For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളം കുടിയുടെ ആരോഗ്യവശങ്ങള്‍

By Super
|

ഭൂമിയുടെ 75 ശതമാനവും വെള്ളത്താല്‍ മൂടിയിരിക്കുന്നു. അതില്‍ 2.5 ശതമാനം മാത്രമേ ജീവജാലങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയതായുള്ളൂ. നമ്മൂടെ ശരീരത്തിന്‍റെ കാര്യത്തിലാകട്ടെ 60 ശതമാനവും ജലമാണ്. ഇത് ശരീരത്തില്‍ ജലത്തിന്‍റെ സാന്നിധ്യം എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നാണ് കാണിക്കുന്നത്. ശരീരത്തിലെ ഓരോ അവയവവും സുഗമമായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യത്തിന് ജലം ആവശ്യമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന ഒരു പ്രകൃതിദത്ത ലായനിയാണ് ജലം.

വിയര്‍പ്പ്, മൂത്രം തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളാന്‍ സഹായിക്കുന്നത് ജലമാണ്. പോഷകങ്ങളെ ശരീരമെമ്പാടും എത്തിക്കുന്നതും മൂക്ക്, തൊണ്ട, ചെവി എന്നീ ഭാഗങ്ങളില്‍ നനവ് നിലനിര്‍ത്തുന്നതും ജലമാണ്. വെള്ളം ആവശ്യത്തിന് ലഭിക്കാതിരുന്നാല്‍ നിര്‍ജ്ജലീകരണം എന്ന് പറയുന്ന, ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ അധികം ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ സംഭവിക്കാം. ചെറിയതോതിലുള്ള നിര്‍ജ്ജലീകരണം പോലും നിങ്ങളെ തളര്‍ത്തുന്നതാണ്.

പലരും ചോദിക്കുന്ന ചോദ്യമാണ് ഒരു ദിവസം എത്രത്തോളം വെള്ളം കുടിക്കണം എന്നത്. അത് ഓരോ വ്യക്തിയും വസിക്കുന്ന പ്രദേശത്തിന്‍റെ കാലവാസ്ഥ, ജീവിതരീതി, പ്രദേശം എന്നിവയെ ആശ്രയിച്ചിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ തണുപ്പ് രാജ്യങ്ങളിലുള്ളവര്‍ കുടിക്കുന്നതിനേക്കാള്‍ വെള്ളം കുടിക്കണം. ഉഷ്ണമേഖലയില്‍ താമസിക്കുന്നവരില്‍ വിയര്‍പ്പ് വഴി ഏറെ ജലം നഷ്ടമാവുമെന്നതാണ് ഇതിന് കാരണം. അതുപോലെ കായികാധ്വാനങ്ങളില്‍ ഏര്‍പ്പടുന്നവരും ജലം ഏറെ കുടിക്കേണ്ടതുണ്ട്.

വെള്ളം ധാരാളം കുടിക്കുന്നതുകൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

1. ശരീരത്തിലെ ദ്രവങ്ങള്‍

1. ശരീരത്തിലെ ദ്രവങ്ങള്‍

ശരീരത്തിന്‍റെ 60 ശതമാനവും ജലമാണ്. ദഹനം, രക്തചംക്രമണം, ഉമിനീര്, പോഷകങ്ങളുടെ വ്യാപനം, ശരീരത്തിന്‍റെ താപനില നിയന്ത്രണം എന്നിവയൊക്കെ ജലത്തെ ആധാരമാക്കിയാണ് നടക്കുന്നത്.

2. കലോറി നിയന്ത്രണം

2. കലോറി നിയന്ത്രണം

പലരും തിരിച്ചറിയാത്ത ഒരു ഗുണമാണ് ജലമുപയോഗിച്ച് ശരീരഭാരം കുറയ്ക്കാമെന്നത്. ഏറെയാളുകള്‍ ജലത്തെ ശരീരഭാരം കുറയ്ക്കാനുള്ള ഉപാധിയാക്കുന്നുണ്ട്. വെള്ളം ധാരാളം കുടിക്കുക വഴി കലോറി അല്പം പോലും ശരീരത്തിലെത്താതെ വിശപ്പ് മാറുകയും, അതിനൊപ്പം ദഹനം സുഗമമാകുകയും ചെയ്യുന്നു.

3. ഹങ്ങോവര്‍

3. ഹങ്ങോവര്‍

മദ്യപാനികള്‍ ദിവസവും നേരിടുന്ന പ്രശ്നമാണ് ഹാങ്ങോവര്‍. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. ധാരാളം വെള്ളം കുടിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം.

4. ഊര്‍ജ്ജം

4. ഊര്‍ജ്ജം

വെള്ളത്തില്‍ പോഷകഘടകങ്ങളൊന്നുമില്ലെങ്കിലും ഇതിന്‍റെ അഭാവം നിങ്ങള്‍ക്ക് മന്ദതയും, ക്ഷീണവുമുണ്ടാക്കും. ശാരീരികക്ഷീണത്തെയും, ഉറക്കംതൂങ്ങലിനെയും മറികടക്കാനുള്ള മാര്‍ഗ്ഗമാണ് വെള്ളം കുടിക്കുക എന്നത്. തണുത്ത വെള്ളം കുടിക്കുന്നത് വഴി ശരീരത്തിന് ഊര്‍ജ്ജം ലഭിക്കുകയും അതോടൊപ്പം അമിതമായ കലോറി ഇല്ലാതാകുന്നതിനാല്‍ ശരീരത്തിന്‍റെ താപനില കുറയാനും സഹായിക്കും.

5. ചര്‍മ്മകാന്തി

5. ചര്‍മ്മകാന്തി

ചര്‍മ്മത്തിലൂടെ ജലാംശം വിയര്‍പ്പ് രൂപത്തില്‍ പുറന്തള്ളുകയും, ഒരു സംരക്ഷണ പാളി എന്ന നിലയില്‍ ജലം ആഗിരണം ചെയ്യുകയും ചെയ്യും. ആവശ്യത്തിന് വെള്ളം ലഭിക്കാതെ വന്നാല്‍ ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനിടയാകും.

6. വൃക്കകളുടെ സംരക്ഷണം

6. വൃക്കകളുടെ സംരക്ഷണം

ശരീരത്തിലെ ദ്രവങ്ങള്‍ കോശങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് കൊണ്ടുപോകുന്നു. ഇത്തരത്തിലുള്ള പ്രധാന മാലിന്യം വെള്ളത്തില്‍ ലയിക്കുന്ന യൂറിയ നൈട്രജനാണ്. ഇത് വൃക്കയിലൂടെ മൂത്രം വഴി പുറന്തള്ളപ്പെടുന്നു. ഈ പ്രവര്‍ത്തനം സുഗമമാക്കാന്‍ ജലം അത്യാവശ്യമാണ്.

7. മലബന്ധം തടയുന്നു

7. മലബന്ധം തടയുന്നു

ശരിയായ വിധത്തില്‍ മലവിസര്‍ജ്ജനം നടക്കുന്നതിന് ആവശ്യത്തിന് ജലാംശം ശരീരത്തിലുണ്ടാവണം. ജലം ഫൈബറുകളെ ഒരു ചൂലെന്ന പോലെ ചലിപ്പിച്ച് കുടലിന്‍റെ പ്രവര്‍ത്തനം സുഗമമാക്കുകയും മലബന്ധം തടയുകയും ചെയ്യുന്നു.

8. വിഷാംശങ്ങളുടെ പുറന്തള്ളല്‍

8. വിഷാംശങ്ങളുടെ പുറന്തള്ളല്‍

ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളാന്‍ ജലം ആവശ്യമാണ്. ശരീരത്തിലുത്പാദിപ്പിക്കപ്പെട്ട് അടിഞ്ഞ് കൂടുന്ന വിഷാംശങ്ങളെ ജലമാണ് പലരൂപങ്ങളില്‍ പുറന്തള്ളുന്നത്.

9. പേശികള്‍

9. പേശികള്‍

ശരീരത്തിലെ പേശികളുടെ ചലനം സുഗമമാക്കുന്നതിന് ഏറെ ജലാംശം ആവശ്യമുണ്ട്. പേശികളുടെ ചലനം സുഗമമാക്കാന്‍ ജലം ഒരു എഞ്ചിന്‍ ഓയില്‍ പോലെ പ്രവര്‍ത്തിക്കുന്നു.

10. സന്ധികള്‍

10. സന്ധികള്‍

ശരീരത്തിലെ സന്ധികളെ ആരോഗ്യത്തോടെയും ചലനക്ഷമമായും നിലനിര്‍ത്താന്‍ വെള്ളം വേണമെന്ന് പലര്‍ക്കും അറിവുള്ളതല്ല. സന്ധികള്‍ക്ക് കരുത്തും വഴക്കവും നല്കി ദീര്‍ഘായുസ് ലഭിക്കാന്‍ അവക്ക് ജലാംശം അത്യന്താപേക്ഷിതമാണ്.

Read more about: health ആരോഗ്യം
English summary

Drinking More Water Benefits

Water helps our body flush out toxins and other wastes generated by our bodies through various outlets like perspiration, urination etc.
Story first published: Friday, November 15, 2013, 15:28 [IST]
X
Desktop Bottom Promotion