ഹൃദയത്തിനു ചേര്‍ന്ന പാചകഎണ്ണകള്‍

Posted By:
Subscribe to Boldsky

പാചകഎണ്ണയും ഹൃദയത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നു പറയാം. കാരണം എണ്ണ കൊളസ്‌ട്രോള്‍ കൂട്ടാനും ഹൃദയധനികളില്‍ ബ്ലോക്കുണ്ടാക്കാനുമുള്ള ഒരു പ്രധാന കാരണമാണ്.

ചില പ്രത്യേക എണ്ണകള്‍ ഹൃദയാരോഗ്യത്തിനു ഭീഷണിയാണ്. ചില എണ്ണകളാകട്ടെ, നേരെ മറിച്ചും.

ഹൃദയാരോഗ്യത്തിനു ചേര്‍ന്ന ചിലതരം എണ്ണകളെക്കുറിച്ചറിയൂ,

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഹൃദയത്തിന് ഏറ്റവും ചേര്‍ന്ന എണ്ണയാണെന്നു പറയാം. ഇതിലെ ഫിനോളുകള്‍ ഹൃദയത്തിനു ഗുണം ചെയ്യുന്ന നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റുകളാണ്.

കനോല ഓയില്‍

കനോല ഓയില്‍

കനോല ഓയില്‍ പാചകത്തിനു ചേര്‍ന്ന മറ്റൊരു എണ്ണയാണ്. ഇതിന്റെ സ്‌മോക്കിംഗ് പോയന്റ് വളരെ കൂടുതലാണ്. ബേക്കിംഗിനും ഗ്രില്ലിംഗിനുമെല്ലാം ചേര്‍ന്ന ഒരു എണ്ണയാണിത്.

റൈസ് ബ്രാന്‍ എണ്ണ

റൈസ് ബ്രാന്‍ എണ്ണ

റൈസ് ബ്രാന്‍ എണ്ണ ഹൃദയാരോഗ്യത്തിനു ചേര്‍ന്ന മറ്റൊന്നാണ്. ഇതിലെ ഒറിസനോള്‍ എന്ന ഘടകം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

എള്ളെണ്ണ

എള്ളെണ്ണ

എള്ളെണ്ണയും ആരോഗ്യത്തിന് നല്ലതാണ്. ഇതില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

പീനട്ട് ഓയില്‍

പീനട്ട് ഓയില്‍

പീനട്ട് ഓയില്‍ അഥവാ നിലക്കടലയെണ്ണയും ആരോഗ്യത്തിനു മികച്ച ഒന്നാണ്. ഇതില്‍ കൊളസ്‌ട്രോള്‍, ട്രാന്‍സ്ഫാറ്റ് എന്നിവയില്ല. മാത്രമല്ല സാച്വറേറ്റഡ് കൊഴുപ്പിന്റെ അളവും കുറവു തന്നെ.

വെജിറ്റബിള്‍ ഓയില്‍

വെജിറ്റബിള്‍ ഓയില്‍

സണ്‍ഫഌവര്‍, സാഫഌര്‍, റൈസ് ബ്രാന്‍ ഓയില്‍ എന്നിവ കലര്‍ന്നതാണ് വെജിറ്റബിള്‍ ഓയില്‍. ഹൃദയാരോഗ്യത്തിനു മികച്ചതുമാണ്.

കടുകെണ്ണ

കടുകെണ്ണ

കടുകെണ്ണ ഹൃദയത്തിനു ചേര്‍ന്ന മറ്റൊന്നാണ്. ഇതില്‍ പോളിസാച്വറേറ്റഡ് കൊഴുപ്പുകളാണ് അടങ്ങിയിരിയ്ക്കുന്നത്. സ്‌മോക്കിംഗ് പോയിന്റും ഏറെ ഉയര്‍ന്നതാണ്.പാചകഎണ്ണ വീണ്ടും ഉപയോഗിയ്‌ക്കുമ്പോള്‍....

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

English summary

Best Cooking Oils For Heart Health

Some of the oils considered good for the heart are listed here. All kinds of oils are available in all parts of the world. 
Story first published: Saturday, January 24, 2015, 12:12 [IST]