അപചയപ്രക്രിയയിലൂടെ കൊഴുപ്പകറ്റാം

Posted By: Staff
Subscribe to Boldsky

ശരീരഭാരം കുറയ്ക്കുകയും, നിങ്ങളുടെ മെലിഞ്ഞ ശരീരം അതേ പടി നിലനിര്‍ത്താന്‍ ശ്രമിക്കുകയും, ശാരീരികപ്രവര്‍ത്തനങ്ങളെ സജീവമാക്കുകയുമൊക്കെ ചെയ്യുന്നത് അനുയോജ്യമായ കാര്യങ്ങളാണ്. ശാരീരികപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്നത് പല മാര്‍ഗ്ഗങ്ങളുണ്ട്. അതിരാവിലെ വ്യായാമങ്ങള്‍ ചെയ്യുന്നത് ഇതിന് സഹായിക്കുമെങ്കിലും ഭക്ഷണക്കാര്യങ്ങളിലെ അശ്രദ്ധ ദോഷകരമാകും.

ശാരീരികപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുക എന്നതിനര്‍ത്ഥം കലോറി ഉയര്‍ന്ന അളവില്‍ എരിച്ച് കളയുക എന്നതാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ശരീരപോഷണമാണുള്ളതെങ്കില്‍ നിങ്ങള്‍ ജിംനേഷ്യത്തിലൊന്നും കാര്യമായി വ്യായാമം ചെയ്തില്ലെങ്കിലും കലോറി എരിഞ്ഞുകൊണ്ടിരിക്കും. പോഷണപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ തോതിലാണെങ്കില്‍ ശരീരത്തിന് ആവശ്യമായതിലുമധികം കലോറി ശരീരത്തിലെത്തുകയും അത് ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്നതിനാല്‍ ശരീരഭാരം കൂടുകയും ചെയ്യും.

ഓര്‍മശക്തി വര്‍ദ്ധിപ്പിക്കാം

ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ എരിച്ച് കളയാന്‍ സഹായിക്കുന്ന, ശരീരപോഷണത്തെ ശക്തിപ്പെടുത്തുന്ന ഏഴ് മാര്‍ഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം

ആദ്യം ചെയ്യേ​ണ്ടുന്ന കാര്യം പതിവായി പ്രഭാതഭക്ഷണം കഴിക്കുക എന്നതാണ്. അനേകം ആളുകള്‍ പ്രഭാത ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടാത്തവരായുണ്ട്. ഇത് ശരീരത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കാതിരിക്കാന്‍ കാരണമാകും. പ്രഭാതത്തില്‍ 250 കലോറി ശരീരത്തിലെത്തുന്നത് ആവശ്യമായ പോഷണം നല്കും.

മസാലകള്‍

മസാലകള്‍

മറ്റൊരു മാര്‍ഗ്ഗമാണ് മസാലകള്‍ കഴിക്കുന്നത്. യു.എസ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വ്വീസിന്‍റെ പഠനം അനുസരിച്ച് കറുവപ്പട്ട ശാരീരികപ്രവര്‍ത്തനങ്ങളെ ഇരുപതിരട്ടി വരെ വര്‍ദ്ധിപ്പിക്കും. ദിവസവും കാല്‍ സ്പൂണ്‍ മുതല്‍ ഒരു ടീസ്പൂണ്‍ വരെ കറുവപ്പട്ട കഴിക്കുക.

കിവി

കിവി

ഭക്ഷണത്തില്‍ കിവി പഴം ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ സി ഇതില്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ദിവസവും 50 മില്ലിഗ്രാം കിവി പഴം കഴിച്ചാല്‍ വ്യായാമം ചെയ്യുന്ന അവസരത്തില്‍ 39 ശതമാനം കൊഴുപ്പ് ഇല്ലാതാക്കാനാവും. എന്നാല്‍ വിറ്റാമിന്‍ സി അമിതമായി കഴിച്ച് 2000 മില്ലിഗ്രാമിന് മേലെയെത്തിയാല്‍ വയര്‍ വീര്‍പ്പ്, ഗ്യാസ്, അതിസാരം എന്നിവയുണ്ടാകും.

 കാപ്പി, ചായ

കാപ്പി, ചായ

ശാരീരികപ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് നിങ്ങള്‍ കുടിക്കുന്ന പാനീയങ്ങള്‍. പാനീയങ്ങളില്‍ ഐസ് ചേര്‍ക്കുന്നത് ശരീരം കൂടുതല്‍ ജോലി ചെയ്യാന്‍ കാരണമാകും. വയറ്റിലെ താപനില താഴ്ന്ന് പോയതിനാല്‍ അത് ഉയര്‍ത്തേണ്ടി വരുമെന്നതാണ് കാരണം. കാപ്പി, ചായ പോലുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഹൃദയമിടിപ്പ് ഉയര്‍ത്തുകയും ശാരീരികപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും.

സൂര്യപ്രകാശം

സൂര്യപ്രകാശം

എവിടെയിരുന്നാണ് കഴിക്കുന്നത് എന്നതും പ്രധാനപ്പെട്ട കാര്യമാണ്. രാവിലത്തെ ഭക്ഷണം കഴിക്കുന്ന സമയത്ത് ജനാലയ്ക്കരികില്‍ ഇരുന്നാല്‍ സൂര്യപ്രകാശം ശരീരത്തില്‍ പതിക്കും. ഇത് ശരീരത്തിന്‍റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും അസ്ഥികള്‍ക്കും, പേശികള്‍ക്കും കരുത്ത് നല്കുകയും ചെയ്യും.

ക്രോമിയം

ക്രോമിയം

ശരീരത്തിലെ കൂടുതലായ കലോറി എരിച്ച് കളയാനായി ആവശ്യത്തിന് ക്രോമിയം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുക. തക്കാളിയിലൊക്കെ ധാരാളമായി കാണപ്പെടുന്ന ക്രോമിയം കൊഴുപ്പ് എരിച്ച് കളയാന്‍ സഹായിക്കും. മെഡ്‍ലൈന്‍ പ്ലസ് റിപ്പോര്‍ട്ട് അനുസരിച്ച് മാംസം, മുട്ട, പച്ചരുമുളക്,ആപ്പിള്‍, വാഴപ്പഴം, ചീര എന്നിവയൊക്കെ ക്രോമിയത്താല്‍ സമ്പന്നമാണ്. 120 മില്ലിഗ്രാം ക്രോമിയം പതിവായി കഴിച്ചാല്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാകും.

ഭക്ഷണം കുറ‍ഞ്ഞ അളവില്‍

ഭക്ഷണം കുറ‍ഞ്ഞ അളവില്‍

ശാരീരികപ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനുള്ള മറ്റൊരു വഴി ഭക്ഷണം കുറ‍ഞ്ഞ അളവില്‍ പല തവണയായി കഴിക്കുക എന്നതാണ്. ഓരോ തവണ കഴിക്കുമ്പോഴും ശരീരം ഊര്‍ജ്ജസ്വലമാകും. അല്പം അവിശ്വസനീയമായി തോന്നാമെങ്കിലും കുറഞ്ഞ അളവില്‍ ഇടക്കിടെ ആഹാരം കഴിക്കുന്നത് ശരീരഭാരം കുറയാനും, ആരോഗ്യകരമായി ശരീരഭാരം നിലനിര്‍ത്താനും സഹായിക്കും എന്നതാണ് യാഥാര്‍ത്ഥ്യം.

കാല്‍സ്യം

കാല്‍സ്യം

കഴിയ്ക്കുന്ന കാല്‍സ്യത്തിന്റെ അളവു കൂട്ടുകയെന്നതാണ് മറ്റൊരു വഴി. കാല്‍സ്യം അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒരു ഹോര്‍മോണ്‍ ഉല്‍പാദനം ത്വരിതപ്പെടുത്തുന്നു.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതില്‍ വൈറ്റമിന്‍ സിയ്ക്ക് കാര്യമായ പങ്കുണ്ട്. ഇത് ദഹനത്തെ സഹായിക്കും. ദഹനരസങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടും. ദഹനരസങ്ങള്‍ അപചയപ്രക്രിയയ്ക്ക് വളരെ പ്രധാനമാണ്

ഇഞ്ചി

ഇഞ്ചി

ഇഞ്ചി ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദിവസം അല്‍പം ഇഞ്ചിനീര് കുടിയ്ക്കുന്നത് അപചയപ്രക്രിയ ശക്തിപ്പെടുത്താനും കൊഴുപ്പു കുറയ്ക്കാനും സഹായിക്കും.

കൃത്യസമയത്തു ഭക്ഷണം

കൃത്യസമയത്തു ഭക്ഷണം

ദിവസവും കൃത്യസമയത്തു തന്നെ ഭക്ഷണം കഴിയ്ക്കുക. ഇത് അപചയപ്രക്രിയയെ ശക്തിപ്പെടുത്തും.

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം

രാത്രി ഏറെ വൈകി ഭക്ഷണം കഴിയ്ക്കുന്ന ശീലം വേണ്ട. ലഘുവായ അത്താഴം, അതും രാത്രി എട്ടിനു മുന്‍പു തന്നെ കഴിയ്ക്കുക.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം അപചയപ്രക്രിയ കൃത്യമായി നടക്കുന്നതിന് അത്യാവശ്യമാണ്.

വ്യായാമം

വ്യായാമം

വ്യായാമം അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതുവഴി കൊഴുപ്പകലുക മാത്രമല്ല, ശരീരത്തിന് ആരോഗ്യം ലഭിയ്ക്കുകയും ചെയ്യും.

തടി കുറയ്ക്കും 20 വഴികള്‍

English summary

Ways To Boost Metabolism And Burn Fat

Increasing your metabolism means your body burns calories at a higher rate. So if your metabolism is high,
Subscribe Newsletter