Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
അടിവയര്‍ ആലിലവയറാക്കണോ?
വയറ്റിലെ കൊഴുപ്പ് ആരോഗ്യപ്രശ്നവും ഒപ്പം സൗന്ദര്യപ്രശ്നവുമാണ്. ഇഷ്ടമുള്ള പല വസ്ത്രങ്ങളും ധരിക്കുന്നതില്‍ നിന്ന് പലരേയും വിലക്കുന്ന ഒരു പ്രധാന പ്രശ്നം.
മറ്റു ശരീരഭാഗങ്ങളിലെ പോലെയല്ല, അടിവയറ്റിലെ കൊഴുപ്പ്. ഒരിക്കല്‍ വന്നാല്‍ ഇത് പോകാന്‍ സമയമെടുക്കുകയും ചെയ്യും.
അടിവയറ്റിലെ കൊഴുപ്പൊഴിവാക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിക്കൂ.

വെള്ളം
ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും.

മസാലകളോ ഔഷധസസ്യങ്ങളോ
ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

തേന്‍
മധുരത്തിനു പകരം തേനുപയോഗിക്കുക. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്ന പ്രധാനമാണ്.

കറുവാപ്പട്ട
ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. അള്‍പം മധുരമുള്ളതു കൊണ്ട് മധുരേ വേണ്ട ഭക്ഷണവസ്തുക്കളില്‍ ഉപയോഗിക്കുകയും ചെയ്യാം.

നട്സ്
ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും. നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും.

ബട്ടര്‍ ഫ്രൂട്ട്
ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

ഓറഞ്ച്
സ്ട്രെസുണ്ടാകുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും. ഓറഞ്ചിലെ വൈറ്റമിന്‍ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.

തൈര്
വയറ്റിലെ കൊഴുപ്പു കൂ്ട്ടുന്നതില്‍ ഡിസെര്‍ട്ടുകള്‍ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാര്‍ഗമാണ് തൈര്.

ഗ്രീന്‍ ടീ
ഗ്രീന്‍ ടീയിലെ ആന്റിഓക്സിഡന്റുകള്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായിക്കും.

സാല്‍മണ്‍
സാല്‍മണ്‍ പോലുള്ള മീനുകള്‍ കഴിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

ബെറി
ബെറികള്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന പ്രധാന ഉറവിടമാണ്. ഇവ മധുരത്തിനു പകരം നിങ്ങള്‍ക്കു കഴിയ്ക്കാം.

ബ്രൊക്കോളി
ബ്രൊക്കോളിയിലെ വൈറ്റമിന്‍ സി കോര്‍ട്ടിസോള്‍ തോത് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഘടകമാണ്. ഇതിലെ കാര്‍നിറ്റൈന്‍ കൊഴുപ്പിനെ ഊര്‍ജമാക്കി മാറ്റുന്നു.

ചെറുനാരങ്ങ
രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് ഇതില്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

പച്ചവെളുത്തുള്ളി
പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള മറ്റൊരു വഴിയാണ്.

ഇഞ്ചി
ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും.

ആപ്പിള്‍
ആപ്പിളിലെ പെക്ടിന്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റും വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്.

പീനട്ട് ബട്ടര്‍
നിലക്കടലയില്‍ നിന്നെടുക്കുന്ന പീനട്ട് ബട്ടര്‍ വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയും.

പെയര്‍
പെയര്‍ വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുന്ന മറ്റൊരു ഭക്ഷണമാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. വയറ്റില്‍ കൊഴുപ്പടിയാതിരിക്കാന്‍ സഹായിക്കും.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റില്‍ കൊഴുപ്പടിഞ്ഞു കൂടില്ല.

സണ്‍ഫഌര്‍ സീഡ്
സണ്‍ഫഌവര്‍ സീഡും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ് വയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ പുറന്തള്ളാന്‍ സഹായിക്കും.

മുളക്
മുളകിലെ ക്യാപ്സയാസിന് വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്.

ഇലക്കറികള്‍
ഇലക്കറികളിലെ നാരുകളും വയറ്റിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന ഒന്നാണ്.

ബീന്‍സ്
ബീന്‍സ് ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും.

കുക്കുമ്പര്‍
വയര്‍ കുറയാന്‍ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പര്‍. ഇത് വിശപ്പു മാറ്റും. നാരുകള്‍ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.

മഞ്ഞള്‍
മഞ്ഞളില്‍ കുര്കുമിന് എന്നൊരു ആന്റിഓക്സിഡന്റുണ്ട്. ഇത് വയര്‍ കുറയാന്‍ സഹായിക്കും.

ബ്രാന്
ബ്രാന് എന്നൊരു ധാന്യമുണ്ട്. ഇതും വയറ്റിലെ കൊഴുപ്പു കളയാന്‍ സഹായിക്കും.

ക്വയോന
ക്വയോന എന്നൊരു ധാന്യവും വയറ്റിലെ കൊഴുപ്പു കളയാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്.

മുട്ട
മുട്ടയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീന്‍ നല്‍കും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
