Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ആയുസ്സിന്റെ നീളം കുറയ്ക്കും ഭക്ഷണം
ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തില്‍ അല്പം നിയന്ത്രണം വെയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ പലപ്പോഴും ഇക്കാര്യത്തില്‍ മാത്രം നമ്മള് നിയന്ത്രണങ്ങള്‍ വെയ്ക്കില്ല. അതിന് നമ്മളെ തെറ്റു പറയാനും പറ്റില്ല. പലപ്പോഴും കഴിച്ചെങ്കിലായി ഇല്ലെങ്കില്‍ ഇല്ല എന്ന നിലപാടായിരിക്കും പലപ്പോഴും നമ്മള് സ്വീകരിച്ചു വരുന്നതും. ആരോഗ്യം നല്കുന്ന ഭക്ഷണക്കൂട്ടുകള്
സാഹചര്യമനുസരിച്ച് കിട്ടുന്നതെന്തും കഴിയ്ക്കാന്‍ പലപ്പോഴും നമ്മള് നിര്‍ബന്ധിതരാവും. ഇത് നമ്മുടെ അനാരോഗ്യത്തിലേക്കും പലപ്പോഴും അമിതവണ്ണമെന്ന വിപത്തിലേക്കും നമ്മളെ കൊണ്ടു ചെന്നെത്തിക്കും. ഒരിക്കലും പിന്നീട് അതില്‍ നിന്നും കരകയറാന്‍ പറ്റാത്ത രീതിയിലേക്കായിരിക്കും ഇത് നമ്മെ നയിക്കുക. പ്രോട്ടീന്‍ കഴിച്ച് തടി കുറയ്ക്കാം
എന്നാല്‍ ആരോഗ്യത്തിന് അല്പം പ്രാധാന്യം നല്‍കുന്നതിനായി ചില നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒഴിവാക്കേണ്ടവ ഒഴിവാക്കാനും കഴിക്കേണ്ടവ നിര്‍ബന്ധമായും കഴിയ്ക്കാനും നമ്മള് തയ്യാറാവണം. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ നമ്മുടെ ആയുസ്സ് നശിപ്പിക്കുന്നതെന്നു നോക്കാം.

ആര്‍ട്ടിഫിഷ്യല്‍ മധുരം
മധുരം ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാവില്ല. പ്രമേഹ രോഗികള്‍ക്കും പോലും മധുരം അത്രയേറെ ഇഷ്ടമായിരിക്കും. എന്നാല്‍ പലപ്പോഴും ആര്‍ട്ടിഫിഷ്യല്‍ ആയി നമ്മള് ഉപയോഗിക്കുന്ന മധുരം നമ്മുടെ ആയുസ്സിന്റെ കാര്യത്തില്‍ തീരുമാനമെടുത്തു കൊള്ളും.

കളര്‍ഫുള്‍ ഭക്ഷണങ്ങള്‍
കളര്‍ഫുള്‍ ആയിട്ടുള്ള പല ഭക്ഷണങ്ങളും നമ്മുടെ ശ്രദ്ധയെ പെട്ടെന്നാകര്‍ഷിക്കും. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഫ്ളേവറുകള്‍ അനാരോഗ്യത്തിലേക്കാണ് നയിക്കുക എന്ന കാര്യത്തില്‍ സംശയം വേണ്ട.

എണ്ണ ഉപയോഗിക്കുന്നതില്‍ ശ്രദ്ധ
എണ്ണ ഉപയോഗിക്കുന്ന കാര്യത്തിലും അല്പം ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഫ്രഞ്ച് ഫ്രൈസ്, ഫ്രൈഡ് ചിക്കന്‍ തുടങ്ങിയവയെല്ലാം ഇതില്‍ മുന്നിലാണ്. എന്നാല്‍ ഇതൊക്കെ നമ്മളെ അമിതവണ്ണത്തിലേക്കും കുടവയറിലേക്കും മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഫ്രക്ടോസ് കോണ്‍ സിറപ്പ്
മധുരത്തിനായി പല ഭക്ഷണങ്ങളിലും സിറപ്പ് ചേര്‍ക്കുന്നതാണ്. എന്നാല്‍ ഈ സിറപ്പുകള്‍ ഉയര്‍ന്ന കലോറി അടങ്ങിയതാണെന്ന കാര്യത്തില്‍ സംശയം വേണ്ട. പക്ഷേ പലപ്പോഴും ഇത്തരത്തില്‍ ഉയര്‍ന്ന ഫ്രക്ടോസ് അടങ്ങിയ സിറപ്പ് കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.

സോഡിയം നൈട്രേറ്റ്
മത്സ്യത്തിലും ഇറച്ചിയിലുമൊക്കെയാണ് സോഡിയം നൈട്രേറ്റ് ഉള്ളത്. കുടല് ക്യാന്‍സറിന് വഴിവെയ്ക്കാന്‍ വേറൊന്നും വേണ്ട എന്നതും സത്യം.

കൊഴുപ്പ്
കൊഴുപ്പ് രണ്ടു തരത്തിലുണ്ട്, ആരോഗ്യകരമായ കൊഴുപ്പും അനാരോഗ്യകരമായ കൊഴുപ്പും. എന്നാല്‍ പലപ്പോഴും നമ്മള് തിരഞ്ഞെടുക്കുന്നത് അനാരോഗ്യകരമായ കൊഴുപ്പാണ് എന്നതാണ് സത്യം.

ന്യൂഡില്‍സ് എന്ന വില്ലന്‍
പലപ്പോഴും നൂഡില്‍സ് നമ്മുടെ ആഹോരശീലത്തിന്റെ ഭാഗമായി മാറുകയാണ് ചെയ്യുന്നത്. എളുപ്പം ഉണ്ടാക്കിയെടുക്കാമെന്നുള്ളത് ഇതിനെ പ്രിയങ്കരമാക്കുന്നു. എന്നാല്‍ ഇതുണ്ടാക്കുന്ന അനാരോഗ്യ പ്രശ്നങ്ങള്‍ നിര്‍വ്വചിക്കാനാവില്ല.

പൊട്ടാസ്യം ബ്രോമേറ്റ്
പൊട്ടാസ്യം ബ്രോമേറ്റ എന്നു പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാവില്ല, എന്നാല്‍ ബ്രഡ്, ബണ്‍ തുടങ്ങിയവയ്ക്ക് പൊട്ടാസ്യം ബ്രോമേറ്റ് ഉപയോഗക്കും. അനാരോഗ്യത്തിന്റെ കലവറയാണ് ഇത്.

സോഡിയം ബെന്‍സോവേറ്റ്
സോഡിയം ബോന്സോവേറ്റ് എന്താണെന്ന് സോഡ ഉപയോഗിക്കുന്നവര്‍ക്ക് മനസ്സിലാകും. അച്ചാര്‍, സോസ്, ജാം തുടങ്ങിയവയിലും ഇതിന്റെ അംശം ഉണ്ട്.



Click it and Unblock the Notifications
