For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മസിലിന്റെ കാര്യത്തില്‍ നോ ടെന്‍ഷന്‍

|

ആരോഗ്യമുള്ളതും ആരേയും ആകര്‍ഷിക്കുന്ന തരത്തിലുള്ളതുമായ ശരീരം ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇന്നത്തെ ജീവിത രീതിയും ആഹാര രീതിയുമാണ് പലപ്പോഴും നമ്മുടെ ശരീരത്തെ ദുര്‍ബലപ്പെടുത്തുന്നതും. പുരുഷന്‍മാരെ മാത്രം ഭയപ്പെടുത്തും ക്യാന്‍സര്‍

എന്നാല്‍ യുവ തലമുറ മസിലു പെരുപ്പിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന കാഴ്ച നാം സ്ഥിരം കാണുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ എത്ര കഷ്ടപ്പെട്ടാലും പലപ്പോഴും ഉദ്ദേശിക്കുന്ന ഫലം ലഭിയ്ക്കണമെന്നില്ല. പലപ്പോഴും സമയത്തിന്റെ അഭാവം പറഞ്ഞ് ചെയ്യുന്ന വ്യായാമത്തിന്റെ കാര്യത്തില്‍ പോലും പിശുക്ക് കാണിയ്ക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നതും.

എന്നാല്‍ മസിലിന്റെ കാര്യത്തില്‍ എന്തൊക്കെ സിംമ്പിള്‍ വഴികള്‍ ചെയ്താല്‍ പവര്‍ഫുള്‍ ആക്കാം എന്നു നോക്കാം. മാമ്പഴത്തേക്കാള്‍ ഗുണം മാവിലയ്ക്ക്

നടത്തം നല്ലതിന്

നടത്തം നല്ലതിന്

എന്നും നടക്കുന്നതും മസിലിന്റെ ആരോഗ്യത്തിന് നല്ലതാണ്. അഥുകൊണ്ടു തന്നെ എല്ലാ ദിവസവും രാവലെ നടക്കുന്നത് മസിലിനെ പവര്‍ഫുള്‍ ആക്കും. മാത്രമല്ല ഇതിലൂടെ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലാതാവും എന്നതാണ് സത്യം.

 യോഗയുടെ ആവശ്യകത

യോഗയുടെ ആവശ്യകത

യോഗ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പലപ്പോഴും യോഗ പ്രായമായവരുടെ മാത്രം കുത്തകയാണ് അല്ലെങ്കില്‍ അവരാണ് ചെയ്യേണ്ടത് എന്ന ധാരണ പലപ്പോഴും പ്രശ്‌നമാക്കും.

പ്രത്യേക വ്യായാമം

പ്രത്യേക വ്യായാമം

വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ മസിലിന്റെ ആരോഗ്യത്തിനായി പ്രത്യേകം വ്യായാമം ചെയ്യുന്നതാണ് ഉത്തമം. ഈ വ്യായാമത്തിലൂടെ ഉറപ്പുള്ള മസിലുകള്‍ ലഭിയ്ക്കും എന്നും ചെയ്യുന്നതില്‍ നിന്ന് അല്‍പസമയം മസിലിന്റെ ആരോഗ്യത്തിനായി മാത്രം മാറ്റി വെയ്ക്കുക.

തടി കുറയ്ക്കണം

തടി കുറയ്ക്കണം

തടി കുറയ്ക്കുക എന്നാല്‍ പാടേ കുറയ്ക്കുക എന്നതല്ല. പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള തടിയാണ് നല്ലത്. അതുകൊണ്ടു തന്നെ അമിതവണ്ണം എന്നത് മസിലിനും നല്ലതല്ല എന്നതാണ് സത്യം.

ചെയ്യാന്‍ പാടില്ലാത്തവ

ചെയ്യാന്‍ പാടില്ലാത്തവ

ചെയ്യാന്‍ പാടില്ലാത്ത വ്യായാമമുറകള്‍ ധാരാളം ഉണ്ട്. അതുകൊണ്ടു തന്നെ മസിലിന്റെ ആരോഗ്യത്തിനായി നാം ചെയ്യുന്ന വ്യായാമങ്ങളില്‍ പലതും തെറ്റായിരിക്കും. അതിനാല്‍ നല്ലൊരു വിദഗ്ധനില്‍ നിന്ന് ഉപദേശം സ്വീകരിച്ച ശേഷം മാത്രം വ്യായാമത്തിലേര്‍പ്പെടുക.

ധാരാളം വെള്ളം

ധാരാളം വെള്ളം

ധാരാളം വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. പലപ്പോഴും ഡീഹൈഡ്രേഷന്‍ ആണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും. ഇത്തരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുമ്പോള്‍ അത് ആരോഗ്യത്തേയും മോശമായി ബാധിയ്ക്കുന്നു. ചൂടു വെള്ളം കുടിയ്ക്കുന്നതാണ് ഉത്തമം.

 പോഷകങ്ങള്‍ ധാരാളം

പോഷകങ്ങള്‍ ധാരാളം

പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടുതലായി ഉള്‍പ്പെടുത്തണം. എന്നാല്‍ പലപ്പോഴും ആവശ്യത്തിന് പോഷകങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താത്തത് മസിലിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുന്നു.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡിയാണ് മസിലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. അതുകൊണ്ടു തന്നെ സൂര്യപ്രകാശം ഏല്‍ക്കുന്നത് വളരെ നല്ലതാണ്.

English summary

Effective Ways to Strengthen Your Muscles

If you suffer from weakness in your muscles, you know your limitations all too well. Here are some effective ways to strengthen your muscles.
Story first published: Monday, November 30, 2015, 10:57 [IST]
X
Desktop Bottom Promotion