വെള്ളം കുടിച്ചാല്‍ തൈറോയ്ഡ്‌?

Posted By:
Subscribe to Boldsky

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിന്ന്. ഇത് സ്ത്രീകള്‍ക്കാണെങ്കിലും പുരുഷന്മാര്‍ക്കാണെങ്കിലും. എങ്കിലും ഹോര്‍മോണ്‍ പരമായ സവിശേഷതകള്‍ കാരണം സ്ത്രീകള്‍ക്കാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യത.

തൈറോയ്ഡ് ഗ്ലാന്റിന്റെ അമിതപ്രവര്‍ത്തനം ഹൈപ്പര്‍തൈറോയ്ഡിനും പ്രവര്‍ത്തനം കുറയുന്നത് ഹൈപ്പോതൈറോയ്ഡിനും വഴിയൊരുക്കും. ഭക്ഷണം, ജീവിത ശൈലി തുടങ്ങിയ വ്യത്യസ്ത ഘടകങ്ങള്‍ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നുണ്ട്. ആയുസ്സിന്റെ നീളം കുറയ്ക്കും ഭക്ഷണം

ഭക്ഷണവും ജീവിതരീതികളുമല്ലാത്ത ചില നിത്യോപയോഗ വസ്തുക്കളും തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിയ്ക്കുന്നുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പ്ലാസ്റ്റിക്

പ്ലാസ്റ്റിക്

പ്ലാസ്റ്റിക് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്ന ഒരു ഘടകമാണ്. പ്ലാസ്റ്റിക് പാത്രങ്ങളിലും കവറുകളിലും സൂക്ഷിയ്ക്കുന്ന ഭക്ഷണവും വെളളവും ഉപയോഗിയ്ക്കുന്നതും ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളില്‍ ചൂടാക്കുന്നതുമെല്ലാം ദോഷം ചെയ്യും. ഇവയിലെ ദോഷകരമായ ഘടകങ്ങള്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനെ ബാധിയ്ക്കും.

സോയ

സോയ

സോയ ആരോഗ്യകരമെങ്കിലും തൈറോയ്ഡിന് നല്ലതല്ല. ഇതിലെ ഫൈറ്റോഈസ്ട്രജനുകള്‍ തൈറോയ്ഡ് ഉല്‍പാദിപ്പിയ്ക്കുന്നതില്‍ നിന്നും തൈറോയ്ഡ് ഗ്രന്ഥികളെ തടസപ്പെടുത്തും.

പെസ്റ്റിസൈഡുകള്‍

പെസ്റ്റിസൈഡുകള്‍

ഇന്നു ലഭ്യമാകുന്ന പച്ചക്കറികളിലും പഴങ്ങളിലുമെല്ലാം പെസ്റ്റിസൈഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തൈറോയ്ഡ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കുന്നവയാണ്.

വെള്ളത്തിലടങ്ങിയിരിയ്ക്കുന്ന ഫ്‌ളൂറൈഡ്

വെള്ളത്തിലടങ്ങിയിരിയ്ക്കുന്ന ഫ്‌ളൂറൈഡ്

വെള്ളത്തിലടങ്ങിയിരിയ്ക്കുന്ന ഫ്‌ളൂറൈഡ് തോത് അമിതമാകുന്നത് തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കും. ഇതുപോലെ വെള്ളത്തിലെ ക്ലോറിന്‍ അധികമാകുന്നതും തൈറോയ്ഡിനെ ബാധിയ്ക്കും.

ഇന്ധനത്തിന്റെ പുക

ഇന്ധനത്തിന്റെ പുക

ഇന്ധനത്തിന്റെ പുക ശ്വസിയ്ക്കുന്നത് പെര്‍ക്ലോറേറ്റ്‌സ് എന്ന ഘടകം ശരീരത്തിനുള്ളിലെത്താന്‍ കാരണമാകും. ഇത് വെള്ളത്തിലും വായുവിലും കലര്‍ന്ന് ശരീരത്തിലെത്തുകയും തൈറോയ്ഡിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിയ്ക്കുകയും ചെയ്യും.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് തൈറോയ്ഡിനെ ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഹോര്‍മോണ്‍ തോതില്‍ വ്യത്യാസങ്ങളുണ്ടാക്കുന്നതാണ് കാരണം.

വയറ്റില്‍ ആരോഗ്യകരമായ ബാക്ടീരിയകളുണ്ട്. ഇവ വയറിന്റെയും കുടലിന്റെയുമെല്ലാം ആരോഗ്യത്തിന് ഉത്തമമാണ്. ബാക്ടീരിയകള്‍ കുറയുമ്പോള്‍ വയറ്റില്‍ പ്രശ്‌നങ്ങളുണ്ടാകും. ഇതും പലപ്പോഴും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു കാരണമാകും. അതായത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍.

അണുബാധകള്‍

അണുബാധകള്‍

ഹെപ്പറ്റൈറ്റിസ് സി പോലുള്ള ചില അണുബാധകള്‍ തൈറോയ്ഡിന് കാരണമാകാറുണ്ട്. ഇതിനു പുറമെ വൈറല്‍ ഇന്‍ഫെക്ഷനുകളും.

English summary

Daily Products That Harm Thyroid

There are many toxins that cause thyroid problems. These toxins can damage the thyroid gland and may be included in a few food substances also. Read on to know more.