അപചയപ്രക്രിയ ശക്തിപ്പെടുത്തൂ, തടി കുറയ്‌ക്കൂ

Posted By: Super
Subscribe to Boldsky

എത്രത്തോളം കലോറി ശരീരത്തിന് ആവശ്യമാണ് എന്നും, ഭക്ഷണം കഴിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോളും എത്രത്തോളം കലോറി ഇല്ലാതാകുന്നു എന്നും മനസിലാക്കുന്നത് നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, കൊഴുപ്പുകള്‍ തുടങ്ങി ശരീരത്തിന് ഊര്‍ജ്ജം നല്കുന്ന ഘടകങ്ങളെ വേര്‍തിരിക്കുന്ന പ്രവര്‍ത്തനമാണ് മെറ്റബോളിസം. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ പേശികളില്‍ ഊര്‍ജ്ജം സംഭരിക്കപ്പെടും, ഇത് ശരീരഭാരം കൂടുന്നത് തടയുകയും ചെയ്യും.

30-40 വയസ്സാകുമ്പോള്‍ മെറ്റബോളിസം കുറഞ്ഞ് തുടങ്ങും. ഇതോടെ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യും. സിംപ്ലി ഹെല്‍ത്ത് 10 ലെ ഡയറ്റീഷ്യനും ന്യൂട്രീഷണിസ്റ്റുമായ ദീപാലി മെയ്‍രാള്‍ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരഭാരം കുറയ്ക്കാനായി ലളിതമായ 20 മാര്‍ഗ്ഗങ്ങള്‍ അവതരിപ്പിക്കുന്നു.

കലോറി

കലോറി

പെട്ടന്ന് ലഭ്യമാകുന്ന കലോറിയുടെ അളവ് കുറയ്ക്കരുത്. ഇങ്ങനെ ചെയ്താല്‍ ശരീരം പട്ടിണി കിടക്കുന്ന അവസ്ഥയിലേക്ക് പോവുകയും മെറ്റബോളിസം കുറയ്ക്കുകയും ചെയ്യും. എന്നാല്‍ കലോറിയുടെ അളവ് ക്രമേണ കുറച്ച് കൊണ്ടുവരുന്നതാണ് ഉചിതം.

പ്രോട്ടീന്‍

പ്രോട്ടീന്‍

ആഹാരത്തില്‍ കൂടുതല്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക (നിങ്ങള്‍ക്ക് വൃക്ക സംബന്ധമായ തകരാറുകളൊന്നുമില്ലെങ്കില്‍). പ്രോട്ടീന്‍ ദഹിക്കുക എന്നത് ഏറെ സമയമെടുക്കുന്നതാണ്. പ്രോട്ടീന്‍ വിഘടിപ്പിക്കാനും സ്വാംശീകരിക്കാനും കലോറി എരിച്ച് കളയാനും ഏകദേശം മൂന്ന് മണിക്കൂറുകളോളം എടുക്കും.

നടന്നതിന് ശേഷം ആഹാരം

നടന്നതിന് ശേഷം ആഹാരം

നടന്നതിന് ശേഷം ഒരു മണിക്കൂറിനുള്ളില്‍ ആഹാരം കഴിക്കുന്നത് വിശപ്പ് അകറ്റുകയും പട്ടിണി കിടക്കുന്ന അവസ്ഥയിലേക്ക് നയിക്കാതിരിക്കുകയും ചെയ്യും. കൂടാതെ ഭക്ഷണം കഴിക്കുന്നത് മാനസിക നിലയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കും.

മൂന്ന് തവണ ഭക്ഷണം

മൂന്ന് തവണ ഭക്ഷണം

ദിവസം മൂന്ന് തവണ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ രണ്ട് തവണ ആരോഗ്യപ്രദമായ ലഘുഭക്ഷണങ്ങളും കഴിക്കണം. ഇത് വയര്‍ നിറഞ്ഞിരിക്കാനും അമിതഭക്ഷണം ഒഴിവാക്കാനും സഹായിക്കും.

കാപ്പി അല്ലെങ്കില്‍ ബ്ലാക്ക് ടീ

കാപ്പി അല്ലെങ്കില്‍ ബ്ലാക്ക് ടീ

കാപ്പി അല്ലെങ്കില്‍ ബ്ലാക്ക് ടീ ശരീരഭാരം കുറയ്ക്കാനായി ഉപയോഗിക്കാവുന്നതാണ്. ഇവയിലെ കഫീന്‍ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കും. എന്നിരുന്നാലും പാല്‍ അല്ലെങ്കില്‍ പഞ്ചസാര അമിതമായി ഇതില്‍ ചേര്‍ത്ത് കലോറി ഉപയോഗം വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഭക്ഷണത്തില്‍ ഗ്രീന്‍ ടീ ഉള്‍പ്പെടുത്തുക. മെറ്റബോളിസം 5% വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. കൂടാതെ ഇതില്‍ കഫീന്‍റെ അളവ് കുറവുമാണ്. ശരീരഭാരം ആരോഗ്യകരമായി നിയന്ത്രിക്കാന്‍ സഹായിക്കുന്ന കാറ്റെച്ചിന്‍ എന്ന ആന്‍റിഓക്സിഡന്‍റ് ഗ്രീന്‍ ടീയിലുണ്ട്.

ഡാര്‍ക്ക് ചോക്കലേറ്റ്

ഡാര്‍ക്ക് ചോക്കലേറ്റ്

ഡാര്‍ക്ക് ചോക്കലേറ്റില്‍ കാറ്റെച്ചിനുകളും കഫീനും അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇത് അമിതമായി ഉപയോഗിക്കരുത്. കൊഴുപ്പും കലോറിയും നിയന്ത്രിക്കാന്‍ ദിവസം 28 ഗ്രാം മാത്രമേ ഡാര്‍ക്ക് ചോക്കലേറ്റ് കഴിക്കാവൂ.

ലെപ്ടിന്‍

ലെപ്ടിന്‍

സംതൃപ്തി തോന്നാന്‍ സഹായിക്കുന്ന ലെപ്ടിന്‍ എന്ന ഹോര്‍മോണിന്‍റെ അളവ് വര്‍ദ്ധിപ്പിക്കാനും അത് വഴി വിശപ്പ് കുറയ്ക്കാനും സിങ്ക് സഹായിക്കും. ഗോതമ്പ്, മത്തങ്ങക്കുരു, കശുവണ്ടി, ചീര, കൂണ്‍, ചോക്കലേറ്റ്, മാതളനാരങ്ങ, കാബേജ്, ഉരുളക്കിഴങ്ങ്, ബ്രൊക്കോളി പോലുള്ള ഭക്ഷണങ്ങളില്‍ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.

ക്യാപ്‌സിക്കം

ക്യാപ്‌സിക്കം

കാപ്സിക്കത്തില്‍ അടങ്ങിയിരിക്കുന്ന കാപ്സായ്സിന്‍ എന്ന രാസഘടകം എരിവിന് തീവ്രത പകരുന്നതാണ്. കഴിച്ച് കഴിഞ്ഞും ഏറെ മണിക്കൂറുകള്‍ ഇവ ശരീരത്തില്‍ പ്രവര്‍ത്തിക്കുകയും കൊഴുപ്പ് എരിച്ച് കളയാന്‍ സഹായിക്കുകയും ചെയ്യും.

വ്യായാമം

വ്യായാമം

ഏത് തരത്തിലുള്ള വ്യായാമവും ചെയ്യാം. വ്യായാമം ചെയ്യുമ്പോള്‍ പേശികള്‍ ഉണരുകയും കൂടുതല്‍ കലോറി ആവശ്യമായി വരുകയും അങ്ങനെ വേഗത്തില്‍ കലോറി എരിക്കപ്പെടുകയും ചെയ്യും.

മാനസികമായി നല്ല ഒരു അവസ്ഥ

മാനസികമായി നല്ല ഒരു അവസ്ഥ

മാനസികമായി നല്ല ഒരു അവസ്ഥയിലായിരിക്കുന്നത് ആരോഗ്യകരമായ ഭക്ഷണക്രമത്തോട് ചേര്‍ന്ന് നില്ക്കാനും നിങ്ങളെ പ്രവര്‍ത്തന നിരതനായിരിക്കാനും, ആത്മവിശ്വാസവും വ്യക്തിത്വവും വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

പഴവര്‍ഗ്ഗങ്ങള്‍

പഴവര്‍ഗ്ഗങ്ങള്‍

ഉറക്കമുണര്‍ന്നെഴുന്നേറ്റാല്‍ അരമണിക്കൂറിനകം ഏതെങ്കിലും പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുക. പോഷകസമൃദ്ധവും ആരോഗ്യകരവുമാണ് പഴങ്ങള്‍. കൂടാതെ ഏറെ സമയം വിശപ്പകറ്റി നിര്‍ത്താനും ഇവ സഹായിക്കും.

പല തവണയായി കുറച്ച് വീതം ആഹാരം

പല തവണയായി കുറച്ച് വീതം ആഹാരം

ദിവസം പല തവണയായി കുറച്ച് വീതം ആഹാരം കഴിച്ചുകൊണ്ടിരിക്കുക. വിശപ്പനുഭവപ്പെടുമ്പോള്‍ സാലഡുകള്‍, അണ്ടിവര്‍ഗ്ഗങ്ങള്‍ എന്നിവ കഴിക്കുക.

ഗുണമേന്മയുള്ള പ്രോട്ടീനുകള്‍

ഗുണമേന്മയുള്ള പ്രോട്ടീനുകള്‍

ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീനുകള്‍ ആഹാരത്തിലുള്‍പ്പെടുത്തുക, മുട്ട, മാംസം എന്നിവയും, അഥവാ നിങ്ങള്‍ സസ്യാഹാരിയാണെങ്കില്‍ ധാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും കിച്ചഡി പോലെ കഴിക്കുക. ഇത് ഏറെ പ്രോട്ടീനുകള്‍ നല്കും. സോയ, അണ്ടിവര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, മുളപ്പിച്ച വിത്തുകള്‍ എന്നിവ പ്രോട്ടീന്‍റെ മികച്ച ഉറവിടങ്ങളാണ്.

ആവശ്യത്തിന് ജലാശം

ആവശ്യത്തിന് ജലാശം

ശരീരത്തില്‍ ആവശ്യത്തിന് ജലാശം ആവശ്യത്തിന് നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇടക്കിടെ വെള്ളം കുടിക്കുക. വിശപ്പും ദാഹവും തമ്മിലുള്ള വ്യത്യാസം തിരച്ചറിയാതെ പോകരുത്.

വ്യായാമത്തിന് മുമ്പായിആഹാരം

വ്യായാമത്തിന് മുമ്പായിആഹാരം

വ്യായാമത്തിന് മുമ്പായി അല്പം ആഹാരം കഴിക്കുക. ആഹാരം കഴിക്കാതെ വ്യായാമം ചെയ്യുന്നത് കുറഞ്ഞ കലോറി മാത്രമേ വിനിയോഗിക്കൂ. കാരണം പേശികളിലേക്ക് ആവശ്യമായ ഊര്‍ജ്ജത്തിനായി കലോറി നിങ്ങള്‍ നല്കിയിട്ടുണ്ടാവില്ല. എന്നാല്‍ ഇത് പിന്നീട് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും അമിതമായി ആഹാരം കഴിക്കാന്‍ ഇടയാക്കുകയും ചെയ്യും.

ആഹാരം കുറയ്ക്കുക

ആഹാരം കുറയ്ക്കുക

ആഹാരം കുറയ്ക്കുക, എന്നാല്‍ പട്ടിണി കിടക്കരുത്. പട്ടിണി കിടക്കുന്നത് പിന്നീട് അമിതമായി ഭക്ഷണം കഴിക്കാനും അത് വഴി നിങ്ങളുടെ പരിശ്രമങ്ങള്‍ വിഫലമാകാനും ഇടയാക്കും.

വ്യായാമത്തിന്‍റെ തീവ്രത

വ്യായാമത്തിന്‍റെ തീവ്രത

ഇന്‍റര്‍വെല്‍ ട്രെയിനിങ്ങ് വഴി വ്യായാമത്തിന്‍റെ ഓരോ ഘട്ടത്തിലും തീവ്രത മാറ്റുക. ഉദാഹരണത്തിന് ഫിറ്റ്നെസിന് വേണ്ടി നടക്കുകയാണെങ്കില്‍ ഓരോ അഞ്ച് മിനുട്ടിലും ഒരു മിനുട്ട് ജോഗ്ഗിങ്ങ് ചെയ്യുക.

ഉറക്കം

ഉറക്കം

ആരോഗ്യകരമായ ഭക്ഷണങ്ങളും വ്യായാമവും മാത്രം വഴി മികച്ച മെറ്റബോളിസം നേടാനാവില്ല. നല്ല ഉറക്കവും നിങ്ങള്‍ക്ക് ആവശ്യമാണ്.

അമിതമാകാതിരിക്കുക

അമിതമാകാതിരിക്കുക

ഒന്നും അമിതമാകാതിരിക്കുക. അത് ആരോഗ്യം നശിപ്പിക്കുകയേ ഉള്ളൂ. അതിനാല്‍ തന്നെ മിതത്വവും, പരിധികളും നല്ല ആരോഗ്യത്തിന്‍റെയും വിജയകരമായ ശരീരഭാരം കുറയ്ക്കലിന്‍റെയും പ്രധാന ഘടകമാണ്.അടിവയര്‍ ആലിലവയറാക്കണോ?

ഞങ്ങളുടെ ഫേസ്‌ബുക്‌ പേജ്‌ ലൈക്‌ ചെയ്യൂ, ഷെയര്‍ ചെയ്യൂ

/health/diet-fitness/2013/tips-reduce-lower-belly-fat-005048.html

Read more about: weight തടി
English summary

Weight Loss Top 20 Ways To Boost Metabolism

Metabolism is the process of breaking down carbohydrates, protein and fats to give your body energy. Here we gives you simple tips to boost your metabolism to lose weight.