വീടിനു പുറത്ത് വ്യായാമമെങ്കില്‍.....

Posted By: Super
Subscribe to Boldsky

ശൈത്യമാസങ്ങളിൽ പുറത്തുള്ള വ്യായാമം മനസ്സംഘർഷം കുറക്കുമെന്നുള്ള വസ്തുതയിൽ നിങ്ങൾ പരിഗണിക്കുകപോലും ചെയ്യാത്ത പല കാരണങ്ങളുമുണ്ട്. പുറത്തായാലും അകത്തായാലും വ്യായാമം ശൈത്യകാലത്ത് നിങ്ങളുടെ മൂഡിനും ആരോഗ്യത്തിനും എന്തിനും തൂക്കത്തിനും ഒരുപാട് ഗുണകരമാണ്.

പുറത്ത് വ്യായാമം ചെയ്യുന്നതിന് ബുദ്ധിമുട്ടില്ലാത്ത സ്ഥലമാണെങ്കിൽ നിങ്ങൾ തീർച്ചയായും അതുതന്നെ ചെയ്യുക. തണുപ്പ് അധികമാണെങ്കിൽ അകത്തിരുന്ന് വ്യായാമം ചെയ്യുന്നതാണ് എളുപ്പമെങ്കിലും പുറത്തിരുന്ന ചെയ്യുന്നതാണ് കൂടുതൽ ഉത്തമം.

പുറത്തിരുന്നുള്ള വ്യായാമം നിങ്ങളിൽ വളരെ മാറ്റം സൃഷ്ടിക്കും. മരം കോച്ചുന്ന തണുപ്പാണെങ്കിൽ പോലും ശരിയായ രീതിയിൽ വസ്ത്രധാരണം ചെയ്താൽ പുറത്തിരുന്ന് നന്നായി വ്യായാമം ചെയ്യാൻ കഴിയും. എല്ലാം കൂടി കണക്കാക്കിയാൽ പുറത്തിരുന്നുള്ള വ്യായാമം നിങ്ങളെ മനസ്സംഘർഷം ഒഴിവാക്കാൻ നന്നായി സഹായിക്കും.

താഴെ പറയുന്ന കാര്യങ്ങൾ പരിശോധിച്ചാൽ ഇത് എങ്ങനെയാണെന്ന് മനസ്സിലാക്കാം.

1.വിറ്റാമിൻ ഡി

1.വിറ്റാമിൻ ഡി

പുറത്ത് നിന്നുള്ള വ്യായാമം ഗുണകരമാവുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് വിറ്റാമിൻ ഡി. നിങ്ങളുടെ മൂഡിനെ നല്ലതാക്കുന്ന ഹോർമോണായ സെറോടോണിൻ ശരീരത്തിൽ അധികമായി ഉദ്പാദിപ്പിക്കപ്പെടുന്നു. പ്രതിരോധവ്യവസ്ഥയെയും പുരോഗമിപ്പിക്കുന്ന പുറത്തുനിന്നുള്ള വ്യായാമത്തിലൂടെ വിറ്റാമിൻ ഡി സ്വാംശീകരിക്കാൻ എളുപ്പമാണ്. സൂര്യൻ പുറത്തില്ലെങ്കിൽ പോലും വിറ്റാമിൻ സ്വാംശീകരിക്കപ്പെടും. പുറത്ത് ഒരു അരമണിക്കൂർ വ്യായാമത്തിന് വേണ്ടി ചിലവഴിക്കുന്നതിലൂടെ നിങ്ങളുടെ മനസ്സംഘർഷം പമ്പ കടക്കും.

2.വ്യത്യസ്തമായ പ്രകൃതി

2.വ്യത്യസ്തമായ പ്രകൃതി

ട്രെഡ്മില്ല് വഴി എളുപ്പത്തിൽ വ്യായാമം ചെയ്യാമെന്നത് ശരിതന്നെയാണെങ്കിലും അത് നിങ്ങളുടെ വിരസതയെ അകറ്റില്ല. പുറത്തുള്ള വ്യായാമം ഗുണകരമാവുന്നതിന്റെ മറ്റൊരു പ്രധാന കാരണം പ്രകൃതി ഭംഗി ആസ്വദിച്ചുള്ള വ്യായാമം തന്നെയാണ്. തലച്ചോറിലെ ന്യൂറോണിനെ ഉത്തേജിപ്പിക്കുന്നതിനൊപ്പം എൻഡോഫൈൻസിനെ ക്രിയാത്മകമാക്കുകയും ദിവസത്തെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കുകയും ചെയ്യും.

3.ശുദ്ധമായ വായു

3.ശുദ്ധമായ വായു

ശൈത്യകാലത്തെ വായു തണുത്തിരിക്കുമ്പോൾ ശുദ്ധമായ വായുവിനേക്കാൾ മികച്ചൊരു ബദലില്ല. പുറത്തുള്ള വ്യായാമമാണ് ഇതിനുള്ള ഏറ്റവും മികച്ച മാർഗ്ഗം. നിങ്ങൾ കാർഡിയോ മാത്രം പുറത്ത് ചെയ്തതിനു ശേഷം വെയിറ്റ്സും ടോണിങ്ങും യോഗയും അകത്ത് ചെയ്താലും മതി. അതിയായ തണുപ്പാണെങ്കിൽ പുറത്ത് ചെയ്യണമെന്നില്ല. എന്നാൽ സഹിക്കാവുന്നതാണെങ്കിൽ നിങ്ങൾ ഇത് തീർച്ചയായും ഒഴിവാക്കരുത്.

4.പ്രതിരോധശക്തി വർധിപ്പിക്കാം

4.പ്രതിരോധശക്തി വർധിപ്പിക്കാം

പുറത്തുള്ള വ്യായാമം നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പറഞ്ഞാൽ അത് അവിശ്വസനീയമായി തോന്നിയേക്കാം. പ്രതിരോധശേഷി നശിക്കുന്നതോടെ വിഷാദം വരാനുള്ള സാധ്യത കൂടുലുണ്ട്. അതിനാൽ തന്നെ പ്രതിരോധ ശേഷി വർധിക്കുന്നതോടെ വിഷാദചിന്തകളെല്ലാം മറികടക്കും. ദിവസവും ഏതാനും മിനിട്ടുകൾ പുറത്ത് നടക്കുന്നതിനോ ജോഗിങ്ങിനോ ചിലവഴിച്ചാൽ പ്രതിരോധശേഷിയുടെ കാര്യത്തിൽ മികച്ച മാറ്റം കൈവരും.

5. മസിൽ വളർച്ച

5. മസിൽ വളർച്ച

ട്രെഡ്മില്ലിൽ വ്യായാമം ചെയ്യുമ്പോൾ കിട്ടുന്നതിനേക്കാളുപരിയായി മസിലുകൾ നിർമ്മിക്കപ്പെടുന്നതാണ് പുറത്ത് വ്യായാമം ചെയ്യുന്നതുമൂലമുള്ള മറ്റൊരു ഗുണം. കൽത്തറയിലൂടെ മണ്ണിലൂടെയോ നടക്കുമ്പോൾ കാലുകൾക്ക് കൂടുതൽ വ്യായാമം കിട്ടുന്നു. എന്തിന് പുല്ലിലൂടെ നടന്നാൽ പോലും മസിലുകൾ ദൃഢപ്പെടുകയും ശരീരത്തിലെ ഊർജ്ജവും എൻഡോഫ്രൈൻസും വർദ്ധിക്കുകയും ചെയ്യും. കൂടുതൽ ദൃഢതയോടെ നിങ്ങളുടെ മസിലുകൾ ജോലി ചെയ്യുമ്പോൾ ദഹനം പെട്ടെന്നാവുകയും കൂടുതൽ ഊർജ്ജം ലഭിക്കുകയും ചെയ്യും. ഇത് സ്വാഭാവികമായും നിങ്ങളുടെ വിഷാദാവസ്ഥയെ ദുരീകരിക്കും. വീടിനകത്ത് ചെയ്യുന്നതിനേക്കാൾ നിങ്ങൾക്ക് കാട്ടിലും മലയിലും അലയുന്നതിലൂടെ കിട്ടുമെന്നത് ഉറപ്പാണ്. മാത്രമല്ല പുറത്തുള്ള വ്യായാമത്തിലൂടെ നിങ്ങളുടെ കലോറി കൂടുതൽ ഉരുകുകയും ചെയ്യുന്നു.

6.കാലാവസ്ഥാമാറ്റം

6.കാലാവസ്ഥാമാറ്റം

കാലാവസ്ഥാമാറ്റം അനുഭവിച്ചറിയാമെന്നതാണ് മറ്റൊരു മേന്മ. വസന്തത്തിന് ശൈത്യം വഴിമാറുന്നതും അത് പിന്നീട് വേനലാവന്നതും അനുഭവിച്ചറിയുന്നത് ഉത്തേജിപ്പിക്കുന്ന ഒരു അനുഭവമാണ്. മരങ്ങളിൽ നിന്ന് ഇലകൾ പൊഴിയുന്നതും പിന്നീട് അതിന് വീണ്ടും ജീവൻ വക്കുന്നതും കണ്ടാൽ ആരുടെ മനമാണ് കുളിരാത്തത്. പ്രകൃതിയാണ് വിഷാദം കളയാൻ ഏറ്റവും ഉതകുന്ന മാർഗ്ഗം. അതുകൊണ്ട് സമയം കളയാതെ എത്രയും പെട്ടെന്ന് പ്രകൃതിയെ അനുഭവിച്ചറിയൂ.

7.വിഷസാന്നിധ്യങ്ങളോട് അകൽച്ച

7.വിഷസാന്നിധ്യങ്ങളോട് അകൽച്ച

വീടിനകത്ത് തന്നെ അധികസമയം കഴിയുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം നിങ്ങൾ ഓർക്കാറുണ്ടോ. എല്ലാ വീടുകളിലും ആരോഗ്യത്തിന് ഹാനികരമായ നിരവധി ഘടകങ്ങളുണ്ട്. ക്ലീനേഴ്സ്, ലെഡ് അധിഷ്ഠിതമായ പെയിന്റ്, ചൂടാക്കൽ, പ്ലാസ്റ്റിക്കുകൾ എന്നിവ ആരോഗ്യത്തിന് ഹാനികരമാണ്. വീടിനെ പൂർണ്ണമായി മാലിന്യരഹിതമാക്കാനാകില്ലെന്നിരിക്കെ പുറത്ത് കുറച്ച് സമയം ചിലവഴിക്കാം. കുടുസ്സായ, മാലിന്യമുളള അകത്തളത്തേക്കാൾ പുറത്ത് ചിലവഴിക്കുന്നത് നിങ്ങളിലെ വിഷാദത്തെ വിദൂരത്തിലാക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Reasons Exercising Outside Can Help Prevent Depression

    With all the reasons exercising outdoors can help prevent depression, it's almost impossible not to at least give it a shot. Check out these reasons and share any you might have with me too,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more