വ്യായാമം എങ്ങനെ സന്തോഷം നല്‍കും?

Posted By: Super
Subscribe to Boldsky

ക്ഷീണം നിങ്ങളെ തളര്‍ത്തുന്നുണ്ടോ? ജോലിക്കൂടുതലാല്‍ സമ്മര്‍ദ്ദത്തിലാണോ? ദിവസം മുഴുവന്‍ തളര്‍ച്ച അനുഭവപ്പെടുന്നുണ്ടോ? പടികള്‍ കയറുമ്പോള്‍ തളര്‍ച്ച തോന്നാറുണ്ടോ? എങ്കില്‍ ഇനി വിഷമിക്കേണ്ട , വ്യായാമം ചെയ്യൂ.

അപകടകരമായ വീട്ടുവൈദ്യങ്ങള്‍

അത്ഭുതകമായ മാറ്റങ്ങളാണ്‌ വ്യായാമം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുക. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന്‌ പുറമെ നിങ്ങളില്‍ സന്തോഷം നിറയ്‌ക്കാനും വ്യായാമത്തിന്‌ കഴിയും. എത്ര അനായാസമായി ചലിക്കാന്‍ കഴിയുന്നുവോ അത്രയും അനായാസമായി ചെയ്യേണ്ടതെന്തും നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയും.

വ്യായാമം നിങ്ങളില്‍ സന്തോഷം നിറയ്‌ക്കുന്നതെങ്ങനെ എന്നു നോക്കാം.

1. നല്ല മാനസികാവസ്ഥ

1. നല്ല മാനസികാവസ്ഥ

ഹൃദയധമനികള്‍ക്കായുള്ള വ്യായാമം ചെയ്‌ത്‌ അഞ്ച്‌ മിനുട്ടിനുള്ളില്‍ നിങ്ങള്‍ക്ക്‌ സന്തോഷം അനുഭവപ്പെടും. നിങ്ങള്‍ വ്യായാമം ചെയ്‌തു തുടങ്ങുമ്പോള്‍ തലച്ചോര്‍ സെറോട്ടോണിന്‍, ഡോപാമിന്‍, നോര്‍പൈന്‍ഫ്രൈന്‍ എന്നിവ പുറപ്പെടുവിക്കും ഇത്‌ നിങ്ങള്‍ക്ക്‌ സന്തോഷകരമായ അവസ്ഥ നല്‍കും. ഒന്നും ചെയ്യാന്‍ തോന്നുന്നില്ല എന്നവസ്ഥയിലാണെങ്കില്‍ , വെറുതെ ഒന്നു നടക്കാന്‍ പോകുന്നത്‌ നിങ്ങളില്‍ സന്തോഷം നിറയ്‌ക്കും.

2.സമ്മര്‍ദ്ദം കുറയ്‌ക്കും

2.സമ്മര്‍ദ്ദം കുറയ്‌ക്കും

സമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനായി 14 ശതമാനം പേര്‍ മാത്രമെ സ്ഥിരമായി വ്യായാമം ചെയ്യുന്നുള്ളു എന്നാണ്‌ ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ കാണാന്‍ കഴിയഞ്ഞത്‌. മുമ്പ്‌ പറഞ്ഞത്‌ പോലെ വ്യായാമെ ചെയ്‌ത്‌ കഴിഞ്ഞ്‌ അഞ്ച്‌ മിനുട്ടിനുള്ളില്‍ തന്നെ സന്തോഷം അനുഭവപ്പെടും. അതിനായി കഠിനമായ വ്യായാമത്തിലേര്‍പ്പെടേണ്ടതില്ല. കഠിനമായ വ്യായാമങ്ങളേക്കാള്‍ താരതമ്യേന ലളിതവും മിതവുമായ വ്യായാമങ്ങളാണ്‌ സമ്മര്‍ദ്ദം കുറയക്കാന്‍ മികച്ചത്‌.ആഘതങ്ങളെ തുടര്‍ന്നുണ്ടാകുന്ന സമ്മര്‍ദ്ദ പ്രശ്‌നങ്ങളെ (പിടിഎസ്‌ഡി) വ്യായാമത്തിലൂടെ എങ്ങനെ മറികടക്കാം എന്ന്‌ റണ്ണേഴ്‌സ്‌ വേള്‍ഡില്‍ അടുത്തിടെ വന്ന ഒരു ലേഖനത്തില്‍ പറയുന്നുണ്ട്‌. നടത്തം, ഓട്ടം, യോഗ എന്നിവ ഇതിന്‌ മികച്ച പരിഹാരങ്ങളാണ്‌.

3. മനോബലം വീണ്ടെടുക്കല്‍

3. മനോബലം വീണ്ടെടുക്കല്‍

വ്യായാമം ചെയ്യുമ്പോള്‍ ഒരു വഴിക്ക്‌ ശരീരം യത്‌നിക്കുമ്പോള്‍ മറു വഴിക്ക്‌ മനസ്സ്‌ ബലപ്പെടുകയാണ്‌ ചെയ്യുന്നത്‌. മാനസികമായി ശക്തരാണെങ്കില്‍ നിങ്ങള്‍ക്ക്‌ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ സഹിക്കാന്‍ കഴിയും. മനോബലം ഉയര്‍ത്തുന്നതില്‍ ചിലര്‍ ആസക്തരാണ്‌. വ്യായാമത്തിലൂടെ നിങ്ങളുടെ ലക്ഷ്യം നേടിയെടുക്കാന്‍ കഴിയും ഓട്ടം, യുദ്ധകലകള്‍, സൈക്ലിങ്‌ തുടങ്ങിയവയിലൂടെ സ്വയം ഇതിനായി സന്നദ്ധരാവുന്നവരുണ്ട്‌ . ജീവിതത്തിന്റെ മറ്റ്‌ വശങ്ങളിലും മനോബലം നിങ്ങളെ സഹായിക്കും. എന്തു സാഹചര്യങ്ങളെയും നേരിടിന്‍ ഇത്‌ നിങ്ങളെ പ്രാപ്‌തരാക്കും.

4. ജീവിതം എളുപ്പമാകും

4. ജീവിതം എളുപ്പമാകും

ദിവസമുഴുവന്‍ ശരീരികമായി ആയാസരഹിതമായിരിക്കുന്നത്‌ വളരെ നല്ലൊരു അനുഭവമായിരിക്കില്ലേ? കുട്ടികളെ എടുക്കുന്നതും പലചരക്കുകള്‍ കൊണ്ടുവരുന്നതും വീട്‌ മുഴുവന്‍ പല ആവശ്യങ്ങള്‍ക്കായി ഓടി നടക്കുന്നതും എളുപ്പമായി തീരുന്നത്‌ സന്തോഷമല്ലേ നല്‍കുക? വ്യായാമം ഇതിനുള്ള അവസരം നല്‍കും. ശക്തി കൂട്ടുകയും ഹൃദയധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്‌താല്‍ ജീവിതം വളരെ എളുപ്പമായി തീരുന്നതായി അനുഭവപ്പെടും.

5. രോഗപ്രതിരോധ ശേഷി ഉയര്‍ത്തും

5. രോഗപ്രതിരോധ ശേഷി ഉയര്‍ത്തും

വ്യായാമം എങ്ങനെയാണ്‌ രോഗപ്രതിരോധ ശേഷി ഉയര്‍ത്തുന്നത്‌ എന്നതിനെ സംബന്ധിച്ച്‌ നിരവധി അനുമാനങ്ങള്‍ പറയപ്പെടുന്നുണ്ട്‌. വ്യായാമം ശ്വാസകോശത്തില്‍ നിന്നും ബാക്ടീരിയകളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ലസികാ ഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി അര്‍ബുദകാരികളെ നീക്കംചെയ്യുകയും ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുകയും ചെയ്യും.

രക്തം പമ്പ്‌ ചെയ്യുമ്പോള്‍ ശരീരത്തിലൂടെ ആന്റിബോഡികളും ശ്വേത രക്താണുക്കളും ഒഴുകുന്നതിന്റെ നിരക്ക്‌ ഉയരും. ഇവ രോഗാണുക്കളെ കണ്ടെത്തുകയും രോഗത്തെ പ്രതിരോധിക്കുകയും ചെയ്യും. നിങ്ങളില്‍ സന്തോഷം നിറയ്‌ക്കാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം.

വ്യായാമം ചെയ്യുമ്പോള്‍ സമ്മര്‍ദ്ദത്തിന്‌ കാരണമാകുന്ന ഹോര്‍മോണുകളുടെ അളവില്‍ കുറവ്‌ വരും. സമ്മര്‍ദ്ദം വൈകാരികം മാത്രമല്ല ശാരീരികം കൂടിയാണ്‌. ഈ ഹോര്‍മോണുകളുടെ അളവ്‌ കുറയ്‌ക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും.

ചെറുതും ഇടത്തരവുമായ വ്യായാമങ്ങള്‍ നിങ്ങളുടെ രോഗ പ്രതിരോധ ശേഷി ഉയര്‍ത്തും. കഠിനമായ വ്യായാമങ്ങള്‍ രോഗ പ്രതിരോധ ശേഷി കുറയ്‌ക്കുകയും സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ എണ്ണം ഉയര്‍ത്തുകയും ചെയ്യും. ജലദോഷവും മറ്റും ഉള്ളപ്പോള്‍ വളരെ കുറച്ച്‌ സമയത്തേക്ക്‌ നടത്തം പോലുള്ള ലളിതമായ വ്യായാമങ്ങള്‍ ചെയ്യുന്നത്‌ നല്ലതാണ്‌. മാരത്തോണ്‍ പോലുള്ളവയ്‌ക്ക്‌ വേണ്ടി പരിശീലനം നടത്തുമ്പോഴും കഠിനമായ ജോലികള്‍ കഴിഞ്ഞ്‌ വരുമ്പോഴും കുറച്ച്‌ മണിക്കൂര്‍ നേരത്തേക്ക്‌ അസുഖമുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഈ സമയം വ്യായാമത്തിന്‌ ശേഷമുള്ള പോഷകങ്ങള്‍ കഴിക്കുന്നതിനും വിശ്രമത്തിനുമായി ഉപയോഗിക്കുക.

6. ജീവിതം ആസ്വാദ്യമാക്കും

6. ജീവിതം ആസ്വാദ്യമാക്കും

നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള ആരോഗ്യം ഉണ്ടെങ്കിലാണ്‌ ജീവിതത്തില്‍ സന്തോഷം അനുഭവപ്പെടുക. മക്കളോടും കൊച്ചുമക്കളോടും ഒത്ത്‌ കളിക്കാനും കൂട്ടുകാരോടൊത്ത്‌ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനും മറ്റും കഴിയുക എന്നത്‌ ജീവിതത്തില്‍ ഏറെ ആനന്ദം നിറയ്‌ക്കും. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ പോലും സ്വയം ചെയ്യാന്‍ കഴിയാതെ വരുന്ന അവസ്ഥ നമുക്ക്‌ ചിന്തിക്കാന്‍ കഴിയില്ല. ജീവിതം വളരെ ചെറുതാണ്‌ അത്‌ പരമാവധി ആസ്വദിക്കുക.

7.പ്രായത്തിനനുസരിച്ച്‌ ആരോഗ്യം

7.പ്രായത്തിനനുസരിച്ച്‌ ആരോഗ്യം

ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ വ്യായാമം സഹായിക്കും. പ്രായം കൂടുന്നതിനനുസരിച്ച്‌ വ്യായാമം ഒഴിവാക്കി കൊണ്ട്‌ ഇത്‌ സാധ്യമാവില്ല. വ്യായാമം നട്ടെല്ലിന്റെ ചലനം നിലനിര്‍ത്താന്‍ സഹായിക്കും. നട്ടെല്ല്‌ തൃപ്‌തികരമായ അവസ്ഥയിലാണെങ്കില്‍ ശരീരം അനായാസം ചലിപ്പിക്കാന്‍ കഴിയും . ജീവിത സഹാചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ പേശികളും പ്രതികരിക്കുന്നത്‌ പ്രായം കൂടിയാലും ജീവിതം അനായാസമാക്കും.

8. നല്ല ഉറക്കം

8. നല്ല ഉറക്കം

ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശരീര ഊഷ്‌മാവ്‌ കുറയും, ഇത്‌ നിങ്ങളെ ഉറങ്ങാന്‍ സഹായിക്കും. ഉറങ്ങുന്നതിന്‌ അഞ്ചോ ആറോ മണിക്കൂര്‍ മുമ്പ്‌ 20-30 മിനുട്ട്‌ നേരം വ്യായാമം ചെയ്യുകയാണെങ്കില്‍ ശരീരത്തിന്റെ ഊഷ്‌മാവ്‌ വ്യായാമം ചെയ്യാതിരിക്കുമ്പോഴേത്തേക്കാള്‍ വളരെ കുറയും . ഇത്‌ നിങ്ങള്‍ക്ക്‌ നല്ല ഉറക്കം നല്‍കും.

9. ഊര്‍ജം കൂട്ടും

9. ഊര്‍ജം കൂട്ടും

വ്യായാമത്തിന്‌ ശേഷം തളര്‍ച്ച തോന്നിയാലും ഇത്‌ നിങ്ങള്‍ക്ക്‌ വളരെയധികം ഊര്‍ജം നല്‍കും. ദിവസം മുഴുവന്‍ ഈ ഊര്‍ജം നിലനില്‍ക്കുകയും ചെയ്യും.

10. ഉത്‌കണ്‌ഠയും വിഷാദവും കുറയ്‌ക്കും

10. ഉത്‌കണ്‌ഠയും വിഷാദവും കുറയ്‌ക്കും

പ്രവര്‍ത്തനക്ഷമരായിരിക്കുന്നവര്‍ അങ്ങനെ അല്ലാതിരിക്കുന്നവരേക്കാള്‍ വിഷാദം കുറഞ്ഞവരായികിക്കും എന്നാണ്‌ സാംക്രമിക രോഗശാസ്‌ത്രം പറയുന്നത്‌. പ്രവര്‍ത്തന നിരതരായിരുന്നവര്‍ പെട്ടന്നത്‌ നിര്‍ത്തുകയാണെങ്കില്‍ വിഷാദം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്‌ അതിനാല്‍ ഇത്തരക്കാര്‍ വ്യായാമം ചെയ്‌ത്‌ തുടങ്ങണമെന്ന്‌ ഡ്യൂക്ക്‌ യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്‌റ്റായ ജെയിംസ്‌ ബ്ലുമെന്തല്‍ പറയുന്നു. വ്യായാമം വിഷാദത്തെ ചിക്തിസിക്കാന്‍ മാത്രമല്ല അത്‌ വീണ്ടും വരാതിരിക്കാനും വളരെ നല്ലതാണ്‌.

ഇതെല്ലാമാണ്‌ കാര്യങ്ങള്‍! അതിനാല്‍ ഇനി ഒഴിവ്‌കഴിവുകളൊന്നും വേണ്ട. അഞ്ച്‌ മിനുട്ട്‌ നടക്കാന്‍ പോവുക, യോഗ ചെയ്യുക, ഓടാന്‍ ശ്രമിക്കുക, സന്തോഷമായിരിക്കുക!

English summary

Why Exercises Make You Happier

Tired of feeling down in the dumps? Move! Stressed about work? Move! Tired of feeling weak throughout your day? Lift! It’s not just about getting into a better mood.