രോഗങ്ങള്‍ മാറ്റാന്‍ വെറ്റില മരുന്നുകള്‍

Posted By: Super
Subscribe to Boldsky

വളരെ ഉപകാരിയായ ഒരു ഔഷധ സസ്യമാണ് വെറ്റിലച്ചെടി. വെറ്റിലയുടെ എല്ലാ ഭാഗങ്ങളിലും ആന്‍റിസെപ്റ്റിക് ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. മൂക്കിലൂടെയുള്ള രക്തം വരവ്, കണ്ണിന്‍റെ ചുവപ്പ് നിറം, സ്രവങ്ങള്‍ എന്നിവയില്‍ തുടങ്ങി ഉദ്ദാരണക്കുറവിന് വരെ വെറ്റില ഫലപ്രദമാണ്.

ഹൃദയാരോഗ്യത്തിന് ചില വഴികള്‍

നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ നമ്മുടെ പൂര്‍വ്വികന്മാര്‍ വെറ്റിലയുടെ ഔഷധഗുണം തിരിച്ചറിഞ്ഞിരുന്നു. ഔഷധമായി മാത്രമല്ല, ആചാരപരമായ ചടങ്ങുകളുടെ ഭാഗമായി ഇന്തൊനേഷ്യയുടെ പല ഭാഗങ്ങളിലും വെറ്റില ഉപയോഗിക്കുന്നുണ്ട്. പല രോഗങ്ങളുടെയും ചികിത്സക്ക് ഇത് ഫലപ്രദമാണ്. അത്തരം ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.

1. ചുമ

1. ചുമ

മൂന്ന് ഗ്ലാസ്സ് വെള്ളത്തില്‍ 15 വെറ്റില മുറിച്ചിട്ട് വെള്ളം തിളപ്പിച്ച് മൂന്നിലൊന്നായി വറ്റിച്ചെടുക്കുക. ഇത് തേനിനൊപ്പം കഴിക്കുക.

2. ബ്രോങ്കൈറ്റിസ്

2. ബ്രോങ്കൈറ്റിസ്

ഏഴ് വെറ്റില രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിച്ച് അതില്‍ കല്‍ക്കണ്ടം ചേര്‍ത്ത് ഒരു ഗ്ലാസ്സാക്കി വറ്റിച്ചെടുക്കുക. ദിവസം മൂന്ന് തവണ മൂന്നിലൊന്ന് ഭാഗം കഴിക്കുക.

3. ശരീരദുര്‍ഗന്ധം

3. ശരീരദുര്‍ഗന്ധം

അഞ്ച് വെറ്റില രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിക്കുക. ഇത് ഒരു ഗ്ലാസ്സായി വറ്റിച്ച് ഉച്ചയ്ക്ക് ശേഷം കുടിക്കുക.

4. പൊള്ളല്‍

4. പൊള്ളല്‍

വെറ്റില നന്നായി കഴുകുക. നീര് പിഴിഞ്ഞെടുത്ത് അതില്‍ തേന്‍ ചേര്‍ത്ത് പൊള്ളലേറ്റ ഭാഗത്ത് തേക്കുക.

5. മൂക്കിലൂടെ രക്തം വരുക

5. മൂക്കിലൂടെ രക്തം വരുക

ഇളം വെറ്റിലയെടുത്ത് ചതച്ച് ചുരുട്ടി രക്തം വരുന്ന മൂക്കില്‍ വെയ്ക്കുക.

6. വ്രണങ്ങള്‍

6. വ്രണങ്ങള്‍

വെറ്റില വൃത്തിയാക്കിയ ശേഷം നന്നായി അരച്ച് വ്രണത്തിലും ചുറ്റുപാടും തേയ്ക്കുക. ദിവസം രണ്ട് പ്രാവശ്യം ഇത് തേയ്ക്കണം.

7. കണ്ണിലെ ചുവപ്പും, ചൊറിച്ചിലും

7. കണ്ണിലെ ചുവപ്പും, ചൊറിച്ചിലും

5-6 തളിര്‍ വെറ്റില ഒരു ഗ്ലാസ് തിളച്ച വെള്ളത്തിലിടുക. തണുത്ത ശേഷം ഇത് ഗ്ലാസ് ഐ വാഷ് ഉപയോഗിച്ച് കണ്ണ് കഴുകുക. രോഗം ഭേദമാകുന്നത് വരെ ദിവസം മൂന്ന് പ്രാവശ്യം ഇങ്ങനെ കഴുകുക.

8. വ്രണങ്ങളും ചൊറിച്ചിലും

8. വ്രണങ്ങളും ചൊറിച്ചിലും

വെറ്റിലയുടെ ഇരുപത് കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ചൊറിച്ചിലുള്ള ഭാഗങ്ങള്‍ കഴുകാന്‍ ചൂടുള്ള വെള്ളം ഉപയോഗിക്കുക.

9. മോണയിലെ രക്തം വരവ്

9. മോണയിലെ രക്തം വരവ്

നാല് വെറ്റില രണ്ട് കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇത് വായില്‍ക്കൊള്ളുക.

10. സ്പ്രു

10. സ്പ്രു

1-2 വെറ്റിലയെടുത്ത് കഴുകി വൃത്തിയാക്കുക. ഇത് നന്നായി ചവച്ചരച്ച് ചണ്ടി തുപ്പിക്കളയുക.

11.വായ്നാറ്റം

11.വായ്നാറ്റം

2-4 വെറ്റില വൃത്തിയാക്കിയ ശേഷം നീരെടുക്കുക. ഇത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുക.

12. മുഖക്കുരു

12. മുഖക്കുരു

7-10 വെറ്റിലകള്‍ കഴുകിയ ശേഷം നന്നായി അരയ്ക്കുക. ഇത് രണ്ട് ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് മുഖം കഴുകുക. ദിവസം 2-3 തവണ ഇത് ആവര്‍ത്തിക്കുക.

13. വെള്ളപോക്ക്

13. വെള്ളപോക്ക്

10 വെറ്റിലകള്‍ 2.5 ലിറ്റര്‍ വെള്ളത്തിലിട്ട് ചൂടോടെ യോനി കഴുകുക.

14. മൂലയൂട്ടുമ്പോളുള്ള സ്തനങ്ങളിലെ വീക്കം

14. മൂലയൂട്ടുമ്പോളുള്ള സ്തനങ്ങളിലെ വീക്കം

രണ്ട് വെറ്റിലയെടുത്ത് കഴുകി വൃത്തിയാക്കിയ ശേഷം അതില്‍ വെളിച്ചെണ്ണ തേയ്ക്കുക. ഇത് വാടുന്നത് വരെ ചൂടാക്കി സ്തനങ്ങളിലെ വീക്കമുള്ള ഭാഗത്ത് വെയ്ക്കുക.

English summary

Betel Leaf Recipes For Various Diseases

Betel is a medicinal plant which is very beneficial. It containing antiseptic substances in all its parts. The leaves are widely used to treat a nosebleed, red eyes, discharge, making a loud voice, and many more, including erectile dysfunction.
Story first published: Friday, July 3, 2015, 18:17 [IST]