ന്യൂമോണിയ തടയാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

Posted By: Staff
Subscribe to Boldsky

ന്യൂമോണിയ പ്രകൃതിദത്തമായി തന്നെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ക്ക് ഏറെ ജനപ്രീതിയുണ്ട്. രോഗാവസ്ഥയില്‍ വലുതായി സഹായിക്കാനാവില്ലെങ്കിലും കഴിച്ച മരുന്നുകളുടെ ദൂഷ്യഫലങ്ങളെ കുറയ്ക്കാന്‍ ഇവ സഹായിക്കും.

ന്യൂമോണിയയുടെ പ്രധാന ലക്ഷണങ്ങളായി കാണുന്നവ, ശക്തമായ പനി, വിറയ്ക്കല്‍, അപസ്മാരം, ശ്വസന വൈഷമ്യം, കടുത്ത നെഞ്ച് വേദന, തുടര്‍ച്ചയായ ചുമ - ഇത് പതുക്കെ ആരംഭിച്ച് ചോര പുറത്ത് വരുന്നത് വരെ തുടരും, മലബന്ധം, കുട്ടികളില്‍ കോച്ചിവലിക്കല്‍, ഉന്മാദാവസ്ഥ എന്നിവയാണ്.

ന്യൂമോണിയക്കുള്ള പ്രകൃതിദത്തമായ പരിഹാര മാര്‍ഗ്ഗങ്ങള്‍

വെളുത്തുള്ളി

വെളുത്തുള്ളി

ഒരു പ്രകൃതിദത്ത ആന്‍റിബയോട്ടിക്കായ വെളുത്തുള്ളി വിവിധ രോഗങ്ങള്‍ക്കിടയാക്കുന്ന രോഗാണുക്കളെ ഇല്ലായ്മ ചെയ്യാന്‍ കഴിവുള്ളതാണ്. എന്നാല്‍ നല്ല ബാക്ടീരിയകള്‍ക്ക് വെളുത്തുള്ളി യാതൊരു ദോഷവും വരുത്തില്ല.

മഞ്ഞള്‍

മഞ്ഞള്‍

അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി ചൂടുള്ള പാലില്‍ ചേര്‍ത്ത് ദിവസം രണ്ട് തവണ കുടിക്കുന്നത് ന്യൂമോണിയയെ അകറ്റി നിര്‍ത്തും. ഇതിനൊപ്പം മഞ്ഞള്‍ പൊടിക്കൊപ്പം അര ടീസ്പൂണ്‍ തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി നിശ്ചിത ഇടവേളകളില്‍ ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുമ്പോള്‍ മഞ്ഞള്‍ ചേര്‍ക്കുന്നതും മികച്ച ഫലം നല്കും.

ഇഞ്ചി

ഇഞ്ചി

ന്യൂമോണിയക്ക് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വീട്ടുമരുന്നാണ് ഇ‍ഞ്ചി. ശ്വസനേന്ദ്രിയങ്ങളെ ബാധിക്കുന്ന എല്ലാ അണുബാധകള്‍ക്കും ഇഞ്ചി ഫലപ്രദമാണ്.

കൃഷ്ണതുളസി

കൃഷ്ണതുളസി

കൃഷ്ണതുളസിയുടെ ഇല ചതച്ച് യൂക്കാലിപ്റ്റസ് ഓയിലില്‍ ചേര്‍ത്ത് ശ്വസിക്കുന്നത് ന്യൂമോണിയയെ അകറ്റി നിര്‍ത്തും. അഞ്ചോ ആറോ കൃഷ്ണതുളസി ഇലകളും എട്ടോ പത്തോ പച്ച കുരുമുളക് ചതച്ചതും ചേര്‍ത്ത് ചായ തയ്യാറാക്കി ആറുമണിക്കൂര്‍ ഇടവിട്ട് കുടിക്കുന്നത് ഫലം നല്കും.

കാരറ്റ്

കാരറ്റ്

വിറ്റാമിന്‍ ബി കോംപ്ലക്സ്, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയുടെ മികച്ച സ്രോതസ്സാണ് കാരറ്റ്. കാരറ്റ് ജ്യൂസിലെ ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റിഓക്സിഡന്‍റ് ഘടകങ്ങള്‍ ശ്വാസകോശത്തെ ഓക്സിഡേറ്റീവ് തകരാറുകളില്‍ നിന്ന് സംരക്ഷിക്കും. അല്പം ചുവന്ന മുളക് അല്ലെങ്കില്‍ കുരുമുളക് ഇതിലേക്ക് ചേര്‍ത്താല്‍ കൂടുതല്‍ ഫലം ലഭിക്കും. അത്താഴത്തിന് 12 ഔണ്‍സ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് പ്രത്യക്ഷത്തില്‍ തന്നെ ഫലം നല്കും.

ഉലുവ

ഉലുവ

ഉലുവ ഉപയോഗിച്ച് തയ്യാറാക്കിയ ചായ നാല് കപ്പ് വീതം ഒരു ദിവസവും കുടിക്കുന്നത് ന്യൂമോണിയയെ പ്രാംരംഭദശയില്‍ തന്നെ തടയാന്‍ സഹായിക്കും. ഇത് വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാനാവും.

എള്ള്

എള്ള്

എള്ളിലെ മഗ്നീഷ്യത്തിന്‍റെ സാന്നിധ്യം ന്യൂമോണിയ മൂലമുള്ള കോച്ചിവലിക്കല്‍ കുറയ്ക്കും. അത് വഴി നെഞ്ച് വേദനയ്ക്കും ശമനം ലഭിക്കും. രണ്ട് ടേബിള്‍ സ്പൂണ്‍ എള്ളും, ഒരു ടേബിള്‍ സ്പൂണ്‍ ചണവിത്തും 250 മില്ലിലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ചായ തയ്യാറാക്കുക. അല്പം ഉപ്പും രുചി നല്കാനായി രണ്ട് ടേബിള്‍ സ്പൂണ്‍ തേനും ഇതില്‍ ചേര്‍ക്കാം.

തേന്‍

തേന്‍

തേനിലെ ആന്‍റി ബാക്ടീരിയല്‍, ആന്‍റി സെപ്റ്റിക് ഘടകങ്ങള്‍ വളരെ ഗുണകരവും അതുവഴി ന്യൂമോണിയ ചികിത്സയില്‍ ഫലപ്രദവുമാണ്. ഒരു ടീസ്പൂണ്‍ തേന്‍ 200 മില്ലി ഇളം ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുക. മുന്ന് നാല് ഗ്ലാസ്സ് തേന്‍ വെള്ളം കുടിക്കുന്നത് ന്യൂമോണിയയുടെ ലക്ഷണങ്ങളെ ഭേദപ്പെടുത്താന്‍ സഹായിക്കും.

പുതിനയെണ്ണ

പുതിനയെണ്ണ

ഫ്രഷായ നാരങ്ങ വെള്ളം, ഓറഞ്ച് ജ്യൂസ് എന്നിവയില്‍ രണ്ടോ മൂന്നോ തുള്ളി പുതിനയെണ്ണ ചേര്‍ത്ത് ദിവസം മൂന്ന് തവണ കുടിക്കുക. ഏതാനും തുള്ളി പുതിനയെണ്ണ ടവ്വലിലോ, ടിഷ്യുവിലോ പുരട്ടി നിങ്ങള്‍ ഉറങ്ങുമ്പോള്‍ അരികില്‍ വെയ്ക്കുക. ഇത് ശ്വസിക്കുന്നത് ശ്വസനനാളിയെ തുറക്കുകയും സുഖമായി ശ്വസിക്കാന്‍ സഹായിക്കുകയും ചെയ്യും.

ആപ്പിള്‍

ആപ്പിള്‍

ചുവന്ന ആപ്പിള്‍ ഉപയോഗിച്ച് തയ്യാറാക്കിയ 14 ഔണ്‍സ് ആപ്പിള്‍ ജ്യൂസ്, തൈരും ചേര്‍ത്ത് പ്രഭാതഭക്ഷണത്തോടൊപ്പം കഴിക്കാം. പ്രാതലിന് കട്ടി കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുക. ആപ്പിളിലെ ഫ്ലേവനോയ്ഡുകള്‍ ശ്വാസകോശത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നവയാണ്.

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ജ്യൂസിലെ ബെറ്റാലെയ്ന്‍ എന്ന ഘടകം ഒരു ശക്തിയുള്ള ആന്‍റി ഓക്സിഡന്‍റ്, ഫംഗിസൈഡല്‍, ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകമാണ്. ഇവ ന്യൂമോണിയ മൂലമുള്ള വേദനയ്ക്ക് ശമനം നല്കും. ഇത് ശ്വാസകോശത്തിലടിഞ്ഞ് കൂടിയ കഫത്തെ നീക്കം ചെയ്യുകയും ശ്വാസോഛാസം സുഗമമാക്കുകയും ചെയ്യും.

ന്യൂമോ​ണിയയെ തടയുന്ന ജീവിത ശൈലികള്‍

ന്യൂമോ​ണിയയെ തടയുന്ന ജീവിത ശൈലികള്‍

വെള്ളം കുടിക്കുക - ദിവസം രണ്ട് ലിറ്റര്‍ ചൂടുള്ള വെള്ളം കുടിക്കുന്നത് മരുന്ന് ഉപയോഗിക്കുന്നത് കൊണ്ടും, കഫം മൂലമുള്ളതുമായ നിര്‍ജ്ജലീകരണം തടയും. ഇത് വഴി കഫത്തിന്‍റെ കട്ടി കുറയുകയും വേഗത്തില്‍ രോഗശമനം ലഭിക്കുകയും ചെയ്യും.

ആവി പിടിക്കല്‍

ആവി പിടിക്കല്‍

നീരാവിക്ക് കഫം മൂലമുള്ള അണുബാധയെ ചെറുക്കാനുള്ള കഴിവുണ്ട്. ഇത് നിങ്ങളുടെ ശ്വാസോഛ്വാസം സുഗമമാക്കും.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

ന്യൂമോണിയ ഭേദമാക്കാനും തടയാനും വിറ്റാമിന്‍ സിക്ക് കഴിവുണ്ട്. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്താം.

ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കുക

ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കുക

ശരീരത്തിലെ താപനില പനിയുള്ളതിന് സമാനമായി ഉയരുന്ന അവസ്ഥയാണ് ഹൈപ്പര്‍ തെര്‍മിയ. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും, ബാക്ടീരിയ, വൈറസ്, വിഷാംശങ്ങള്‍ എന്നിവയില്‍ നിന്ന് മുക്തി നല്കുകയും ചെയ്യും. ഹോട്ട് ഷവറിന് കീഴില്‍ പത്ത് മിനുട്ട് കുളിച്ച ശേഷം സ്വയം വിയര്‍ക്കാന്‍ അനുവദിക്കുക. തലയില്‍ ചൂട് വെള്ളം പറ്റാതിരിക്കാന്‍ ഒരു ഷവര്‍ ക്യാപ്പ് ധരിച്ച് വേണം കുളിക്കേണ്ടത്. ഹീറ്റര്‍ ഉപയോഗിച്ച് മുറിയിലെ ചൂട് വര്‍ദ്ധിപ്പിക്കുകയോ, രണ്ടോ മൂന്നോ പുതപ്പുപയോഗിക്കുകയോ ചെയ്തും ശരീരം വിയര്‍പ്പിക്കാം.

കൃത്രിമ പാനീയങ്ങള്‍

കൃത്രിമ പാനീയങ്ങള്‍

പഞ്ചസാരയും, കാര്‍ബണ്‍ഡയോക്സൈഡും കൃത്രിമ മധുരങ്ങളും ചേര്‍ത്ത പാനീയങ്ങള്‍ ഒഴിവാക്കുക. സംസ്കരിച്ച ആഹാര സാധനങ്ങള്‍ അകറ്റി നിര്‍ത്തുക. ധാരാളം വെള്ളവും ജ്യൂസുകളും കുടിക്കുന്നത് വിഷാംശങ്ങളെ പുറന്തള്ളുകയും മലബന്ധം അകറ്റുകയും ചെയ്യും. പഞ്ചസാര ചേര്‍ക്കാത്ത ഫ്രഷ് ജ്യൂസുകള്‍ കഴിക്കുക.കഫത്തിന്‍റെ കടുപ്പം കുറയ്ക്കാന്‍ ശരീരത്തില്‍ ജലാംശമുണ്ടാകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

മദ്യവും പുകവലിയും

മദ്യവും പുകവലിയും

മദ്യവും പുകവലിയും ഒഴിവാക്കുക. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും ഉപയോഗിക്കാതിരിക്കുക. നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങള്‍ ഒഴിവാക്കി കട്ടി കുറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുക.

ചൂട് ലഭിക്കാന്‍

ചൂട് ലഭിക്കാന്‍

ശരീരത്തിന് ചൂട് ലഭിക്കാന്‍ വൃത്തിയുള്ള കോട്ടണ്‍ വസ്ത്രം ധരിക്കുക,. ആവശ്യമെങ്കില്‍ നെഞ്ചിന് ചൂട് ലഭിക്കാന്‍ ഒരു സ്വെറ്റര്‍ ധരിക്കാം. ഇത് നെഞ്ചിലെ കഫക്കെട്ട് കുറയ്ക്കാന്‍ പ്രധാനപ്പെട്ട കാര്യമാണ്. ആവശ്യത്തിന് വിശ്രമിക്കുക. നിങ്ങളുടെ ജോലി പിന്നെയും ചെയ്യാം, എന്നാല്‍ ആരോഗ്യം നിങ്ങളെ കാത്തിരിക്കില്ല. പ്രിയപ്പെട്ട സംഗീതം ആസ്വദിച്ച് റിലാക്സ് ചെയ്യുക. തടി കുറയ്ക്കും മാജിക് ഫുഡ്

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: health, disease, ആരോഗ്യം
English summary

Natural Remedies For Pneumonia

Here are some natural remedies for treating pneumonia. Try these natural methods and find out the difference,
Please Wait while comments are loading...
Subscribe Newsletter