ആഹാരത്തിനൊപ്പം വെള്ളം കുടിയ്ക്കാമോ??

Posted By: Super
Subscribe to Boldsky

ആഹാരത്തിന്‌ സമീപം വലിയൊരു ഗ്ലാസ്‌ വെള്ളം നമ്മുടെ പതിവ്‌ കാഴ്‌ചകളിലൊന്നാണ്‌. ആഹാരത്തിനൊപ്പം വെള്ളം കുടിച്ചേതീരൂവെന്ന്‌, പ്രത്യേകിച്ച്‌ തണുത്ത വെള്ളം, ചിലര്‍ വിചാരിക്കുന്നു. ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാം.

ആഹാരത്തിനൊപ്പം വെള്ളം കുടിക്കുന്നത്‌ മൂലമുള്ള അഞ്ച്‌ ദോഷങ്ങളാണ്‌ ഇവിടെ വിവരിക്കുന്നത്‌.

ദഹനരസങ്ങള്‍ നേര്‍പ്പിക്കും

ദഹനരസങ്ങള്‍ നേര്‍പ്പിക്കും

ദഹനത്തെ സഹായിക്കുന്ന നിരവധി രാസാഗ്നികള്‍ നമ്മുടെ ആമാശയത്തിലുണ്ട്‌. ആഹാരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അണുക്കളെയും മറ്റും നശിപ്പിക്കുന്നതും ഇവയാണ്‌. ആയുര്‍വേദത്തില്‍ 'ദഹനാഗ്നി' എന്ന്‌ അറിയപ്പെടുന്ന ഈ എന്‍സൈമുകള്‍ നമ്മുടെ ആരോഗ്യത്തിന്‌ അത്യാവശ്യമാണ്‌. ഇവയുടെ സഹായത്താലാണ്‌ ആമാശയം ചുരുങ്ങുന്നതും ആഹാരപദാര്‍ത്ഥങ്ങളെ ദഹിപ്പിക്കുന്നതും. ഇതില്‍ വെള്ളം ചേരുന്നതോടെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മന്ദീഭവിക്കും. ചിലരില്‍ ഇത്‌ വയറുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്‌. ദഹനവ്യവസ്ഥയില്‍ ഉണ്ടാകുന്ന ഈ പ്രശ്‌നം മൂലം ആഹാരപദാര്‍ത്ഥങ്ങള്‍ ആമാശയത്തില്‍ കൂടുതല്‍നേരം തങ്ങിനില്‍ക്കുകയും ദഹിച്ച ആഹാരം ചെറുകുടലിലേക്ക്‌ പോകുന്നത്‌ സാവധാനത്തിലാകുകയും ചെയ്യും. ഇതോടെ പോഷകാംശങ്ങള്‍ ആഗിരണം ചെയ്യപ്പെടുന്ന പ്രവര്‍ത്തനത്തിന്റെ വേഗതയും കുറയും.

ഉമിനീര്‍ കുറയ്‌ക്കും

ഉമിനീര്‍ കുറയ്‌ക്കും

വായില്‍ വച്ച്‌ ആഹാരസാധനങ്ങള്‍ ഉമിനീരുമായി കലരുമ്പോഴാണ്‌ ദഹനപ്രക്രിയ ആരംഭിക്കുന്നത്‌. ദഹനത്തെ സഹായിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടിങ്ങിയിട്ടുണ്ടെന്നത്‌ മാത്രമല്ല ഉമിനീരിന്റെ പ്രാധാന്യം. ഇത്‌ ആമാശയത്തില്‍ ദഹരസങ്ങളുടെ ഉത്‌പാദനം വേഗത്തിലാക്കുകയും ദഹനപ്രക്രിയയ്‌ക്ക്‌ ആമാശയത്തെ സജ്ജമാക്കുകയും ചെയ്യും. ആഹാരം കഴിക്കുമ്പോള്‍ വെള്ളം കൂടി കുടിച്ചാല്‍ ഉമിനീര്‍ നേര്‍പ്പിക്കപ്പെടും. ഇതോടെ ആമാശയത്തിലേക്കുളള സന്ദേശത്തിന്റെ ശക്തി കുറയും. വായില്‍ വച്ചുള്ള ആഹാരത്തിന്റെ വിഘടനവും നിലയ്‌ക്കും. ഇതോടെ ദഹനപ്രക്രിയ ആയാസകരമായി മാറും.

അസിഡിറ്റി

അസിഡിറ്റി

നിങ്ങള്‍ അസിഡിറ്റി മൂലം ബുദ്ധിമുട്ടുന്നുണ്ടോ? ഈ ശീലത്തെ മാത്രം കുറ്റപ്പെടുത്തിയാല്‍ മതി! ആഹാരത്തോടൊപ്പം വെള്ളം കുടിക്കുമ്പോള്‍ ദഹനപ്രക്രിയ മന്ദീഭവിക്കുമെന്ന്‌ പറഞ്ഞല്ലോ. ഇതിന്‌ പുറമെ ഇതിന്റെ ഫലമായി ദോഷകരമായ നിരവധി തുടര്‍ രാസപ്രവര്‍ത്തനങ്ങളും ഉണ്ടാകും. ' ആഗിരണം ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി എത്തുന്നത്‌ വരെ ആമാശയം വെള്ളം പിടിച്ചെടുക്കും. അതിന്‌ ശേഷം ഈ വെള്ളം ദഹനരസങ്ങളെ നേര്‍പ്പിപ്പിക്കും. ഇതോടെ ഇവയുടെ സാന്ദ്രത സാധരണയേക്കാളും കൂടും. ഇതോടെ ദഹനരസങ്ങളുടെ അളവ്‌ കുറയുകയും പരിപൂര്‍ണ്ണമായും ദഹിക്കാത്ത ആഹാരം ആമാശയത്തില്‍ നിന്ന്‌ പുറത്തുവരുകയും ചെയ്യും. ഇത്‌ പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ എന്നിവയ്‌ക്ക്‌ കാരണമാകും' ഷൊനാലി സബര്‍വാള്‍ പറയുന്നു.

ഇന്‍സുലിന്‍ വര്‍ദ്ധിക്കും

ഇന്‍സുലിന്‍ വര്‍ദ്ധിക്കും

ആഹാരത്തിനൊപ്പം വെള്ളം കുടിച്ചാല്‍ ശരീരത്തിലെ ഇന്‍സുലിന്‍ അളവ്‌ വര്‍ദ്ധിക്കുമെന്ന്‌ ഷൊനാലി സബര്‍വാള്‍ പറഞ്ഞു. രക്തത്തില്‍ പഞ്ചസാരയുടെ അളവ്‌ വര്‍ദ്ധിപ്പിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തിലുണ്ടാകുന്ന പ്രവര്‍ത്തനത്തിന്‌ സമാനമാണിത്‌. ആഹാരം പരിപൂര്‍ണ്ണമായി ദഹിപ്പിക്കാന്‍ ശരീരത്തിന്‌ കഴിയാതെ വരുമ്പോള്‍ അതിലെ ഗ്ലൂക്കോസ്‌ കൊഴുപ്പാക്കി ശരീരം ശേഖരിക്കും. ഇതിന്‌ വലിയ അളവില്‍ ഇന്‍സുലിന്‍ ആവശ്യമാണ്‌. ഇതുമൂലം ശരീരത്തിലെ പഞ്ചസാരയുടെ അളവും വര്‍ദ്ധിക്കും.

പൊണ്ണത്തടി

പൊണ്ണത്തടി

ആഹാരത്തിനൊപ്പം വെള്ളം കുടിക്കുന്നത്‌ മൂലമുള്ള മറ്റൊരു ദോഷമാണ്‌ പൊണ്ണത്തടിക്കുള്ള സാധ്യത. നേരത്തേ വ്യക്തമാക്കിയത്‌ പോലെ ഇന്‍സുലിന്റെ അളവ്‌ വര്‍ദ്ധിക്കുകയും ആഹാരം വിഘടിപ്പിച്ച്‌ കൊഴുപ്പാക്കി ശരീരം ശേഖരിക്കുകയും ചെയ്യും. ദഹനക്കുറവ്‌ പൊണ്ണത്തടിക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണെന്ന്‌ ആയുര്‍വേദം പറയുന്നുണ്ട്‌. ഇതുമൂലം വാതം പിത്തം, കഫം എന്നിവയുടെ നില അസന്തുലിതമാകും. ഇതോടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുടെ താളംതെറ്റുമെന്നും ആയുര്‍വേദം വ്യക്തമാക്കുന്നു.

ഉപ്പ്‌

ഉപ്പ്‌

ആഹാരത്തില്‍ ഉപ്പിന്റെ അളവ്‌ കുറയ്‌ക്കുക. ഉപ്പ്‌ അധികം കഴിച്ചാല്‍ ദാഹം അനുഭവപ്പെടും. അതിനാല്‍ ഉപ്പ്‌ പരമാവധി കുറയ്‌ക്കുക.

ആഹാരം വിഴുങ്ങരുത്‌

ആഹാരം വിഴുങ്ങരുത്‌

നന്നായി ചവച്ചരച്ച്‌ കഴിക്കുക. ആഹാരം ചവച്ച്‌ കഴിക്കുന്നത്‌ കൊണ്ട്‌ മറ്റുപല ഗുണങ്ങളുമുണ്ട്‌. ചവച്ച്‌ തിന്നുമ്പോള്‍ ആഹാരം ഉമിനീരുമായി നന്നായി കലരുകയും ദഹനം വേഗത്തിലാകുകയും ചെയ്യും. ചവരച്ച ആഹാര വേഗം ദഹിക്കും. അതിനാല്‍ ദഹനവ്യവസ്ഥയുടെ ജോലി കുറയും. ആഹാരം ചവച്ച്‌ കഴിക്കുമ്പോള്‍ ഉമിനീര്‍ ധാരാളം ഉണ്ടാവുകയും ഇത്‌ ദാഹമകറ്റുകയും ചെയ്യും.

അരമണിക്കൂര്‍ മുമ്പ്‌ വെള്ളം

അരമണിക്കൂര്‍ മുമ്പ്‌ വെള്ളം

ആഹാരത്തിന്‌ അരമണിക്കൂര്‍ മുമ്പ്‌ വെള്ളം കുടിക്കുക. തടി കുറയണമെങ്കിലും ശരിയായ ദഹനം നടക്കണമെങ്കിലും ആഹാരത്തിന്‌ മുമ്പ്‌ സാധാരണ ചൂടില്‍ മാത്രമേ വെള്ളം കുടിക്കാവൂവെന്ന്‌ ഇര്‍വിതാ ആയുര്‍വേദ അന്‍ഡ്‌ യോഗാ സെന്റര്‍ സിഇഒ ഡോ. ഗൗതമന്‍ പറയുന്നു. ആഹാരം കഴിക്കുന്ന സമയത്ത്‌ വെള്ളം കുടിക്കണമെന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനും ഇത്‌ സഹായിക്കും.

സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

English summary

5 Reasons Why Drinking Water During Meals Is Bad

Here are six reasons why you should avoid drinking water along with your meals:
Story first published: Tuesday, September 2, 2014, 14:02 [IST]