For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം കുടിയ്ക്കാനും ആയുര്‍വേദ വിധി!!

By Super
|

ആയുര്‍വേദ വിധി പ്രകാരം ആഹാരത്തിന്റെ അവസാനം വെള്ളം കുടിക്കുന്നത്‌ വിഷം കുടിക്കുന്നതിന്‌ സമാനമാണന്നാണ്‌. ഇത്‌ ജഠരാഗ്നി (ആഹാരം ദഹിപ്പിക്കാന്‍ ശരീരത്തെ പ്രാപ്‌തമാക്കുന്ന ഊര്‍ജം ) നശിക്കാന്‍ കാരണമാവുകയും ആഹാരം ദഹിക്കുന്നതിന്‌ പകരം അകത്ത്‌ കിടന്ന്‌ അഴുകാന്‍ കാരണമാവുകയും ചെയ്യും. അന്നനാളത്തില്‍ അമിതമായി അമ്ലവും വായുവും ഉണ്ടാകാന്‍ കാരണമാവുകയും വിഷമവൃത്തി സൃഷ്ടിക്കുകയും ചെയ്യും.

ആഹാരത്തിന്‌ ശേഷം വെള്ളം കുടിക്കുന്നത്‌ മൂലമുണ്ടാകുന്ന 103 രോഗങ്ങള്‍ മഹര്‍ഷി വാഗ്‌ ഭട്ട്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌.

വെള്ളം കുടിക്കുന്നതിന്‌ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്ന രീതികള്‍

സമയങ്ങള്‍

സമയങ്ങള്‍

ആഹാരത്തിനും വെള്ളത്തിനുമുള്ള സമയങ്ങള്‍ തമ്മില്‍ കുറഞ്ഞത്‌ 1.5 മുതല്‍ 2.5 മണിക്കൂറിന്റെ അന്തരം ഉണ്ടായിരിക്കണം. ഭൂപ്രദേശവും മറ്റ്‌ അവസ്ഥകളുമനുസരിച്ച്‌ സമയം വ്യത്യാസപ്പെട്ടിരിക്കും. മലപ്രദേശങ്ങളില്‍ ഇത്‌ ഉയര്‍ന്നും സമതലങ്ങളിലും ചൂട്‌ കൂടിയ പ്രദേശങ്ങളിലും കുറഞ്ഞുമിരിക്കും. ചുറ്റുമുള്ള അവസ്ഥകള്‍ക്കനുസരിച്ച്‌ ആഹാരം ദഹിപ്പി്‌കാനുള്ള ശരീരത്തിന്റെ കഴിവ്‌ വ്യത്യാസപ്പെട്ടിരിക്കും.

ആഹാരം കഴിക്കുന്നതിന്‌ മുമ്പ്‌

ആഹാരം കഴിക്കുന്നതിന്‌ മുമ്പ്‌

ആഹാരം കഴിക്കുന്നതിന്‌ മുമ്പ്‌ വെള്ളം കുടിക്കുണമെങ്കില്‍ കുറഞ്ഞത്‌ 40 മിനുട്ട്‌ മുമ്പെങ്കിലും കുടിക്കുക.

ആഹാരത്തിന്‌ ശേഷം

ആഹാരത്തിന്‌ ശേഷം

ആഹാരത്തിന്‌ ശേഷം വായും തൊണ്ടയും വൃത്തിയാക്കുന്നതിന്‌ ഒന്നോ രണ്ടോ കവിള്‍ ചൂടുവെള്ളം ഉപയോഗിക്കാം.

ജ്യൂസ്, മോര്, പാല്‍

ജ്യൂസ്, മോര്, പാല്‍

ശരിക്കും ദാഹിക്കുന്നുണ്ടെങ്കില്‍, പ്രഭാത ഭക്ഷണത്തിന്‌ ശേഷം അതാത്‌ കാലങ്ങളിലെ പഴങ്ങളുടെ ജ്യൂസും ഉച്ച ഭക്ഷണത്തിന്‌ ശേഷം മോരും കുടിക്കാം. അത്താഴത്തിന്‌ ശേഷം നല്ലത്‌ പാല്‍ ആണ്‌. ഇതിലെല്ലാം വെള്ളം അടങ്ങിയിട്ടുണ്ടെങ്കിലും സവിശേഷതകള്‍ തികച്ചും വ്യത്യസ്‌തമാണ്‌.ശരീരത്തെ പീഡിപ്പിക്കുന്നതിന്‌ പകരം ഇവ ദഹനത്തിന്‌ സഹായിക്കും.

അല്‍പാല്‍പമായി

അല്‍പാല്‍പമായി

ചൂട്‌ ചായ കുടിക്കുന്നത്‌ പോലെ അല്‍പാല്‍പമായി വേണം എല്ലായ്‌പ്പോഴും വെള്ളം കുടിക്കാന്‍.

രാവിലെ

രാവിലെ

രാവിലെ ആദ്യം ചെയ്യേണ്ട കാര്യം വെള്ളം കുടിക്കലാണ്‌. ഇത്‌ ശരീരത്തിലെ ചൂട്‌ ഇല്ലാതാക്കും. ചൂട്‌ ചായ കുടിക്കുന്നതു പോലെ അല്‍പാല്‍പമായി വെള്ളം കുടിക്കുന്നത്‌ പരമാവധി ഉമിനീര്‌ വയറ്റിലേക്കെത്താന്‍ സഹായിക്കും. ചെമ്പ്‌ കുടത്തില്‍ വച്ചിട്ടുള്ള വെള്ളമാണ്‌ കുടിക്കുന്നതെങ്കില്‍ ചൂടാക്കേണ്ട ആവശ്യമില്ല .ചൂട്‌ വെള്ളത്തിന്റെ അതേ ഗുണമായിരിക്കും ഇതിനും ഉണ്ടാവുക. മണ്‍ കുടത്തിലുള്ള വെള്ളവും ചൂടാക്കണം. പതിനെട്ട്‌ വയസ്സില്‍ താഴെയും 60 വയസ്സിന്‌ മുകളിലും പ്രായമുള്ളവര്‍ ഒന്നര മുതല്‍ രണ്ട്‌ വരെ ഗ്ലാസ്സ്‌ വെള്ളമെ കുടിക്കാവു മറ്റുള്ളവര്‍ 1.25 ലിറ്റര്‍ വരെ വെള്ളം കുടിക്കാം അതായത്‌ കുറഞ്ഞത്‌ മൂന്ന്‌ ഗ്ലാസ്സ്‌ വെള്ളം. ദാഹം തോന്നാതെ ഒരാള്‍ കുടിക്കേണ്ട ഏക വെള്ളം ഇതാണ്‌. അല്‍പാല്‍പമായി വേണം കുടിക്കാന്‍.

ആറ്‌ മാസത്തേക്ക്‌ ഈ രീതി പരീക്ഷിച്ച്‌ നോക്കി ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കാണുക. നിങ്ങള്‍ക്ക്‌ ഉന്മേഷവും ലാഘവത്വവും അനുഭവപ്പെടും, ഉറക്കം, ദഹനം, വേദന, ഹൃദയം എന്നിവ മെച്ചപ്പെടുത്തും.

ചെമ്പു പാത്രത്തില്‍

ചെമ്പു പാത്രത്തില്‍

ചെമ്പു പാത്രത്തില്‍ സൂക്ഷിക്കുന്ന വെള്ളമാണ്‌ സ്ഥിരമായി കുടിക്കുന്നതെങ്കില്‍ മൂന്ന്‌ മാസത്തെ തുടര്‍ച്ചയായ ഉപയോഗത്തിന്‌ ശേഷം ഒന്ന്‌ രണ്ട്‌ ആഴ്‌ചകാലത്തേയ്‌ക്ക്‌ ഇത്‌ നിര്‍ത്തി വയ്‌ക്കണം.

തണുത്ത വെള്ളം

തണുത്ത വെള്ളം

തണുത്ത വെള്ളം ഒരിക്കലും കുടിക്കരുത്‌. വെള്ളം എപ്പോഴും ശരീരോഷ്‌മാവിന്‌ അനുസരിച്ച്‌ ചൂടാക്കിയിരിക്കണം. തണുത്ത വെള്ളം കുടിക്കുന്നത്‌ വിവിധ അവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്‌ക്കും. കുറെക്കാലം ഇങ്ങനെ തുടരുന്നത്‌ അവയവങ്ങള്‍ ദുര്‍ബലമാകുന്നതിനും നശിക്കുന്നതിനും കാരണമാകുകയും ഹൃദയാഘാതം, വൃക്കയ്‌ക്ക്‌ തകരാര്‍, മസ്‌തിഷ്‌കാഘാതം എന്നിവയ്‌ക്കുള്ള സാധ്യത ഉയര്‍ത്തുകയും ചെയ്യും. തണുത്ത വെള്ളം കുടിക്കുന്നത്‌ മലബന്ധത്തിന്‌ കാരണമാകും. വന്‍ കുടല്‍ ചുരുങ്ങുക പോലുള്ള നിരവധി സങ്കീര്‍ണ അവസ്ഥകള്‍ക്കും കാരണമാകും. തണുത്ത ഭക്ഷണങ്ങളുടെ കാര്യത്തിലും ഇത്‌ ബാധകമാണ്‌. വെള്ളം കുടിയുടെ ആരോഗ്യവശങ്ങള്‍

English summary

The Right Ways Of Drinking Water As Per Ayurveda

As per Ayurveda, drinking water at the end of a meal is akin to drinking poison. It kills the Jathaaragni thereby making the food rot inside the system instead of getting digested. 
X
Desktop Bottom Promotion