വേഗത്തില്‍ നടന്നാല്‍ പലതുണ്ടു കാര്യം

Posted By:
Subscribe to Boldsky

നടക്കുന്നത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒരു വയായാമമാണ്. വ്യായാമങ്ങളിലെ ഏറ്റവും സാധാരണവും അധികം ആയാസം ആവശ്യമില്ലാത്തതുമായ ഒന്ന്.

നടക്കുന്നതു തന്നെ പലതരത്തില്‍ വ്യത്യാസപ്പെട്ടിരിയ്ക്കും. വേഗത്തില്‍ നടക്കുന്നതവരുണ്ട്, ഓട്ടവും നടത്തവുമല്ലാത്ത രീതി അവലംബിയ്ക്കുന്നവരുണ്ട്, പതുക്കെ നടക്കുന്നവരുണ്ട്.

ആകാരവടിവിന് പതിനൊന്ന് മാര്‍ഗ്ഗങ്ങള്‍!

നടത്തം കൊണ്ട് വ്യായാമത്തിന്റെ എല്ലാ ഗുണങ്ങളും ലഭിയ്ക്കണമെങ്കില്‍ വേഗത്തില്‍ നടക്കുക തന്നെ വേണം.

വേഗം നടക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍ പല അസുഖങ്ങള്‍ക്കുമുള്ള ഒരു പ്രധാന കാരണമാണ്. ചീത്ത കൊളസ്‌ട്രോള്‍ തോത് കുറയ്ക്കാന്‍ വേഗത്തില്‍ നടക്കുന്നത് സഹായിക്കും. ഇതുകൊണ്ടുതന്നെ ഇത് ഹൃദയാരോഗ്യത്തിന് ഗുണകരമാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വേഗത്തിലുള്ള നടപ്പ്. ദിവസവും 90 മിനിറ്റ് വേഗത്തില്‍ നടന്നാല്‍ ഗുണം ലഭിയ്ക്കും. വേഗത്തില്‍ നടന്നാല്‍ വിയര്‍ക്കും. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുന്നതു കൊണ്ടാണ്.

ബിപി

ബിപി

ദിവസവും നടക്കുന്നത് ബോഡി മാസ് ഇന്‍ഡക്‌സ്, ബിപി എന്നിവ കുറയ്ക്കാന്‍ സഹായകമാണ്.

പ്രമേഹസാധ്യത

പ്രമേഹസാധ്യത

ഡയബെറ്റിക് രോഗികള്‍ക്കുള്ള ചേര്‍ന്ന ഒരു വ്യായാമമാണ് വേഗത്തിലുള്ള നടത്തം. 2000ളം പേരില്‍ നടത്തിയ പഠനത്തില്‍ ആഴ്ചയില്‍ രണ്ടര മണിക്കൂര്‍ നടക്കുന്നത് പ്രമേഹസാധ്യത 60 ശതമാനം കുറയ്ക്കുന്നതായി തെളിഞ്ഞു.

ഹൈപ്പര്‍ ടെന്‍ഷന്‍

ഹൈപ്പര്‍ ടെന്‍ഷന്‍

ഹൈപ്പര്‍ ടെന്‍ഷന്‍ കുറയ്ക്കുന്നതിനും വേഗത്തിലുള്ള നടപ്പ് നല്ലതാണ്. ഇത് പ്ലാസ്മ ട്രൈഗ്ലിസറോള്‍ കുറയ്ക്കും. ഹൈപ്പര്‍ ടെന്‍ഷന്‍ നിയന്തിയ്ക്കും.

ഗ്ലൂക്കോസ് ടോളറന്‍സ്

ഗ്ലൂക്കോസ് ടോളറന്‍സ്

പ്രായമായവരില്‍ ഗ്ലൂക്കോസ് ടോളറന്‍സ് കുറയുന്നത് സാധാരണമാണ്. ഇതിനുള്ള പരിഹാരമാണ് വേഗത്തിലുള്ള നടപ്പ്.

ക്യാന്‍സര്‍

ക്യാന്‍സര്‍

വേഗത്തില്‍ നടക്കുന്നത് ബ്രെസ്റ്റ്, കോളന്‍ ക്യാന്‍സര്‍ സാധ്യത ഒരു പരിധി വരെ കുറയ്ക്കും. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തിയാണ് ഇത് സാധിയ്ക്കുന്നത്.

ഗര്‍ഭകാലപ്രമേഹം

ഗര്‍ഭകാലപ്രമേഹം

ഗര്‍ഭകാലപ്രമേഹം കുറയ്ക്കുന്നതിനുളള നല്ലൊരു വഴി കൂടിയാണ് വേഗത്തിലുള്ള നടപ്പ്.

എല്ലുകള്‍ക്ക് ബലം

എല്ലുകള്‍ക്ക് ബലം

എല്ലുകളുടെ, പ്രത്യേകിച്ച് അരക്കെട്ടിനു കീഴിലുള്ള എല്ലുകളുടെ ആരോഗ്യത്തിനുളള നല്ലൊരു വഴിയാണ് നടക്കുന്നത്. ഇത് എല്ലുകള്‍ക്ക് ബലം നല്‍കും.

തലച്ചോര്‍

തലച്ചോര്‍

തലച്ചോറിന്റെ ആരോഗ്യത്തിനുള്ള നല്ലൊരു വഴി കൂടിയാണ് വേഗത്തില്‍ നടക്കുന്നത്. ബുദ്ധി കൂട്ടുന്നതിനും ഡിമെന്‍ഷ്യ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് ഗുണകരമാണ്.

ഊര്‍ജവും ഉന്മേഷവും

ഊര്‍ജവും ഉന്മേഷവും

മനസിനും ശരീരത്തിനും ഊര്‍ജവും ഉന്മേഷവും നല്‍കാന്‍ വേഗത്തിലുള്ള നടത്തത്തിനു കഴിയും.

സെക്‌സ ജീവിതം

സെക്‌സ ജീവിതം

നല്ല സെക്‌സിനും വേഗത്തിലുളള നടപ്പ് ഗുണകരമാണ്. ഇത് ശരീരത്തിലെ രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കും. 45-55 വയസിനിടയിലുള്ള വേഗത്തില്‍ നടന്നു വ്യായാമം ചെയ്യുന്ന സ്ത്രീകള്‍ക്ക് സംതൃപ്തകരമായ ലൈംഗികജീവിതമുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

English summary

Health Benefits Of Brisk Walk

Brisk walking is an excellent way to improve and maintain your overall health. Brisk walking helps to combat adverse health effects.
Story first published: Friday, July 11, 2014, 11:47 [IST]