശീലമാക്കുന്നത്. എവിടെ നിന്നൊക്കെയോ കിട്ടിയ അറിവു കൊണ്ടായിരിക്കും പലരുടേയും ഡയറ്റിംഗ് തന്നെ ആരംഭിക്കുന്നത്.

ശരിയായ രീതിയില്‍ ഡയറ്റിംഗ് നോക്കിയില്ലെങ്കില്‍ അതുണ്ടാക്കുന്നത് ഗുരുതരമായ ആരോ്യ പ്രശ്‌നങ്ങളാണ്. അതുകൊണ്ടു തന്നെ ഡേയറ്റിംഗ് തുടങ്ങുമ്പോള്‍ താഴെ പറയുന്ന തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചില ഡയറ്റിംഗ് തെറ്റിദ്ധാരണകള്‍....

തടി കുറയാന്‍ ഉത്തമ മാര്‍ഗ്ഗം

തടി കുറയാന്‍ ഉത്തമ മാര്‍ഗ്ഗം

തടി കുറഞ്ഞ് സ്ലിം ആകാന്‍ എന്ന രീതിയില്‍ ഡയറ്റിംഗില്‍ കൈവെച്ച പലരും നമുക്കിടയില്‍ തന്നെയുണ്ട്. എന്നാല്‍ ഇത്തരമൊരു മാര്‍ഗ്ഗത്തിലൂടെ തടി കുറയ്ക്കാമെന്ന ധാരണ ഉണ്ടെങ്കില്‍ അതുണ്ടാക്കുന്നത് അനാരോഗ്യം മാത്രമായിരിക്കും.

അത്താഴം വൈകിയാല്‍

അത്താഴം വൈകിയാല്‍

ഡയറ്റിംഗിന്റെ ഭാഗമായി രാത്രി ഭക്ഷണം വൈകി കഴിയ്ക്കുന്നവര്‍ നമുക്കിടയില്‍ സ്ഥിരം കാഴ്ചയാണ്. അതൊക്കെ പോട്ടെ പലരും അത്താഴം പോലും കഴിയ്ക്കാതിരിക്കും. ഇതിനു കാരണം പറയുന്നത് ഡയറ്റിംഗ് എന്നും എന്നാല്‍ അത്താഴം ഒഴിവാക്കിയിട്ടുള്ള ഡയറ്റിംഗ് ഒരു തരത്തിലും ആരോഗ്യത്തിന് നല്ലതല്ല.

കലോറിയും തൂക്കവും

കലോറിയും തൂക്കവും

കലോറി കുറഞ്ഞ ഭക്ഷണം കഴിയ്ക്കുന്നത് തടി കുറയ്ക്കും. എന്നാല്‍ ആദ്യം കാണിയ്ക്കുന്ന ഈ ആവേശം പിന്നീടും ഉണ്ടാവണമെന്നില്ല. അതുകൊണ്ടു തന്നെ പിന്നീട് ഡയറ്റിംഗ് എന്ന ശീലം തന്നെ പാളിപ്പോവുന്ന അവസ്ഥയാണ് ഉണ്ടാവുക.

വ്യായാമമില്ലാതെ ഡയറ്റിംഗ്

വ്യായാമമില്ലാതെ ഡയറ്റിംഗ്

ഭക്ഷണം നിയന്ത്രിച്ചതുകൊണ്ടു മാത്രം തടി കുറയുകയോ ശരീരം ഫിറ്റ് ആവുകയോ ചെയ്യില്ല. ഇതിന് ആദ്യം ചെയ്യേണ്ടത് നല്ല രീതിയിലുള്ള വ്യായാമം ചെയ്യുക എന്നത് തന്നെയാണ്. എന്നാല്‍ മാത്രമേ ഡയറ്റിംഗ് പ്രാവര്‍ത്തികമാവുകയുള്ളൂ.

കാര്‍ബോഹൈഡ്രേറ്റ് തടി കൂട്ടും

കാര്‍ബോഹൈഡ്രേറ്റ് തടി കൂട്ടും

എല്ലാ കാര്‍ബോഹൈഡ്രേറ്റും തടി കൂട്ടില്ല, കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുകളും ഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഡയറ്റിംഗ് വെറും കോമാളിത്തരം മാത്രമായി പോവും.

English summary

Five Common Myths About Dieting

Below are some common myths about dieting; these we have inherited from our culture and set to pass them down to the next generation.
Story first published: Thursday, December 10, 2015, 9:00 [IST]
Subscribe Newsletter