For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമൃതിന്‍ രഹസ്യം ബിറ്റ്‌റൂട്ട് ജ്യൂസില്‍

|

ബീറ്റ്‌റൂട്ട് നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന പച്ചക്കറിയാണ്. ബീറ്റ്‌റൂട്ട് ജ്യൂസും നമുക്കന്യമല്ല. എന്നാല്‍ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ബീറ്റ്‌റൂട്ട് കഴിയ്ക്കുന്നത് അമൃത് കഴിയ്ക്കുന്നതിന് തുല്യമാണ്. അതുകൊണ്ടു തന്നെ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കാവുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട് എന്ന കാര്യത്തില്‍ സംശയമില്ല.

ആരോഗ്യം മാത്രമല്ല ബീറ്റ്‌റൂട്ട് നല്‍കുന്നത് സൗന്ദര്യവും ആരോഗ്യത്തോടൊപ്പം നല്‍കുന്നു എന്നതാണ് കാര്യം, മുടിയുടേയും ചര്‍മ്മത്തിന്റേയു അഴകും ആരോഗ്യവും കാത്തു സൂക്ഷിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയും. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

കരളിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു

കരളിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്നു

കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് ബീറ്റ്‌റൂട്ട് കഴിഞ്ഞേ മറ്റു പച്ചക്കറികള്‍ക്ക് സ്ഥാനമുള്ളൂ. ബീറ്റ്‌റൂട്ട് ജ്യൂസ് എന്നും രാവിലെ വെറുംവയറ്റില്‍ കഴിച്ചാല്‍ അത് കരളിനെ പരിപോഷിപ്പിക്കുന്നു.

 ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു

ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു

രക്തത്തില്‍ ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിക്കുന്നു

ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസ് സഹായിക്കുന്നു. ദിവസവും ഭക്ഷണത്തിനു ശേഷം ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ബീറ്റ്‌റൂട്ട് പച്ചയ്ക്കും ജ്യൂസ് അടിച്ചും പാകം ചെയ്തും കഴിയ്ക്കുന്നത് നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നതിന് നല്ലൊരു പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്.

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു

അല്‍ഷിമേഴ്‌സ് എന്ന മഹാരോഗംവരാതെ നമ്മെ സംരക്ഷിക്കുന്നതിന് ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയുന്നു. പ്രായമായവര്‍ എന്നും രാവിലെ ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും.

 രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതാണ് ബീറ്ററൂട്ട് ജ്യൂസ്. രക്തസമ്മര്‍ദ്ദമുള്ളവര്‍ എന്നും രാവിലെ ബീറ്റ്‌റൂട്ട് ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്.

English summary

Excellent Benefits Of Beetroot Juice For Health

Beetroot juice has been elevated to the status of a superfood owing to its many benefits. But, did you know that it can boost your stamina?
Story first published: Saturday, December 19, 2015, 17:47 [IST]
X
Desktop Bottom Promotion