For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെസകറ്റാന്‍ 8 വഴികള്‍

By Super
|

ഇന്ന് വളരെ തിരക്കുള്ള ഒരു ജീവിതമാണ് നമ്മള്‍ നയിക്കുന്നത്. അവസാനിക്കാത്ത ജോലിത്തിരക്കുകളും, കുടുംബ ചുമതലകളും, സാമൂഹിക ജീവിതവുമെല്ലാം നമ്മളെ തിരക്കുള്ളവരാക്കുന്നു. ഏറെക്കാലമായി കാത്തിരിക്കുന്ന പ്രൊമോഷന്‍, തകരുന്ന ബന്ധങ്ങള്‍, പങ്കാളിയുമായുള്ള സംഘര്‍ഷം, കുട്ടികളുടെ രോഗങ്ങള്‍, മോശം ഗ്രേഡ്, ഇതൊന്നുമല്ലെങ്കില്‍ പ്രിയപ്പെട്ട ഒരാളുടെ മരണം തുടങ്ങിയവയൊക്കെ മാനസിക സമ്മര്‍ദ്ധങ്ങളുണ്ടാക്കാന്‍ പോന്നവയാണ്.

ഇവയുടെ ഫലമായി നിങ്ങള്‍ മാനസികമായോ, ശാരീരികമായോ, വൈകാരികമായോ സമ്മര്‍ദ്ധത്തിന് ഇരയായിത്തീരും. മാനസികസമ്മര്‍ദ്ദം ആരോഗ്യത്തിനും, മാനസിക നിലയ്ക്കും, പെരുമാറ്റത്തിനും, മനോഭാവത്തിനും ദോഷകരമാകും. കൊതുകു നിങ്ങളെ കടിയ്ക്കാതിരിയ്ക്കാന്‍...

മാനസിക സമ്മര്‍ദ്ദത്തെ പൂര്‍ണ്ണമായി ജീവിതത്തില്‍ നിന്ന് ഒഴിവാക്കാനാവില്ല. എന്നാല്‍ അതിനെ കൈകാര്യം ചെയ്യുകയും അതിന്‍റെ ഉപദ്രവം കുറയ്ക്കുകയും ചെയ്യാനാവും.

ആഴത്തിലുള്ള ശ്വസനം

ആഴത്തിലുള്ള ശ്വസനം

നിങ്ങള്‍ ജനിച്ച നാള്‍ മുതല്‍ ശ്വസിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ശരിയായ വിധത്തിലുള്ള ശ്വസനം റിലാക്സ് ചെയ്യുക മാത്രമല്ല, സമ്മര്‍ദ്ദം കുറയ്ക്കുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. യോഗയും, ധ്യാനവും നിങ്ങള്‍ ചെയ്യാറില്ലെങ്കില്‍ ശ്വസന വ്യായാമങ്ങള്‍ ചെയ്യുക. സമ്മര്‍ദ്ദം ചെറുക്കാനുള്ള ഏറ്റവും എളുപ്പവും ലളിതവുമായ മാര്‍ഗ്ഗമാണ് ആഴത്തിലുള്ള ശ്വസനം.

യോഗ

യോഗ

മാനസികസമ്മര്‍ദ്ദം ചെറുക്കാന്‍ ഏറ്റവും മികച്ച ഒരു മാര്‍ഗ്ഗമാണ് യോഗ. കാരണം യോഗ എന്നത് വ്യായാമവും ധ്യാനവും കൂടിച്ചേര്‍ന്നതാണ്. ഇത് മനസിനെയും ശരീരത്തെയും ശക്തിപ്പെടുത്തുകയും പേശികളുടെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. പത്മാസനം ഇതിന് ഉത്തമമാണ്.

ഭാവന

ഭാവന

നിയന്ത്രിതമായ ഭാവന അല്ലെങ്കില്‍ ദിവാസ്വപ്നം എന്ന സംഗതി മാനസികസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്. നിങ്ങള്‍ ചെയ്യേണ്ടത് മാനസികസമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ശാന്തത നല്കുന്ന കാഴ്ചയോ, സാഹചര്യമോ ഭാവനയില്‍ കാണുകയാണ്.

സംഗീതം

സംഗീതം

സംഗീതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനസിന് സുഖം നല്കുന്ന സംഗീതമാണ്. സുഖകരമായ സംഗീതം കേള്‍ക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുകയും മൂഡിനെ ലഘൂകരിക്കുകയും ചെയ്യും. പിന്നിലോട്ട് ചാഞ്ഞിരുന്ന് കണ്ണുകള്‍ അടച്ച്, റിലാക്സ് ചെയ്യുന്ന സംഗീതം 20 മിനുട്ട് കേള്‍ക്കുക. ക്ലാസ്സിക് വാദ്യസംഗീതമോ, ചൈനീസ് റിലാക്സേഷന്‍ സംഗീതമോ, യാനിയോ, കെന്നി ജിയോ അങ്ങനെ ഏതെങ്കിലും കേള്‍ക്കാം.

അരോമ തെറാപ്പി

അരോമ തെറാപ്പി

ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് സമ്മര്‍ദ്ദം നിറഞ്ഞ ഒരു ദിവസത്തിന്‍റെ അവസാനം പുതുജീവന്‍ നല്കാനാവും. സുഗന്ധമുള്ള ഏതാനും മെഴുക് തിരികള്‍ കത്തിക്കുന്നതും, പൂക്കളുടെ സുഗന്ധലേപനങ്ങളുപയോഗിക്കുന്നതും നിങ്ങളുടെ മനസിനെയും ശരീരത്തെയും ശാന്തമാക്കും. വാനില, കറുവപ്പട്ട എന്നിവയുടെ ഗന്ധമുള്ള ഓയിലുകള്‍ മാനസികസമ്മര്‍ദ്ദം കുറയ്ക്കും.

വളര്‍ത്ത് മൃഗങ്ങള്‍

വളര്‍ത്ത് മൃഗങ്ങള്‍

നിങ്ങള്‍ക്ക് ഒരു നായയോ, പൂച്ചയോ, മത്സ്യ ടാങ്കോ വീട്ടിലുണ്ടെങ്കില്‍ അത് മാനസികമായി ആശ്വാസം നല്കും. നായയെയോ, പൂച്ചയെയോ ഓമനിക്കുന്നത് അവയ്ക്ക് സ്നേഹം നല്കുക മാത്രമല്ല, നിങ്ങള്‍ക്കും സുഖം നല്കും. മത്സ്യങ്ങള്‍ വെള്ളത്തിലൂടെ നീന്തുന്നത് നോക്കിയിരിക്കുന്നത് മനസിന് ഏറെ ശാന്തത നല്കും.

ലഘുനിദ്ര

ലഘുനിദ്ര

മാനസികസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ ഏറെ ഫലപ്രദമായ മാര്‍ഗ്ഗമാണ് ചെറിയ ഉറക്കം. 15 മിനുട്ട് നേരത്തേക്ക് ഒരു ലഘുനിദ്രയിലേര്‍പ്പെടുന്നത് സമ്മര്‍ദ്ദം കുറയ്ക്കുകയും കരുത്ത് നല്കുകയും ചെയ്യും.

ചൂട് പാനീയങ്ങള്‍

ചൂട് പാനീയങ്ങള്‍

ഒരു കപ്പ് കോഫി അല്ലെങ്കില്‍ ചായ കുടിക്കുന്നത് ആഹ്ലാദം മാത്രമല്ല ആശ്വാസവും നല്കും. കഫീന്‍ മാനസികസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ സഹായിക്കുകയും മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാല്‍ ചായയും കോഫിയും നിയന്ത്രിതമായ അളവില്‍ ഉപയോഗിച്ചില്ലെങ്കില്‍ ദോഷകരമാകും. നിങ്ങള്‍ ചായയോ, കോഫിയോ കുടിക്കാറില്ലെങ്കില്‍ ഹോട്ട് ചോക്കലേറ്റ് കുടിക്കാം.

English summary

8 Ways To Say No To Stress

Here are some of the ways to say no to stress. Read more to know about,
X
Desktop Bottom Promotion