ഇഞ്ചി പാനീയം നിങ്ങളെ വിസ്മയിപ്പിക്കും

Posted By:
Subscribe to Boldsky

നിങ്ങള്‍ എപ്പോഴെങ്കില്‍ ഇഞ്ചി പാനീയം കുടിച്ചിട്ടുണ്ടോ..? ഇത് ഒരുതരം മദ്യമായും അറിയപ്പെടുന്നു. ഇഞ്ചി പാനീയം വിസ്മയിപ്പിക്കുന്ന ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവ ഉപയോഗിച്ചുവരുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ബിയര്‍ ഉത്പാദനത്തിന് ഇഞ്ചി ഉപയോഗിക്കുന്നുണ്ട്.

ആര്‍ത്തവവിരാമത്തിനുശേഷം ആരോഗ്യം

കറികളില്‍ നാം ഉപയോഗിക്കുന്ന ഇഞ്ചിക്ക് ഔഷധമൂല്യം ഉണ്ടെന്ന് നമുക്ക് അറിയാം. ക്യാന്‍സര്‍, ഓസ്റ്റിയോത്രൈറ്റീസ്, ദഹനക്കേട്, ഹൃദയത്തിന് കരുത്ത് തുടങ്ങി പല അസുഖങ്ങള്‍ക്കും മികച്ച മരുന്നാണിത്. ഇഞ്ചി പാനീയത്തിന്റെ വിസ്മയിപ്പിക്കും ഗുണങ്ങള്‍ വായിച്ചറിയാം.

ഇഞ്ചി പാനീയം തയ്യാറാക്കാം

ഇഞ്ചി പാനീയം തയ്യാറാക്കാം

ഒന്നര കപ്പ് കഷ്ണങ്ങളാക്കിയ ഇഞ്ചി, അരകപ്പ് ചെറുനാരങ്ങ ജ്യൂസ്, ഒന്നരകപ്പ് പഞ്ചസാര, ഒരു ലിറ്റര്‍ ക്ലബ് സോഡ എന്നീ സാധനങ്ങളാണ് ആവശ്യം. ഇഞ്ചിയും പഞ്ചസാരയും ചൂടാക്കാം. പഞ്ചസാര അലിഞ്ഞുവരണം. തീ കുറച്ച് 15 മിനിട്ട് വയ്ക്കാം. ശേഷം പുറത്തുവച്ച് തണുപ്പിക്കാം. പിന്നീട് ചെറുനാരങ്ങാ ജ്യൂസ് ചേര്‍ക്കാം. ക്ലബ് സോഡയും ചേര്‍ത്ത് യോജിപ്പിച്ചാല്‍ ഇഞ്ചി പാനീയം തയ്യാര്‍.

ക്യാന്‍സര്‍ പ്രതിരോധിക്കാം

ക്യാന്‍സര്‍ പ്രതിരോധിക്കാം

ഇഞ്ചി പാനീയത്തില്‍ ജിഞ്ചറോല്‍സ് എന്ന ഒരുതരം കെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും.

ഓസ്റ്റിയോത്രൈറ്റിസ്

ഓസ്റ്റിയോത്രൈറ്റിസ്

ഔഷധ ഗുണങ്ങളുള്ള ഇഞ്ചി പാനീയം ഓസ്റ്റിയോത്രൈറ്റീസ് പോലുള്ള എല്ല് സംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കും. ഇത് നല്ല ഊര്‍ജ്ജം നല്‍കുന്ന പാനീയമാണ്. പേശികളെ സാന്ത്വനിപ്പിക്കാനുള്ള ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

ദഹനക്കേട്

ദഹനക്കേട്

ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍, ദഹനക്കേട് എന്നിവ മാറ്റാന്‍ ഇഞ്ചി ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഒരു ഗ്ലാസ് ഇഞ്ചി പാനീയം കുടിക്കുന്നത് നല്ലതാണ്. ഇത് ഭക്ഷണം സുഗമമായി ദഹിക്കാന്‍ സഹായിക്കും. ഓക്കാനം, ഛര്‍ദ്ദി, തലചുറ്റല്‍ തുടങ്ങിയ രോഗങ്ങള്‍ക്കും ഫലപ്രദമാണ്.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

നിങ്ങളുടെ ഹൃദയത്തെ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കും. കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നതും തടയാനും ഈ പാനീയം സഹായകമാണ്. സ്‌ട്രോക്ക് പോലുള്ള രോഗ സാധ്യത കുറയ്ക്കാം.

ശ്വാസകോശ പ്രശ്‌നങ്ങള്‍

ശ്വാസകോശ പ്രശ്‌നങ്ങള്‍

ശ്വാസകോശപരമായ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഈത് ഗുണം ചെയ്യും. ഔഷധ ഗുണമുള്ള ഈ പാനീയം ആസ്തമ, ശ്വാസനാളരോഗം, ചുമ, ജലദോഷം, പനി എന്നിവയ്‌ക്കൊക്കെ ഫലപ്രദമാണ്.

ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കും

ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കും

ആന്റിയോക്‌സിഡന്റ് ഘടകം അടങ്ങിയതുകൊണ്ട് ഇത് ശരീരത്തിലുള്ള ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കും.

ശരീരത്തിന്

ശരീരത്തിന്

ശരീരത്തിന് നല്ല തണുപ്പ് അനുഭവപ്പെടുന്നവര്‍ക്കും ഇവ പരിഹാരമാകും. ശരീരത്തെ ചൂടാക്കി നിര്‍ത്താനുള്ള കഴിവുണ്ട്. തണുപ്പുള്ള സമയത്ത് കുടിക്കാന്‍ പറ്റിയ പാനീയമാണിത്. ജലദോഷം പോലുള്ള അസുഖങ്ങളെ മാറ്റി നിര്‍ത്താം.

ആര്‍ത്തവസംബന്ധമായ

ആര്‍ത്തവസംബന്ധമായ

സ്ത്രീകള്‍ ദിവസവും ഇഞ്ചി പാനീയം കുടിക്കുന്നത് നല്ലതാണ്. ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. വേദനകള്‍ മാറ്റി ആശ്വാസമേകും.

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍

കിഡ്‌നി സ്‌റ്റോണിനെ ദ്രവിപ്പിക്കാനുള്ള ശക്തി ഇതിനുണ്ട്.

English summary

some health benefits of ginger ale

Have you ever taken ginger ale? Did you know that it comes with a plethora of health benefits?
Story first published: Friday, July 3, 2015, 15:21 [IST]