For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രോക്കിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ അറിയുക

By Sruthi K M
|

പെട്ടെന്നുള്ള ആഘാതങ്ങള്‍ പലര്‍ക്കും പല രീതിയില്‍ ഉണ്ടാകുന്നു. ഹൃദയാഘാതം, പഷാഘാതം, മസ്തിഷ്‌കാഘാതം എന്നിവയൊക്കെ ഉണ്ടാകുന്നു. ഇത് പല വൈകല്യങ്ങള്‍ക്കും കാരണമാകുന്നു. സ്‌ട്രോക്ക് വരുന്നതോടെ ചില ആള്‍ക്കാരുടെ ശരീരവും തളര്‍ന്നു പോകുന്നു. ഇതിന്റെ രോഗലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു.

നിങ്ങളുടെ വിലയേറിയ ജീവന്‍ നിങ്ങള്‍ക്ക് രക്ഷിക്കേണ്ടേ? ഒരു സ്‌ട്രോക്ക് കൊണ്ട് തീരാനുള്ളതാണോ നിങ്ങളുടെ ജീവിതം. തലച്ചോറിന്റെ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ രക്ത ലഭ്യത ആവശ്യമാണ്. രക്തചംക്രമണം തലച്ചോറിന് പോഷകവും ഓക്‌സിജനും നല്‍കുന്നു. ഈ രക്തക്കുഴലുകള്‍ ഹൃദയത്തിലേക്കും രക്തം എത്തിക്കാന്‍ സഹായിക്കുന്നുണ്ട്. തലച്ചോറിലെ രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് എന്ന അപകടകാരി നിങ്ങളില്‍ എത്തുന്നത്.

തലച്ചോറില്‍ രക്തം കട്ട പിടിക്കുമ്പോള്‍ ഇത്തരം രോഗം ഉണ്ടാകുന്നു. രക്ത സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോഴും സ്‌ട്രോക്ക് ഉണ്ടാകാം. സ്‌ട്രോക്കിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക.

വൈകല്യങ്ങള്‍

വൈകല്യങ്ങള്‍

തലച്ചോറിലെ രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ തലച്ചോറിലെ കോശങ്ങള്‍ നിര്‍ജ്ജീവമാകുന്നു. ഇത് തലച്ചോറിനെ കേടുവരുത്തുന്നു. നിങ്ങളുടെ ശരീരത്തെ നിയന്ത്രിച്ചു നിര്‍ത്തുന്ന തലച്ചോര്‍ താറുമാറാകുമ്പോള്‍ ശരീരം പ്രതികരിക്കുന്നു. ഇത് പല വൈകല്യത്തിനും കാരണമാകുന്നു. നിങ്ങളുടെ സംസാരശേഷി, ഓര്‍മശക്തി, ശരീര തളര്‍ച്ച എന്നിവയൊക്കെയാവാം ഫലം.

പഷാഘാതം

പഷാഘാതം

സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ് പഷാഘാതം. കൈകള്‍ക്കും കാലുകള്‍ക്കും ചലശേഷി നഷ്ടപ്പെടുന്നു. ശരീരത്തിന്റ ഒരു ഭാഗം തളര്‍ന്നു പോകുകയോ സംസാരശേഷി കുറയുകയും ചെയ്യാം.

മിനി സ്‌ട്രോക്ക്

മിനി സ്‌ട്രോക്ക്

രക്തപ്രവാഹം മിനിട്ടുകള്‍ മാത്രം തടസ്സപ്പെട്ടിരിക്കുമ്പോള്‍ സ്‌ട്രോക്ക് ഉണ്ടാകാം. ഈ കോശങ്ങള്‍ പൂര്‍ണ്ണ രൂപം പ്രാപിച്ചേക്കാം. ഇത്തരം സ്‌ട്രോക്കിനെയാണ് മിനി സ്‌ട്രോക്ക് എന്നു പറയുന്നത്. ഇതൊരു താല്‍ക്കാലിക തടസ്സമാണ്. ഇത്തരം പ്രശ്‌നം തലച്ചോറിനെ കേട് വരുത്തില്ല. പക്ഷെ ഇതിനെ തള്ളികളയാനും പറ്റില്ല, ശ്രദ്ധിക്കേണ്ടതാണ്.

പെട്ടെന്നുള്ള ആഘാതം

പെട്ടെന്നുള്ള ആഘാതം

പെട്ടെന്നുള്ള ആഘാതത്തിന് പെട്ടെന്നു തന്നെ ചികിത്സ ലഭിച്ചാല്‍ പ്രശ്‌നത്തില്‍ നിന്നും കരകയറാം. ഇല്ലെങ്കില്‍ ഇത് മരണത്തിനു വരെ കാരണമാകാം.

ബലഹീനത

ബലഹീനത

സ്‌ട്രോക്കിന്റെ മറ്റൊ രു ലക്ഷണമാണ് ശരീരത്തിലെ ഓരോ ഭാഗങ്ങള്‍ക്കും ഉണ്ടാകുന്ന ബലഹീനത. മുഖത്തിലെയും, കൈകളിലെയും, കാലുകളിലെയും മസിലുകള്‍ തളര്‍ന്നു പോകാം. പേശികള്‍ ചലിപ്പിക്കാന്‍ പറ്റാത്ത അവസ്ഥ വന്നേക്കാം. ഒന്നു ചിരിക്കാന്‍ പോലും പറ്റാതെ വന്നേക്കാം.

സംസാരശേഷി നഷ്ടപ്പെടുന്നു

സംസാരശേഷി നഷ്ടപ്പെടുന്നു

നിങ്ങള്‍ അറിയാതെ തന്നെ നിങ്ങളില്‍ നിന്നും സംസാരശേഷി നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുന്നു. നിങ്ങള്‍ക്ക് മറ്റുള്ളവരുമായി സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു.

കാഴ്ച ശക്തി മങ്ങുന്നു

കാഴ്ച ശക്തി മങ്ങുന്നു

നിങ്ങളുടെ കാഴ്ചയ്ക്കും ചില മാറ്റങ്ങള്‍ സംഭവിക്കാം. വൃക്തമായി കാണാന്‍ സാധിക്കുന്നില്ല. ഇത് സ്‌ട്രോക്കിന്റെ ലക്ഷണമാണ്.

വികാരം നഷ്ടപ്പെടുന്നു

വികാരം നഷ്ടപ്പെടുന്നു

നിങ്ങളുടെ ചര്‍മത്തിന് ഒരു വികാരവും അനുഭവപ്പെടാതെ വരുന്നു. സ്പര്‍ശനം നിങ്ങള്‍ അറിയുന്നില്ല. സുഗന്ധങ്ങള്‍ അനുഭവപ്പെടാതിരിക്കുക എന്നിവയൊക്കെയുണ്ടാകുന്നു.

പ്രതിരോധശേഷി നഷ്ടപ്പെടുന്നു

പ്രതിരോധശേഷി നഷ്ടപ്പെടുന്നു

പ്രതിരോധശേഷി പെട്ടെന്ന് നഷ്ടപ്പെടുന്നു. ഇത് പനി, ഛര്‍ദ്ദി, ഓക്കാനം എന്നിവയൊക്കെ അനുഭവപ്പെടുന്നു. നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നു.

പെട്ടെന്നുള്ള തലവേദന

പെട്ടെന്നുള്ള തലവേദന

പെട്ടെന്ന് കഠിനമായ തലവേദനയും ഉണ്ടാകാം.

ഭക്ഷണം ഇറങ്ങാത്ത അവസ്ഥ

ഭക്ഷണം ഇറങ്ങാത്ത അവസ്ഥ

ഭക്ഷണം കഴിച്ചാല്‍ അത് തൊണ്ടയില്‍ നിന്ന് ഇറങ്ങാത്ത അവസ്ഥ അനുഭവപ്പെടാം. ഇത് നിങ്ങളെ അസ്വസ്ഥമാക്കുന്നു. ഇത് ഓക്കാനം ഉണ്ടാക്കാന്‍ കാരണമാകുന്നു.

മുന്‍കരുതല്‍

മുന്‍കരുതല്‍

ഇത്തരം അവസ്ഥ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് ഉണ്ടാകാം. അതിനു വേണ്ട മുന്‍കരുതല്‍ നിങ്ങളുടെ കൈകളില്‍ ഉണ്ടായിരിക്കണം. തക്കസമയം മരുന്നുകള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വലിയ വിപത്തില്‍ നിന്നും രക്ഷപ്പെടും.

പരിശോധനകള്‍ നടത്തുക

പരിശോധനകള്‍ നടത്തുക

നിങ്ങളുടെ ശരീരം അസ്വസ്ഥമാകുന്നു എന്നു തോന്നുന്നുണ്ടെങ്കില്‍ വേണ്ട രീതിയിലുള്ള പരിശോധനകള്‍ നടത്തുക.

മുഖത്തെ പേശികള്‍

മുഖത്തെ പേശികള്‍

സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ് മുഖത്തെ ഒരു ഭാഗം തൂങ്ങിപോകുന്നത്. നിങ്ങള്‍ക്ക് ചിരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ.

കൈകള്‍

കൈകള്‍

കൈകള്‍ മുകളിലോട്ട് ഉയര്‍ത്താന്‍ പറ്റാത്തതാവുന്നു. വേദന അനുഭവപ്പെടാം.

സംസാരം

സംസാരം

ഒരു വാക്യം അവസാനിപ്പിക്കാന്‍ പറ്റാത്ത തരത്തില്‍ സംസാരശേഷി നഷ്ടപ്പെട്ടേക്കാം. സംസാരിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയാസം തോന്നുകയാണെങ്കില്‍ പെട്ടെന്ന് ഡോക്ടറുടെ സഹായം തേടുക.

English summary

discussing warning signs of a stroke

discussing warning signs of a stroke
Story first published: Tuesday, March 3, 2015, 17:08 [IST]
X
Desktop Bottom Promotion