കാല്‍മുട്ടിന്റെ പരുക്ക്‌ മാറ്റാന്‍ വ്യായാമം

Posted By: Staff
Subscribe to Boldsky

ശരീരത്തില്‍ എപ്പോഴും പരുക്കുണ്ടാകാന്‍ സാധ്യത ഉള്ള ഭാഗമാണ്‌ കാല്‍ മുട്ടുകള്‍. യാദൃശ്ചികമായുണ്ടാകുന്ന പരുക്കുകളും അമിത ആയാസവും മുട്ട്‌ വേദനയ്‌ക്ക്‌ കാരണമാകും. നടത്തം, ഓട്ടം, ചാട്ടം, പടി കയറ്റം പോലെ ദിവസേന ചെയ്യുന്ന പ്രവൃത്തികള്‍ മുട്ടിന്‌ നല്ല ആയാസം നല്‍കുന്നുണ്ട്‌. എല്ലാ ദിവസവും ഉണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ മുട്ടിന്റെ സന്ധിബന്ധങ്ങളുടെ തേയ്‌മാനത്തിനും വേദനയ്‌ക്കും കാരണമാകും.

സ്ഥിരമായ വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിന്‌ ഗുണകരമാണ്‌. മുട്ടുകള്‍ക്ക്‌ മാത്രമായുള്ള ചില പ്രത്യേക വ്യായാമങ്ങള്‍ ഉണ്ട്‌. മുട്ടിന്റെ വേദന ഇല്ലാതാക്കാന്‍ ഇവ സ്ഥിരം ചെയ്യുന്നത്‌ നല്ലതാണ്‌.

അറിയാമോ, മോണിംഗ് വാക്കിന് ഗുണങ്ങളേറെ

മുട്ടിന്‌ വേദന ഇല്ലാതിരിക്കാന്‍ ചെയ്യാവുന്ന ചില സാധാരണ വ്യായാമങ്ങളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. ഇവ വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്‌. ഏത്‌ വ്യായാമം ചെയ്യുന്നതിനും മുമ്പ്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക

മുട്ടിനായി വീട്ടില്‍ ചെയ്യാവുന്ന ചില വ്യായാമങ്ങള്‍

വലിഞ്ഞ്‌ നിവരല്‍

വലിഞ്ഞ്‌ നിവരല്‍

പേശികള്‍ വലിഞ്ഞ്‌ നിവരുന്നത്‌ വേദനയും ആയാസവും കുറയ്‌ക്കാന്‍ സഹായിക്കുന്ന നല്ല വ്യായാമമാണ്‌. മുട്ടിന്‌ ഗുണകരമാകുന്ന ഇത്തരം നിരവധി വ്യായാമങ്ങള്‍ ഉണ്ട്‌. ഇതിലൂടെ മുട്ടിലെ പേശികള്‍ അയയുന്നതിന്‌ സഹായിക്കും. ഒരു കാല്‍ മുമ്പോട്ട്‌ നീട്ടി മറ്റേ കാലില്‍ ഒരു മര്‍ദ്ദം അനുഭവപ്പെടുന്നത്‌ വരെ മുട്ട്‌ വളയ്‌ക്കുക. ഇത്തരത്തിലുള്ള മറ്റ്‌ വ്യായാമങ്ങളുമുണ്ട്‌.

യോഗ

യോഗ

മുട്ടിന്‌ എന്തെങ്കിലും പരുക്ക്‌ ഉണ്ടെങ്കില്‍ യോഗ ചെയ്യുന്നത്‌ നല്ലതാണ്‌. യോഗ പേശികളുടെ ആയാസവും മുട്ടികളിലെ സമ്മര്‍ദ്ദവും കുറയ്‌്‌ക്കും.കാലിന്റെയും മുട്ടിന്റെയും ആയാസം കുറയ്‌ക്കുന്നതിന്‌ മാത്രമായുള്ള യോഗ ആസനങ്ങളുണ്ട്‌. മറ്റ്‌ പല വ്യായാമങ്ങളേക്കാള്‍ ദീര്‍ഘ നാള്‍ നീണ്ടു നില്‍ക്കുന്നതാണ്‌ യോഗയുടെ ഫലങ്ങള്‍. സ്ഥിരമായി സൂര്യനമസ്‌കാരം മാത്രം ചെയ്യുന്നതാലും മുട്ടിന്റെ വേദനയില്‍ നിന്നും ആശ്വാസം ലഭിക്കും.

സ്‌റ്റെപ്‌ അപ്‌

സ്‌റ്റെപ്‌ അപ്‌

സ്റ്റെപ്‌ അപ്‌ ഹൃദയാരോഗ്യത്തിന്‌ ഗുണം ചെയ്യുന്ന വ്യായാമമാണ്‌. ഈ വ്യായാമം ഹൃദയമിടിപ്പ്‌ കൂട്ടുകയും ശരീത്തിലെ താപത്തിന്റെ ഉത്‌പാദനം ഉത്തേജിപ്പിക്കുകയും ചെയ്യും . ശരീരത്തിന്‌ മൊത്തം ഊര്‍ജം നല്‍കാന്‍ ഇത്‌ സഹായിക്കും. സ്റ്റെപ്‌ അപ്‌ ചെയ്യുമ്പോള്‍ മുട്ട്‌ വളയ്‌ക്കരുത്‌ നിവര്‍ത്തി വയ്‌ക്കുക. തുടര്‍ച്ചയായി ഒരു മിനുട്ട്‌ സ്‌റ്റെപ്‌ അപ്‌ വ്യായാമം ചെയ്യുന്നത്‌ മുട്ടിന്‌ ഗുണകരമാണ്‌. മുട്ടിന്റെ ആയാസം കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. മുട്ടിന്‌ ഏത്‌ തരം പരുക്ക്‌ പറ്റിയാലും വളരെ പെട്ടന്ന്‌ ചെയ്യാവുന്ന ഒരു വ്യായായമമാണിത്‌.

സൈക്ലിങ്‌

സൈക്ലിങ്‌

നിശ്ചലമായതോ അല്ലാതോ ആയ സൈക്കിളുകള്‍ ഉപയോഗിക്കുന്നത്‌ മുട്ട്‌ വേദനയ്‌ക്ക്‌ ആശ്വാസം നല്‍കും. മുട്ട്‌ വേദന കുറയ്‌ക്കാനായി ഈ വ്യായാമം ചെയ്യുമ്പോള്‍ കാല്‍ വയ്‌്‌ക്കുന്നത്‌ ശരിയായ രീതിയിലായിരിക്കണം. 10-15 മിനുട്ട്‌ നേരം സൈക്ലിങ്‌ ചെയ്‌ത്‌ തുടങ്ങി പിന്നീടിത്‌ കൂട്ടാം. കാലിന്റെയും മുട്ടിന്റെയും ബലം കൂട്ടാനിത്‌ സഹായിക്കും. മുട്ടിന്റെ സന്ധികളും പേശികളും ശക്തമാകുന്നത്‌ ക്രമേണ വേദന കുറയ്‌ക്കാന്‍ സഹായിക്കും.

പായയിലുള്ള വ്യായാമങ്ങള്‍

പായയിലുള്ള വ്യായാമങ്ങള്‍

കാല്‍ ഉയര്‍ത്തല്‍, മുട്ട്‌ ഉയര്‍ത്തല്‍ തുടങ്ങി പായയില്‍ ഇരുന്നുകൊണ്ടുള്ള വിവിധ വ്യായാമങ്ങള്‍ മുട്ട്‌ വേദന കുറയ്‌ക്കാന്‍ സഹായിക്കും. മുട്ടിന്റെ പേശികള്‍ നിവരുന്ന തരത്തിലുള്ള വ്യായാമങ്ങളാണിത്‌. വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന വ്യയാമങ്ങളാണിത്‌. കാല്‍ ഉയര്‍ത്തുമ്പോള്‍ മുട്ട്‌ വളയരുത്‌. കാല്‍ കുറച്ച്‌ ഇഞ്ചുകള്‍ ഉയര്‍ത്താന്‍ അനുവദിക്കുക. കാല്‍ മുട്ടിന്റെ പരുക്കിന്‌ ഈ വ്യായാമം നല്ലതാണ്‌.

English summary

Exercises For Knee Injury

Knees are the most likely to get injured or affected in our body.
Story first published: Wednesday, April 16, 2014, 17:37 [IST]
Please Wait while comments are loading...
Subscribe Newsletter