Latest Updates
-
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം
മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
സ്ട്രസ് സാവധാനത്തില്‍ നിങ്ങളെ കൊന്നൊടുക്കുന്ന ഒരു വില്ലനാണെന്നു പറയാം. നിങ്ങള്‍ യാതൊരു അസുഖങ്ങളുമില്ലാത്തയാളാണെങ്കിലും കൊളസ്ട്രോള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്കും ഡിപ്രഷന് പോലുള്ള മാനസിക പ്രശനങ്ങള്‍ക്കും ഇത് വഴിയൊരുക്കും.
സ്ട്രസ് കുറയ്ക്കാന്‍ പല വഴികളുണ്ട്. ഇതില്‍ പ്രധാനമാണ് യോഗ. യോഗയല്ലാതെ സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് മസാജുകള്‍. വിവിധ തരം മസാജുകളുണ്ട്, സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നവ. ഇത്തരം ചില മസാജുകളെക്കുറിച്ചറിയൂ.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
തായ് മസാജ് ഇത്തരത്തില്‍ ഒരു മസാജാണ്. ശരീരത്തിന്റെ മുഴുവന്‍ ഊര്‍ജവും സെന്‍ട്രല്‍ മെറിഡിയനിലാണ് സ്ഥിതി ചെയ്യുന്നതെന്ന തത്വത്തെ ആധാരമാക്കി ചെയ്യുന്ന ഒരു മസാജാണിത്.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
പച്ചമരുന്നുകള്‍, പ്രകൃതിദത്ത എണ്ണ എന്നിവ ഉപയോഗിച്ചു ചെയ്യുന്ന ഒരു മസാജാണ് ആയുര്‍വേദിക് മസാജ്. വേവിച്ച അരി കൊണ്ടുള്ള കിഴി കെട്ടി എണ്ണകളില്‍ നനച്ച് ശരീരത്തിന്റെ വിവിധ നാഡീവ്യൂഹങ്ങളില്‍ മസാജ് ചെയ്യുകയാണ് ആയുര്‍വേദിക് മസാജില്‍ ചെയ്യുന്നത്.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
അക്യുപങ്ചര്‍ മസാജ് സ്ട്രെസ് കുറയ്ക്കാനുള്ള മറ്റൊരു മസാജാണ്. ശരീരത്തിന്റ പ്രഷര്‍ പോയന്റുകളില്‍ മര്‍ദമേല്‍പ്പിച്ചു ചെയ്യുന്ന മസാജാണിത്. കൈ കൊണ്ടും ഇതിനായി പ്രത്യേകം രൂപകല്പന ചെയ്ത് ഉപകരണങ്ങള്‍ കൊണ്ടും ഇതു ചെയ്യാം.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
ശരീരവേദനകളും സ്ട്രെസും കുറയ്ക്കാനുള്ള മറ്റൊരു മസാജാണ് സ്വീഡിഷ് മസാജ്. ഇത് പ്രകൃതിദത്ത എണ്ണകള്‍ ഉപയോഗിച്ചാണു ചെയ്യുക.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
അരോമതെറാപ്പി സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു മസാജാണ്. ഇതില്‍ മണമുള്ള എണ്ണകളും മെഴുകുതിരികളും ഉപയോഗിച്ച് മസാജിനവസാനം നിങ്ങളുടെ ഇന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുകയാണ് ചെയ്യുന്നത്.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
ബാലി മസാജ് എന്ന മറ്റൊരു മസാജ് രീതിയുണ്ട്. ഇതില്‍ ഇന്തോ-ചൈനാ രീതികള്‍ കൂട്ടിച്ചേര്‍ത്ത് മസാജ് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന് ഊര്‍ജം നല്കാന് സഹായിക്കും.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
ഹവായ് ദ്വീപുകളില്‍ നിന്നും ഉദ്ഭവിച്ച ഒരു മസാജാണ് ലോമി ലോമി മസാജ്. ഇൗ മസാജില്‍ എണ്ണ ഉപയോഗിക്കില്ലെന്നതാണ് വ്യത്യാസം.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
ഹോട്ട് സ്റ്റോണ്‍ മസാജ് എന്നൊരു മസാജ് രീതിയുണ്ട്. ഇതില്‍ ചൂടുള്ള കല്ലുകള്‍ ശരീരത്തിന്റെ ചില പ്രത്യേക നാഡികളുടെ പോയന്റില്‍ വയ്ക്കുകയാണ് ചെയ്യുന്നത്. കല്ലുകളില്‍ നിന്നും വരുന്ന ചൂട് മസിലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
ഹെഡ് ഓയില്‍ മസാജ് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. അമല, ബ്രഹ്മി എണ്ണകള്‍ കൊണ്ട് തല മസാജ് ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്. ഇതുകൊണ്ട് സ്ട്രെസ് കുറഞ്ഞു കിട്ടും.

മസാജ് ചെയ്യൂ, സ്ട്രെസ് കുറയ്ക്കാം
കേരളത്തില്‍ കളരി മസാജ് എന്ന പേരില്‍ ഒരു മസാജും നിലവിലുണ്ട്. ഇത് പ്രധാനമായും എണ്ണ കൊണ്ട് കാലിനടിയിലും ശരീരമാകെയും ഉഴിയുന്ന രീതിയാണ്. ശരീരം ഏതു പ്രകാരം വളയുവാനും സ്ട്രെസ് കുറയ്ക്കാനും ഈ മസാജും സഹായിക്കും.



Click it and Unblock the Notifications
