For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പു കുറഞ്ഞ ഭക്ഷണചേരുവകള്‍

|

കൊഴുപ്പാണ് പല അസുഖങ്ങള്‍ക്കുമുള്ളൊരു പ്രധാന കാരണം. അമിതവണ്ണം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല അസുഖങ്ങള്‍ക്കും കൊഴുപ്പ് കാരണമാകും.

ഭക്ഷണത്തിലൂടെയാണ് ഭൂരിഭാഗം കൊഴുപ്പും ഉള്ളിലെത്തുന്നത്. പ്രത്യേകിച്ച് വറുത്തും പൊരിച്ചുമെല്ലാം കഴിയ്ക്കുമ്പോള്‍. ഇതല്ലാതെ ഭക്ഷണത്തില്‍ നാം ചേര്‍ക്കുന്ന പല ചേരുവകളും കൊഴുപ്പിന് കാരണമാകുന്നുമുണ്ട്.

കൊഴുപ്പു കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചേരുവകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിനുപയോഗിയ്ക്കാവുന്ന കൊഴുപ്പു കുറഞ്ഞ ചേരുവകളെക്കുറിച്ച് കൂടതലറിയൂ,

മയോണീസ്

മയോണീസ്

നെയ്യിലും വെണ്ണയിലുമെല്ലാം കൊഴുപ്പു കൂടുതലാണ്. മയോണീസ് ഇവയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന കൊഴുപ്പു കുറഞ്ഞ ഒരു ചേരുവയാണ്.

ഇംഗ്ലീഷ് മസ്റ്റാര്‍ഡ്

ഇംഗ്ലീഷ് മസ്റ്റാര്‍ഡ്

സാന്റ്‌വിച്ച് പലര്‍ക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഒരുഭക്ഷണമാണ്. ഇതിലെ ടോപ്പിംഗിനുപയോഗിയ്ക്കുന്ന ചേരുവകള്‍ പലപ്പോഴും കൊഴുപ്പു നിറഞ്ഞതായിരിയ്ക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഇംഗ്ലീഷ് മസ്റ്റാര്‍ഡ് എന്ന ടോപ്പിംഗ് ചേരുവ. ഇതില്‍ കൊഴുപ്പു തീരെ കുറവാണ്.

തേന്‍

തേന്‍

സാധാരണ മധുരത്തിലും കൊഴുപ്പടങ്ങിയിട്ടുണ്ട്. ഇതിന് പകരം തേന്‍ ഉപയോഗിയ്ക്കാം.

ഡാര്‍ക് കൊക്കോ

ഡാര്‍ക് കൊക്കോ

ഹോട്ട് ചോക്ലേറ്റ് ഇഷ്ടപ്പെട്ട പലരുമുണ്ട്. ഇതില്‍ മധുരം ചേര്‍ക്കാത്ത ഡാര്‍ക് കൊക്കോ ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ബ്രൗണ്‍ റൈസ്

ബ്രൗണ്‍ റൈസ്

ഇന്ത്്യന്‍ ഭക്ഷണരീതിയില്‍ ചോറ വളരെ പ്രധാനം. പോളിഷ് ചെയ്ത വെള്ള അരി പ്രമേഹസാധ്യതയുണ്ടാക്കും. ഇതിന് പരിഹാരമാണ് ബ്രൗണ്‍ റൈസ്. ഇതില്‍ കൊഴുപ്പും കുറവാണ്.

മാര്‍ഗ്രെയ്ന്‍

മാര്‍ഗ്രെയ്ന്‍

ബട്ടറിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണ് മാര്‍ഗ്രെയ്ന്‍. ഇതില്‍ കൊഴുപ്പു തീരെ കുറവാണ്.

ബ്രോത്ത്

ബ്രോത്ത്

സൂപ്പിനും മറ്റും ബ്രോത്ത് ഉപയോഗിയ്ക്കുന്നത നല്ലതാണ്. പ്രത്യേകിച്ച് ചിക്കന്‍ സൂപ്പില്‍ ചിക്കന് പകരം ചിക്കന്‍ ബ്രോത്ത് ഉപയോഗിയ്ക്കാം. ഇത് വീട്ടില്‍ തന്നെ ഉണ്ടാക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

തൈര്

തൈര്

തൈര് ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ്. കൊഴുപ്പു കുറഞ്ഞ തൈര് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

ഗോതമ്പു നുറുക്ക്

ഗോതമ്പു നുറുക്ക്

ഗോതമ്പു നുറുക്ക് അരിയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണ്. അരി കൊണ്ടുള്ള കഞ്ഞിയ്ക്കു പകരം ഗോതമ്പു നുറുക്കു കൊണ്ട് കഞ്ഞിയുണ്ടാക്കാം.

ടോഫു, സോയ

ടോഫു, സോയ

പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഇറച്ചി. ഇതിനു പകരം ടോഫു, സോയ തുടങ്ങിയവ ഉപയോഗിയ്ക്കുന്നത് ആറോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ഓട്‌സ്

ഓട്‌സ്

കൊഴുപ്പു കുറഞ്ഞ നല്ലൊരു ഭക്ഷ്യവിഭവമാണ് ഓട്‌സ്.

 കൊഴുപ്പു കുറഞ്ഞ പാല്‍

കൊഴുപ്പു കുറഞ്ഞ പാല്‍

സാധാരണ പാലില്‍ കൊഴുപ്പടങ്ങിയിട്ടുണ്ട്. ഇതിന് പകരം കൊഴുപ്പു കുറഞ്ഞ പാല്‍ ഉപയോഗിയ്ക്കാം.

ബ്രൗണ്‍ ബ്രെഡ്

ബ്രൗണ്‍ ബ്രെഡ്

വൈറ്റ് ബ്രെഡില്‍ കൊഴുപ്പും മധുരവുമെല്ലാം ധാരാളമുണ്ട്. മാത്രമല്ല, ആരോഗ്യഗുണങ്ങള്‍ തീരെ കുറവും. ബ്രൗണ്‍ ബ്രെഡ് ആണ് ഇതിനുള്ളൊരുപരിഹാരം.

കൊഴുപ്പു കുറഞ്ഞ ചീസ്

കൊഴുപ്പു കുറഞ്ഞ ചീസ്

സാധാരണ ചീസില്‍ കൊഴുപ്പധികമാണ്. കൊഴുപ്പു കുറഞ്ഞ ചീസ് ലഭ്യമാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

പാചകഎണ്ണകളില്‍ സാധാരണയായി ധാരാളം കൊഴുപ്പടങ്ങിയിട്ടുണ്ട്. നല്ലൊരു പരിഹാരം ഒലീവ് ഓയിലാണ്.

തൊലി കളഞ്ഞ ചിക്കന്‍

തൊലി കളഞ്ഞ ചിക്കന്‍

തൊലി കളഞ്ഞ ചിക്കന്‍ കൊഴുപ്പില്ലാത്ത മറ്റൊരു വിഭവമാണ്. ഇറച്ചികളിലെ കൊഴുപ്പു മാറ്റി മാത്രം ഉപയോഗിയ്ക്കുക.

ഇലക്കറികള്‍

ഇലക്കറികള്‍

പാചകത്തിന് ഉപയോഗിയ്ക്കാവുന്ന കൊഴുപ്പു കുറഞ്ഞ വിഭവമാണ് ഇലക്കറികള്‍.

മസാല

മസാല

മസാലകളില്‍ താരതമ്യേന കൊഴുപ്പ് തീരെ കുറവാണ്.

Read more about: fat കൊഴുപ്പ്
English summary

Low Fat Food Ingredients

These low fat ingredients in your kitchen can keep you fit. Low fat cooking ingredients ensure you consume less calories of fat,
X
Desktop Bottom Promotion