For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്മര്‍ദ്ദം എളുപ്പം കുറയ്‌ക്കാം

By Super
|

സമ്മര്‍ദ്ദത്തിന്റെ രൂപത്തില്‍ ഒരു കൊലയാളി നിങ്ങള്‍ക്കു ചുറ്റും എപ്പോഴും പതുങ്ങിയിരുപ്പുണ്ട്‌, ഓര്‍ക്കാപ്പുറത്ത്‌ അതിന്റെ പിടി നിങ്ങളില്‍ മുറുകിയേക്കാം. സമ്മര്‍ദ്ദം മൂലം ഉണ്ടാകുന്ന ആഘാതങ്ങള്‍ ഉറക്കത്തിന്റെ നടുവിലായിരിക്കാം ചിലപ്പോള്‍ നിങ്ങളെ തേടിയെത്തുന്നത്‌ അതല്ലെങ്കില്‍ തിരക്കിട്ട ജോലികളില്‍ മുഴുകി നില്‍ക്കുമ്പോള്‍.

ഇത്തരത്തില്‍ ആഘാതങ്ങള്‍ക്ക്‌ കാരണമാകുന്ന സമ്മര്‍ദ്ദം എളുപ്പം കുറയ്‌ക്കാനുള്ള ചില വഴികളിതാ

 വെള്ളം

വെള്ളം

തുടര്‍ച്ചയായി തലവേദന, മന്ദത, അസ്വസ്ഥത, ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിര്‍ജ്ജലീകരണം ആകാം ഇതിന്‌ കാരണം. സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെളളം കുടിക്കുക. മദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വ്യത്യാസം വരുത്തുകയും നിര്‍ജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.

പാല്‍

പാല്‍

പാല്‍ തീര്‍ച്ചയായും സമ്മര്‍ദ്ദത്തിനുള്ള പ്രതിവിധിയാണ്‌. സമ്മര്‍ദ്ദം മൂലം ശരീരം ശാന്തമായിരിക്കാന്‍ സഹായിക്കുന്ന രാസവസ്‌തുവായ സെറോടോണിന്റെ അളവില്‍ കുറവ്‌ വരാന്‍ സാധ്യതയുണ്ട്‌. പാലിലടങ്ങിയിട്ടുള്ള വെ പ്രോട്ടീന്‍ സെറോടോണിന്റെ അടിസ്ഥാന ഘടകമായ ട്രിപോറ്റോഫാന്റെ ഉത്‌പാദനം 43 ശതമാനം വരെ ഉയരാന്‍ സഹായിക്കും. എന്നാല്‍, പഞ്ചസാരയും കാപ്പിയും പരമാവധി ഒഴിവാക്കുക.

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികളിലും ചീര പോലുള്ള ഇലകളിലും വിറ്റാമിന്‍ ബി ധാരാളം അടങ്ങിയിട്ടുണ്ട്‌. നന്നായിരിക്കുന്നുവെന്ന്‌ തോന്നാന്‍ സഹായിക്കുന്ന ഹോര്‍മോണുകളായ സെറോടോണിന്‍, ഡോപാമിന്‍, നോറെപിന്‍ എഫ്രിന്‍ എന്നിവയുടെ ഉത്‌പാദനം ഉയര്‍ത്തുന്നതില്‍ വിറ്റാമിന്‍ ബിയുടെ പങ്ക്‌ വളരെ വലുതാണ്‌. വിറ്റാമിന്‍ ബി6 ന്റെ ആഭാവം പരിഭ്രമം, അസ്വസ്ഥത, വിഷാദം എന്നിവയ്‌ക്ക്‌ കാരണമാകുന്നുണ്ട്‌. പച്ചക്കറികള്‍ അടങ്ങിയ സാലഡും മറ്റും കഴിക്കുന്നത്‌ സമ്മര്‍ദ്ദം കുറയാന്‍ സഹായിക്കും

ശാന്തമായിരിക്കുക

ശാന്തമായിരിക്കുക

ജോലിയ്‌ക്കായുള്ള അഭിമുഖത്തിലും മറ്റും ആവേശം കുറച്ച്‌ ശാന്തമായി സംസാരിക്കാന്‍ ശീലിക്കുക. മുട്ടുകള്‍ ചെറുതായി വളച്ച്‌ കൈകള്‍ മടിയില്‍ വച്ച്‌ സംസാരിക്കുന്നത്‌ ശരീരത്തിന്റെ ആയാസം കുറയാന്‍ സഹായിക്കും. കൂടാതെ ശബ്‌ദം സംസാരത്തിന്‌ അനുയോജ്യമാവുകയും ചെയ്യും.

കാല്‍അമര്‍ത്തുക

കാല്‍അമര്‍ത്തുക

കാല്‍വണ്ണ അമര്‍ത്തി നില്‍ക്കുന്നത്‌ സമ്മര്‍ദ്ദത്തെ കീഴടക്കാന്‍ സഹായിക്കും. വിഷമഘട്ടങ്ങളെ നേരിടാന്‍ കാലിന്റെ അടിഭാഗം അമര്‍ത്തി നില്‍ക്കുന്നത്‌ നല്ലതാണ്‌.

ആഴത്തിലുള്ള ശ്വസനം

ആഴത്തിലുള്ള ശ്വസനം

ആഴത്തില്‍ ശ്വസിക്കുന്നത്‌ സമ്മര്‍ദ്ദത്തിന്‌ അയവ്‌ വരുത്താന്‍ സഹായിക്കും.സമ്മര്‍ദ്ദത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍ ആഴത്തില്‍ ശ്വസിച്ചതിന്‌ ശേഷം സംസാരിക്കുകയാണെങ്കില്‍ സമ്മര്‍ദ്ദത്തിന്‌ അയവ്‌ വരുകയും ശബ്‌ദത്തിലെ ആത്മവിശ്വാസം ഉയരുകയും ചെയ്യും

സംഗീതം

സംഗീതം

സംഗീതത്തിന്‌ ഒരുപരിധിവരെ സമ്മര്‍ദ്ദങ്ങളെ കുറയ്‌ക്കാന്‍ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. സാധാരണ ജലദോഷത്തിന്റെ സാധ്യത കുറയ്‌ക്കാനും ഇത്‌ സഹായിക്കുമെന്ന്‌ പറയുന്നുണ്ട്‌.

ഓട്‌സ്‌

ഓട്‌സ്‌

ഓട്‌സ്‌ ശരീരത്തിനാവശ്യമായ ഊര്‍ജം നല്‍കും. ഓട്‌സിലെ ഗ്ലൈക്കായെമിക്‌ ഇന്‍ഡക്‌സ്‌(ജിഐ) വളരെ താഴ്‌ന്നാണ്‌. അതു കൊണ്ട്‌ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ഇത്‌ കൂട്ടില്ല. അതിനാല്‍ സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയും.

ഓറഞ്ച്‌

ഓറഞ്ച്‌

സമ്മര്‍ദ്ദത്തിലാവുമ്പോള്‍ വിറ്റാമിന്‍ സിയുടെ അളവ്‌ കുറയും. ഓറഞ്ച്‌ പോലെ വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങള്‍ കഴിക്കുന്നത്‌ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും.

 ബദാം

ബദാം

മഗ്നീഷ്യത്തിന്റെ കുറവ്‌ മൂലവും സമ്മര്‍ദ്ദം അനുഭവപ്പെടുന്നതായി തോന്നാം. ബദാം പോലെ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ള അണ്ടിപരിപ്പുകള്‍ കഴിക്കുന്നത്‌ ഇതിന്‌ പരിഹാരം നല്‍കും.

English summary

Ways To Kill Stress

There’s a killer lurking around in every corner, and it often catches you unaware. Stress attacks in all sorts of ways, shaking you up in the middle of your sleep (that is, if you get any) or making you stammer in the middle of an important presentation at work.
X
Desktop Bottom Promotion