For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബദാം കഴിക്കൂ, കുടവയര്‍ കുറയ്ക്കൂ

|

കുടവയറന്‍മാര്‍ ഇനി വിഷമിക്കേണ്ട, ദിവസവും ഓരോ ബദാം കഴിച്ചാല്‍ നിങ്ങള്‍ക്ക് ഇനി ഭംഗിയും സുന്ദരവുമായ വയര്‍ സ്വന്തമാക്കാം. ഉയര്‍ന്ന കലോറിയുള്ള മധുരപലഹാരങ്ങള്‍ക്ക് പകരം ഇനി കുറച്ച് ബദാം കഴിച്ചാല്‍ കുടവയര്‍ കുറയ്ക്കാം എന്നാണ് പുതിയ കണ്ടെത്തല്‍. കുതിര്‍ത്ത ബദാമിന്റെ ഗുണങ്ങള്‍

കുടവയര്‍ കൊണ്ട് കഷ്ടപ്പെടുന്ന ഇന്നത്തെ തലമുറയ്ക്ക് വലിയ ആശ്വാസം തന്നെയായിരിക്കും ഈ വാര്‍ത്ത നല്‍കുന്നത്. കുടവയര്‍ തങ്ങളുടെ ആത്മവിശ്വാസത്തെ മാത്രമല്ല തകര്‍ക്കുന്നത് മുന്നോട്ടുള്ള ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കും എന്ന അവസ്ഥയിലാണ്. ബദാം മസിലുകള്‍ ബലപ്പെടുത്തും

ഒട്ടേറെ പോഷക മൂല്യങ്ങള്‍ അടങ്ങിയിട്ടുണ്ട് ബദാമില്‍. അതുകൊണ്ടു തന്നെ യാതൊരു വിധ പ്രതികൂല അനുഭവവും ഉണ്ടാവില്ലെന്നതും ഉറപ്പ്. ഏത് പ്രായക്കാര്‍ക്കും കഴിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കും

കൊളസ്‌ട്രോള്‍ കുറയ്ക്കും

ബദാമിന് കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള കഴിവുണ്ട്. ബദാം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ കുറഞ്ഞ് ശരീരത്തിനാവശ്യമായ നല്ല കൊള്‌സ്‌ട്രോള്‍ കൂടുകയും കുടവയര്‍ കുറയുകയും ചെയ്യും.

ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം

ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമറിയാം

ദിവസം 30 ഗ്രാം ബദാം പരിപ്പ് വെച്ച് അതായത് ഏകദേശം 23 എണ്ണം ദിവസേന കഴിക്കൂ. ഒരാഴ്ചയ്ക്കുള്ളില്‍ വ്യത്യാസമുണ്ടാകും എന്ന കാര്യം ഉറപ്പ്. കൂടാതെ ബദാം അരച്ച് പാലില്‍ ചേര്‍ത്ത് കഴിച്ചാലും ഇതേ ഫലം ആയിരിക്കും.

ഊര്‍ജ്ജസ്വലരായിരിക്കൂ

ഊര്‍ജ്ജസ്വലരായിരിക്കൂ

ബദാം കഴിക്കുന്നതിലൂടെ നമ്മള്‍ എല്ലാ സമയവും ഊര്‍ജ്ജസ്വലരായിരിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലൂടെ വ്യായാമം ചെയ്യാനുള്ള നമ്മുടെ ബുദ്ധിമുട്ട് മാറുകയും എല്ലാ സമയവും ഫിറ്റ് ആയി ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും.

നാരുകളുടെ കലവറ

നാരുകളുടെ കലവറ

ശരീരത്തിനാവശായമായ നാരുകളുടെ കലവറയാണ് ബദാം. അതുകൊണ്ടു തന്നെ ഭക്ഷണത്തെ ദഹിപ്പിക്കാനുള്ള കഴിവ് ബദാമിനുണ്ട്. കൃത്യമായ ദഹന പ്രക്രിയ നടക്കുന്നതിനാല്‍ കുടവയര്‍ കുറയുകയും ഒതുങ്ങിയ വയര്‍ ലഭിക്കുകയും ചെയ്യും.

വ്യായാമവും കൂടെ വേണം

വ്യായാമവും കൂടെ വേണം

ബദാം കഴിച്ചു ഇനി വയര്‍ കുറഞ്ഞോളും എന്ന് കരുതി ഇരിക്കുന്നവരുടെ വയര്‍ കുറയില്ല. എന്നാല്‍ അതിനോടൊപ്പം തന്നെ ഇത്തിരി നേരം വ്യായാമം കൂടി ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ നിങ്ങളുടെ കുടവയറിനെ പറ്റി പിന്നെ ചിന്തിക്കേണ്ടി വരില്ല.

ഉച്ചഭക്ഷണത്തിന് കൂടെക്കൂട്ടാം

ഉച്ചഭക്ഷണത്തിന് കൂടെക്കൂട്ടാം

ഉച്ചഭക്ഷണത്തിനായി കൂടെക്കൂട്ടാവുന്ന ഒരു നല്ല സ്‌നാക്കാണ് ബദാം. ഇതില്‍ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളും മറ്റു പ്രോട്ടീനുകളും രക്തത്തിലെ സോഡിയത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക ഇതിലൂടെ രക്തയോട്ടം കൂട്ടുകയും ചെയ്യും.

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറ

പോഷകങ്ങളുടെ കലവറയായിട്ടാണ് ബദാം അറിയപ്പെടുന്നത്. മഗ്നീഷ്യം, വിറ്റാമിന്‍ ഇ, ആന്റി ഓക്‌സിഡന്റ്‌സ് തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പിനെ കുറക്കുകയും ആരോഗ്യമുള്ള ശരീരം നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കും

ക്യാന്‍സറിനെ പ്രതിരോധിക്കും

ബദാമിന് ക്യാന്‍സറിനെ വരെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളില്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കാനുള്ള കഴിവും ബദാമിനുണ്ട്.

പ്രമേഹത്തിനും വിട

പ്രമേഹത്തിനും വിട

പ്രമേഹമുള്ളവരുടെ ലക്ഷണമാണ് കുടവയര്‍ എന്നൊരു ഖ്യാതി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ദിവസവും ബദാം കഴിക്കുന്നത് പ്രമേഹ സാധ്യ കുറയ്ക്കും അതുവഴി കുടവയറിനും ആശ്വാസമാകും.

ഹൃദയത്തെ കൈവിടില്ല

ഹൃദയത്തെ കൈവിടില്ല

ബദാമിന്റെ സവിശേഷ ഗുണങ്ങളില്‍ ഒന്നാണ് ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നത്. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊളസ്‌ട്രോള്‍ കുറച്ച് അമിത വണ്ണത്തിന് വിട നല്‍കുന്നു. ഇതോടെ ഹൃദയത്തെ കാത്തു സൂക്ഷിക്കുന്ന ചുമതലയും ബദാം ഭംഗിയായി നിര്‍വ്വഹിക്കുന്നു.

ഭക്ഷണത്തിലും നിയന്ത്രണം നല്ലത്

ഭക്ഷണത്തിലും നിയന്ത്രണം നല്ലത്

മുഴുവന്‍ ബദാമിനെ ഉപയോഗിച്ച് നിലയ്ക്കു നിര്‍ത്താമെന്നാണ് ധാരണയെങ്കില്‍ അതു വേണ്ട. കാരണം ഭക്ഷണ കാര്യത്തിലും കുറച്ച് നിയന്ത്രണം ആവശ്യമാണ്. അല്ലെങ്കില്‍ പോയ കുടവയര്‍ തിരിച്ചു വരാന്‍ അധികം താമസമൊന്നും വേണ്ട.

English summary

Almonds Can Reduce Belly Fat

Almond can reduce belly fat. According to the result of the new study snacking on almonds may possibly be one of the best choices you can make.
Story first published: Tuesday, July 28, 2015, 11:16 [IST]
X
Desktop Bottom Promotion