പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാറുണ്ടോ?

Posted By: Staff
Subscribe to Boldsky

സ്വയംഭോഗം ചെയ്യാമോ? അത്‌ ആരോഗ്യത്തെ ബാധിക്കുമോ? ഇത്തരം സംശയങ്ങള്‍ ഇല്ലാത്ത ആരും നമുക്കിടയില്‍ ഉണ്ടാകില്ല. എന്നിരുന്നാലും നല്ലൊരു ശതമാനം ആളുകള്‍ സ്വയംഭോഗം ചെയ്യുന്നുണ്ട്‌. ആരോഗ്യം നശിക്കുമെന്ന്‌ കരുതി സ്വയംഭോഗം ചെയ്യാത്തവരും ഉണ്ട്‌.

സ്വയംഭോഗം ആരോഗ്യത്തിന് ദോഷമോ?

സ്വയംഭോഗവുമായി ബന്ധപ്പെട്ട പൊതുധാരണകള്‍ക്ക്‌ പിന്നിലെ യാഥാര്‍ത്ഥ്യം എന്താണെന്ന്‌ പരിശോധിക്കാം.

1. പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാറില്ല

1. പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാറില്ല

ആണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യുന്നത്‌ സാധാരണമാണ്‌. എന്നാല്‍ പെണ്‍കുട്ടികളോ? പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാറില്ലെന്ന ധാരണ സമൂഹത്തില്‍ പ്രബലമാണ്‌. പെണ്‍കുട്ടികള്‍ ഇക്കാര്യത്തെ കുറിച്ച്‌ സംസാരിക്കുക പോലും ചെയ്യാറില്ലെന്നതിനാല്‍ ഈ വിശ്വാസത്തിന്‌ ബലം കൂടുന്നു. പെണ്‍കുട്ടികളും സ്വയംഭോഗം ചെയ്യാറുണ്ടെന്നതാണ്‌ യാഥാര്‍ത്ഥ്യം. സ്വയംഭോഗം ചെയ്യുന്ന സ്‌ത്രീകള്‍ക്ക്‌ മറ്റുള്ളവരെ അപേക്ഷിച്ച്‌ ആത്മാഭിമാനം കൂടുതലായിരിക്കുമെന്ന്‌ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌.

2. ആര്‍ത്തവകാലത്ത്‌ വേണ്ട

2. ആര്‍ത്തവകാലത്ത്‌ വേണ്ട

ആര്‍ത്തവകാലത്ത്‌ പെണ്‍കുട്ടികള്‍ സ്വയംഭോഗം ചെയ്യാന്‍ മടിക്കും. ആരോഗ്യം നശിക്കുമെന്ന പേടി കൊണ്ടാണ്‌ പലരും ഇങ്ങനെ ചെയ്യുന്നത്‌. എന്നാല്‍ അര്‍ത്തവകാലത്ത്‌ സ്വയംഭോഗം ചെയ്യുന്നത്‌ കൊണ്ട്‌ ഒരു ദോഷവുമില്ലെന്നതാണ്‌ യാഥാര്‍ത്ഥ്യം. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും സുരക്ഷിതം തന്നെ. ആര്‍ത്തവത്തോട്‌ അനുബന്ധിച്ചുള്ള വേദന മാറാന്‍ സ്വയംഭോഗം സഹായിക്കും.

3. വയസ്സറിയിക്കും മുമ്പ്‌ ചെയ്യരുത്‌

3. വയസ്സറിയിക്കും മുമ്പ്‌ ചെയ്യരുത്‌

കൗമാരപ്രായത്തിന്റെ ആരംഭത്തില്‍ സ്വയംഭോഗം ചെയ്‌താല്‍ മുടി കൊഴിച്ചില്‍, ക്ഷീണം തുടങ്ങിയ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന്‌ മുതിര്‍ന്നവര്‍ പറയാറുണ്ട്‌. ഈ വിശ്വാസം തികച്ചും തെറ്റാണ്‌. വളര്‍ച്ചയുടെ ഘട്ടത്തില്‍ കുട്ടികള്‍ അവരുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിയുന്നത്‌ സ്വാഭാവികമാണ്‌. ഈ തിരിച്ചറിവിന്‌ ഇടയില്‍ അവര്‍ നടത്തുന്ന കണ്ടെത്തലാണ്‌ സ്വയംഭോഗം. ഏത്‌ പ്രായക്കാര്‍ക്കും ചെയ്യാവുന്ന സുരക്ഷിതമായ ലൈംഗിക പ്രവൃത്തിയാണ്‌ സ്വയംഭോഗം. ലൈംഗിക അവയവങ്ങളില്‍ സ്‌പര്‍ശിച്ച്‌ അതില്‍ നിന്ന്‌ സന്തോഷം കണ്ടെത്തുന്നതില്‍ കുഴപ്പമൊന്നുമില്ലെന്ന്‌ മുതിര്‍ന്നവര്‍ കുട്ടികളെ ബോദ്ധ്യപ്പെടുത്തണമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം. പക്ഷെ സ്വകാര്യമായി മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാവൂവെന്ന്‌ അവരെ ഓര്‍മ്മിപ്പിക്കുക.

4. ലൈംഗിക താത്‌പര്യം നശിക്കും

4. ലൈംഗിക താത്‌പര്യം നശിക്കും

അമിതമായി സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌ ലൈംഗിക ബന്ധത്തില്‍ താത്‌പര്യം തോന്നാറില്ലെന്ന്‌ പറയാറുണ്ട്‌. എന്നാല്‍ പതിവായി സ്വയംഭോഗം ചെയ്യുന്നവര്‍ക്ക്‌ കൂടുതല്‍ സമയം ലൈംഗിക ബന്ധത്തില്‍ തുടരാന്‍ കഴിയും. അതായത്‌ ശീഘ്രസ്‌ഖലനം നിങ്ങളെ അലട്ടില്ല.

5. ഗര്‍ഭിണിയാകും

5. ഗര്‍ഭിണിയാകും

സ്വയംഭോഗവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളിലെ ഏറ്റവും വലിയ മണ്ടത്തരമാണിത്‌. സ്വയംഭോഗം ചെയ്യാന്‍ ആഗ്രഹിക്കുന്ന കൗമാരപ്രായക്കാര്‍ നേരിടുന്ന ഏറ്റവും വലിയ ഭീതിയും ഇത്‌ തന്നെ. സ്വയംഭോഗം ചെയ്‌തെന്ന്‌ കരുതി ഗര്‍ഭം ധരിക്കില്ല. പുരുഷന്റെ ബീജം സ്‌ത്രീയുടെ ഗര്‍ഭപാത്രത്തില്‍ എത്തുമ്പോഴാണ്‌ ഗര്‌ഡഭധാരണം നടക്കുന്നത്‌. സ്‌ത്രീയോടൊപ്പം സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാര്‍ ബീജം അവരുടെ യോനിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക.

Read more about: health, ആരോഗ്യം
English summary

Debunking Masturbation Myths

Is it okay to Masturbate? Will it affect my health? All these questions are an earful among people. A major chunk of people masturbate but are still worried that doing so might be playing with their health. Well here are some debunked myths about masturbation, so that next time you do it guilt free!
Subscribe Newsletter