For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈകുന്നേര വ്യായാമം എളുപ്പമാക്കാം

By Super
|

വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം എല്ലാവരും ഇപ്പോള്‍ തിരിച്ചറിഞ്ഞ്‌ തുടങ്ങിയിട്ടുണ്ട്‌.തിരക്കേറിയ ജീവിത രീതകളും തൊഴില്‍ സാഹചര്യങ്ങളും മനസ്സിന്റെയും ശരീരത്തിന്റെയും സമ്മര്‍ദ്ദം ഉയര്‍ത്തി കൊണ്ടിരിക്കുകയാണ്‌. അതിനാല്‍ എല്ലാവരും ദിവസവും നിശ്ചിത സമയം വ്യായാമം ചെയ്യേണ്ടത്‌ അത്യാവശ്യമാണ്‌.

വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആരോഗ്യസംരക്ഷണത്തിനായി സമയം കിട്ടുന്നത്‌ പലപ്പോഴും വൈകുന്നേരങ്ങളിലാണ്‌. ദിവസം മുഴുവനുള്ള സമ്മര്‍ദ്ദങ്ങളില്‍ നിന്നും ക്ഷീണത്തില്‍ നിന്നും ശരീരത്തിന്‌ വിശ്രമം നല്‍കാന്‍ അനുയോജ്യമായ സമയമാണിത്‌. വ്യായാമത്തിലൂടെ ശരീരത്തിന്‌ ഊര്‍ജവും നവോന്മേഷവും ലഭിക്കും .

അറിയാമോ, മോണിംഗ് വാക്കിന് ഗുണങ്ങളേറെ

വൈകുന്നേരങ്ങളില്‍ വ്യായാമം ചെയ്യുമ്പോഴും അതിന്‌ മുമ്പും വിവിധ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌.

അത്തരം ചില കാര്യങ്ങളിതാ

1. വ്യായാമത്തിന്‌ മുമ്പ്‌

1. വ്യായാമത്തിന്‌ മുമ്പ്‌

വൈകുന്നേരങ്ങളില്‍ വ്യായാമങ്ങള്‍ ചെയ്‌ത്‌ തുടങ്ങും മുമ്പ്‌ ശരീരത്തെ അതിന്‌ സജ്ജമാക്കണം. വ്യായാമം ചെയ്യുന്നതിന്‌ കുറഞ്ഞത്‌ ഒരു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ വ്യായാമം ചെയ്‌താല്‍ ഛര്‍ദ്ദിക്കാന്‍ തോന്നും. വ്യായാമത്തിന്‌ മുമ്പ്‌ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ വയറ്‌ വേദന, പേശി വലിവ്‌, ക്ഷീണം തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും

2. സമയം

2. സമയം

നിങ്ങള്‍ വ്യായാമം ചെയ്യുന്നതിന്‌ നിശ്ചിത സമയം ഉണ്ടായിരിക്കുന്നത്‌ മാനിസികവും ശാരീരികവുമായി സൗകര്യപ്രദമായിരിക്കാന്‍ സഹായിക്കും. വ്യായാമം തുടങ്ങുന്നതിന്‌ മുമ്പ്‌ ശരീരത്തിന്‌ അല്‍പം വിശ്രമം ആവശ്യമാണ്‌. കഠിനമായി പരിശ്രമിക്കുന്നത്‌ ക്ഷീണം കൂട്ടും. ജോലികഴിഞ്ഞ്‌ ഒരു മണിക്കൂറിന്‌ ശേഷം വ്യായാമത്തിലേര്‍പ്പെടുന്നതാണ്‌ ഉചിതം. വ്യായമം ചെയ്യുന്നതിന്‌ സമയക്രമം പാലിക്കുന്നത്‌ ശരീരത്തിന്റെ ശീലമായി ഇത്‌ മാറാന്‍ സഹായിക്കും

3. കഫീന്‍

3. കഫീന്‍

ഉന്മേഷവും ഊര്‍ജവും കിട്ടുന്നതിന്‌ കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുക. വ്യായാമത്തിന്‌ മുമ്പ്‌ കാപ്പി കുടിക്കുന്നത്‌ വിവിധ തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ കരുത്ത്‌ നല്‍കും. കോഫി തലയുടെ ഭാരം കുറച്ച്‌ നവോന്മേഷം നല്‍കും. നിങ്ങള്‍ കാപ്പി കുടിക്കില്ലെങ്കില്‍ ഗ്രീന്‍ ടീ തിരഞ്ഞെടുക്കാം. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കരുത്തും ഊര്‍ജ്ജവും പകരും.

4. വെള്ളം

4. വെള്ളം

ദിവസം മുഴുവനുള്ള ജോലിയും തിരക്കും നിങ്ങളുടെ ശരീരത്തിന്‌ നിര്‍ജ്ജലീകരണം സംഭവിക്കാന്‍ കാരണമാകും. അതിനാല്‍ ശരീരത്തിന്റെ ജലാംശം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. വ്യായാമം ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ ഇടയ്‌ക്കിടെ അല്‍പം വെള്ളം കുടിക്കുന്നത്‌ നല്ലതാണ്‌. വെള്ളം ശരീരത്തിന്റെ ഊര്‍ജം നിലനിര്‍ത്തുകയും ക്ഷീണം അകറ്റുകയും ചെയ്യും.

5.ഭക്ഷണം

5.ഭക്ഷണം

വൈകുന്നേരത്തെ വ്യായാമത്തിന്‌ ശേഷം അത്താഴത്തിന്‌ അമിതമായി ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കുക. കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ക്ക്‌ പകരം ആരോഗ്യദായകങ്ങളായ സാലഡും സൂപ്പം മറ്റും കഴിക്കുക.

English summary

TIPS FOR EVENING WORKOUT

Everybody now realizes the importance of exercising and working out.
Story first published: Saturday, April 19, 2014, 10:19 [IST]
X
Desktop Bottom Promotion