For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജലദോഷത്തിനു മുന്‍പ് മുന്‍കരുതല്‍

|

ഇന്നത്തെ കാലത്ത് ഏത് സമയത്തു വേണമെങ്കിലും ജലദോഷവും ചുമയും തുമ്മലും എല്ലാം പിടിപെടാം. എന്നാല്‍ പലപ്പോഴും അപ്രതീക്ഷിതമായി ഇവര്‍ വിരുന്നു വരുമ്പോള്‍ എന്താണ് മുന്‍കരുതല്‍ എന്ന് നമ്മള്‍ പലപ്പോഴും ഓര്‍ക്കില്ല.

ആര്‍ത്തവ കാലത്ത് വിലക്കു വീണ ഭക്ഷണങ്ങള്‍....

പ്രായഭേദമന്യേ എല്ലാവര്‍ക്കും വരുന്നതാണ് ജലദോഷവും അതോടനുബന്ധിച്ചുള്ള പനിയുമെല്ലാം. എന്നാല്‍ ജലദോഷം വരുന്നതിനു മുന്‍പ് എടുക്കേണ്ട ചില അത്യാവശ്യ മുന്‍കുതലുകള്‍.

കൈകഴുകുന്നത് ശീലമാക്കുക

കൈകഴുകുന്നത് ശീലമാക്കുക

കൈകഴുകുന്നത് ശീലമാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഫോണ്‍, കീബോര്‍ഡ് തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ച ശേഷം കൈകഴുകുന്നത് ശീലമാക്കുക. അല്ലെങ്കില്‍ ഇത് ജലദോഷത്തിന് കാരണമാകും.

 എപ്പോഴും മുഖത്ത് തൊടാതിരിക്കുക

എപ്പോഴും മുഖത്ത് തൊടാതിരിക്കുക

എപ്പോഴും മുഖത്തു നിന്ന് കയ്യെടുക്കാതെയായാല്‍ ജലദോഷവും അതുണ്ടാക്കുന്ന അലര്‍ജിയും വലുതായിരിക്കും. ജലദോഷമെന്ന വില്ലന്‍ വരാനുള്ള സാധ്യത 50 ശതമാനമാണ് ഇത്തരത്തിലുള്ളത്.

രോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക

രോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക

മറ്റു രോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. എത്രയായാലും ഇത് രോഗം വേഗം പടരാന്‍ കാരണമാകും.

 വ്യായാമം ശീലമാക്കുക

വ്യായാമം ശീലമാക്കുക

പല തരത്തിലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. യോഗ ദിവസവും ചെയ്യുന്നത് നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.

സോഫ്റ്റ്ഡ്രിങ്ക്‌സ് ഒഴിവാക്കുക

സോഫ്റ്റ്ഡ്രിങ്ക്‌സ് ഒഴിവാക്കുക

സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിയ്ക്കുന്നത് ഒഴിവാക്കുക. എറ്റവും കൂടുതല്‍ രോഗം പടരാന്‍ കാരണം ഇതിന്റെ ഉപയോഗമാണ്.

 പഴങ്ങളും പച്ചക്കറികളും കഴിക്കുക

പഴങ്ങളും പച്ചക്കറികളും കഴിക്കുക

പഴങ്ങളും പച്ചക്കറികളും കഴിക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടുന്ന കാര്യം. ആരോഗ്യം ആവശ്യത്തിനുണ്ടെങ്കില്‍ തന്നെ രോഗപ്രതിരോധ ശേഷിയും ഉണ്ടാവും.

ലെമണ്‍ ടീ ശീലമാക്കുക

ലെമണ്‍ ടീ ശീലമാക്കുക

ലെമണ്‍ ടീ കഴിക്കുന്നത് എന്തു കൊണ്ടും നല്ലതാണ്. ഇതോടൊപ്പം അല്‍പം തേനും കൂടി ചേര്‍ത്താല്‍ രോഗം പിന്നെ ആ വഴിക്കു വരില്ല.

 പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക

പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക

പുകവലിയും മദ്യപാനവും ജലദോഷത്തിനും കാരണമാകും. പിന്നീടാണ് ഇതെല്ലാം വലിയ വലിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് പുകവലി മദ്യപാനം തുടങ്ങിയ ദു:ശ്ശീലങ്ങള്‍ ഉപേക്ഷിക്കുക.

English summary

8 Simple Things You Can Do To Prevent A Cold Before It Begins

A sneeze, a sniffle, a tickling sensation in your throat. All of these signals can mean only one thing – you’re about to get a cold!
Story first published: Saturday, October 31, 2015, 14:21 [IST]
X