For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രൊക്കോളി സിംമ്പിളാണ്, പവര്‍ഫുള്ളും!

|

കണ്ടാല്‍ ഒരു പാവത്തെ പോലെ ഉണ്ടെങ്കിലും ബ്രൊക്കോളിയുടെ ആരോഗ്യഗുണങ്ങള്‍ പറഞ്ഞാല്‍ തീരാത്തവയാണ്. നിരവധി സവിശേഷതകളും ഗുണങ്ങളുമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. എന്നാല്‍ പലരും ഇത്തരത്തിലൊരു പച്ചക്കറിയെക്കുറിച്ച് കേട്ടിട്ടു പോലുമുണ്ടാവില്ല.

കോളിഫഌവറിന്റേയും ക്യാബേജിന്റേയും ഗണത്തില്‍ പെട്ട ഈ പച്ചക്കറി നമ്മുടെ ശരീരത്തിലെ നിരവധി അസുഖങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു. എന്നാല്‍ പലരും ഇതിന്റെ ഔഷധ ഗുണത്തെക്കുറിച്ച് കേട്ടിട്ടു പോലുമില്ല എന്നതാണ് സത്യം. രക്തസമ്മര്‍ദ്ദം തടയാന്‍ ആയുര്‍വ്വേദം

നമ്മുടെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ സംശയിക്കേണ്ടാത്ത ഒരു പച്ചക്കറിയാണിത്. ഊര്‍ജ്ജം പ്രദാനം ചെയ്യുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ആര്‍ത്രൈറ്റിസിനോട് വിടപറയാം

ആര്‍ത്രൈറ്റിസിനോട് വിടപറയാം

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയായതിനാല്‍ ആര്‍ത്രൈറ്റിസ് എന്ന രോഗത്തിനെ ബ്രൊക്കോളി പ്രതിരോധിക്കുന്നു. ബ്രൊക്കോളി നമ്മുടെ ഭക്ഷണത്തിന്റെ ഒരു ഭാഗമാക്കിയാല്‍ നിരവധി ഗുണങ്ങളാണ് നമുക്ക് ലഭിക്കുന്നത്.

രക്തസമ്മര്‍ദ്ദം കുറയ്ക്കും

രക്തസമ്മര്‍ദ്ദം കുറയ്ക്കും

രക്ത സമ്മര്‍ദ്ദം കൂടുതലുള്ള ആളാണോ നിങ്ങള്‍ എന്നാല്‍ ഉടന്‍ തന്നെ ബ്രൊക്കോളി ഭക്ഷണത്തിന്റെ ഭാഗമാക്കൂ. ഇത് ഏറ്റവും നല്ലതായിരിക്കും. അമിത രക്ത സമ്മര്‍ദ്ദം കുറച്ച് നല്ല ഒരു നാളെ നിങ്ങള്‍ക്കായി പ്രദാനം ചെയ്യുന്നു.

കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കും

കിഡ്‌നിയുടെ ആരോഗ്യം സംരക്ഷിക്കും

കിഡ്‌നിയുടെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കാനും കിഡ്‌നി പ്രവര്‍ത്തന ക്ഷമമാക്കാനും ബ്രൊക്കോളി സഹായിക്കും. രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വാഭാവിക നിലയിലാക്കാനും ബ്രൊക്കോളി സഹായിക്കുന്നു.

ക്യാന്‍സറിനെ പ്രതിരോധിക്കും

ക്യാന്‍സറിനെ പ്രതിരോധിക്കും

ഇപ്പോഴുള്ള പല പച്ചക്കറികളും ക്യാന്‍സറിലേക്ക് വഴി തുറക്കുമ്പോള്‍ ബ്രൊക്കോളി ക്യാന്‍സര്‍ പ്രതിരോധിക്കുന്നു. ഇതിലെ സള്‍ഫറിന്റെ അംശം ക്യാന്‍സറിനെ പ്രവര്‍ത്തിക്കും. ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ബ്രൊക്കോളി സഹായിക്കും.

വിറ്റാമിന്‍ ബി എന്തിനും ഏതിനും

വിറ്റാമിന്‍ ബി എന്തിനും ഏതിനും

ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ ബി പാന്‍ക്രിയാസിനെയും വയറിനേയും ബാധിക്കുന്ന പല അസുഖങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. സ്ത്രീകളിലെ സ്തനാര്‍ബുദം തടയുന്നതിനും ഈ പച്ചക്കറി സഹായിക്കുന്നു.

കൊളസ്‌ട്രോള്‍ രഹിതം

കൊളസ്‌ട്രോള്‍ രഹിതം

എന്തിനധികം കോളസ്‌ട്രോളിനെ തടഞ്ഞു നിര്‍ത്തി ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളി എന്ന പച്ചക്കറി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

വിറ്റാമിന്‍ സി ഉള്‍പ്പടെയുള്ള ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പന്നമാണ് ബ്രൊക്കോളി. ഇതുണ്ടാക്കുന്ന ഗുണങ്ങളോ പറഞ്ഞാല്‍ തീരാത്തവയും.

എല്ലുകളുടെ സംരക്ഷണത്തിനു സഹായിക്കും

എല്ലുകളുടെ സംരക്ഷണത്തിനു സഹായിക്കും

കാല്‍സ്യം, വിറ്റാമിന്‍ എന്നിവയുടെ ഉള്ളടക്കം എല്ലുകളുടേയും പല്ലുകളുടേയും സംരക്ഷണത്തിന് ബ്രൊക്കാളിയെ സഹായിക്കും.

 അലര്‍ജിക്കെതിരെ

അലര്‍ജിക്കെതിരെ

അലര്‍ജിക്കാര്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. ബ്രൊക്കാളി അലര്‍ജ്ജിക്കെതിരെ അതി ശക്തമായി പ്രവര്‍ത്തിക്കും.

ഹൃദയത്തിന്റെ കാവല്‍ക്കാരന്‍

ഹൃദയത്തിന്റെ കാവല്‍ക്കാരന്‍

ബ്രൊക്കാളി ഹൃദയാഘാത്തതില്‍ നിന്നും സംരക്ഷിക്കും. ധാരാളം മിനറല്‍സും വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കുന്നതില്‍ ബ്രൊക്കോളിക്കുള്ള പങ്ക് വളരെ വലുതാണ്.

 പ്രമേഹത്തിനും പ്രതിവിധി

പ്രമേഹത്തിനും പ്രതിവിധി

പ്രമേഹമുള്ളവര്‍ ഭക്ഷണത്തില്‍ കൂടുതലായി ബ്രൊക്കോളി ഉള്‍പ്പെടുത്തിയാല്‍ അത് പ്രമേഹം നിയന്തിരക്കുകയും പിന്നീട് പ്രമേഹം മാറാനുള്ള സാധ്യത വരെ സൃഷ്ടിക്കുകയും ചെയ്യുന്നു.

കോശവളര്‍ച്ച ത്വരിതഗതിയില്‍

കോശവളര്‍ച്ച ത്വരിതഗതിയില്‍

കോശവളര്‍ച്ചയെ സഹായിക്കുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. മരം അതിന്റെ ഇലയെ സംരക്ഷിക്കുന്നതു പോലെ ബ്രൊക്കോളി കോശവളര്‍ച്ച ത്വരിതഗതിയിലാക്കുന്നു.

നാരുകളുടെ കലവറ

നാരുകളുടെ കലവറ

ബ്രൊക്കോളി നിരവധി പ്രോട്ടീനുകളാല്‍ സംമ്പുഷ്ടമാണ്. ഇതില്‍ ധാരാളം ഫൈബര്‍ കണ്ടന്റ് അടങ്ങിയിട്ടുണ്ട്.

പ്രോട്ടീന്‍ കൂടുതല്‍

പ്രോട്ടീന്‍ കൂടുതല്‍

ബ്രൊക്കോളി ഉച്ചഭക്ഷണത്തിനും, പ്രഭാത ഭക്ഷണത്തിലും ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ട് ബ്രൊക്കോളി.

തൂക്കം കുറയ്ക്കുന്നു

തൂക്കം കുറയ്ക്കുന്നു

ബ്രൊക്കോളി കഴിക്കുന്നത് അമിതവണ്ണമുള്ളവരില്‍ വണ്ണം കുറയാന്‍ സഹായിക്കുന്നു. ഇത് അമിതവണ്ണക്കാര്‍ക്ക് ഒരാശ്വാസമാവുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

15 Amazing Health Benefits Of Broccoli

Broccoli hat once hated vegetable of our childhoods that is now at the forefront of better health.
Story first published: Monday, August 3, 2015, 16:08 [IST]
X
Desktop Bottom Promotion