For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വ്യായാമത്തിന്റെ 20 ഗുണങ്ങള്‍

By Super
|

ശരീരത്തിന്‌ ഭംഗിയും ആരോഗ്യവും ഉണ്ടാകുന്നതിന്‌ ശരിയായ ആഹാരക്രമമം മാത്രമല്ല വ്യായാമവും വളരെ ആവശ്യമാണ്‌. ഭക്ഷണകാര്യത്തില്‍ കൃത്യത കാണിക്കുന്ന പലരും പക്ഷെ വ്യായാമത്തിന്റെ കാര്യത്തില്‍ അവഗണന കാണിക്കാറുണ്ട്‌. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന്‌ ആഹാരം പോലെ തന്നെ വ്യായാമവും ദിനചര്യകളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്‌.

ശരീരത്തിന്‌ രൂപം നല്‍കുന്നതിലും ആരോഗ്യം നിലനിര്‍ത്തുന്നതിലും വ്യായാമത്തിന്റെ പങ്ക്‌ വളരെ ഏറെയാണ്‌. ആരോഗ്യമുള്ള ശരീരത്തിന്‌ വേണ്ടി മാത്രമല്ല വ്യായാമം ശീലമാക്കേണ്ടത്‌ ഇത്‌ അസുഖങ്ങള്‍ ഭേദമാക്കാനും സഹായിക്കും. യോഗ പോലുള്ള വ്യായാമങ്ങള്‍ മാനസിന്റെ ആരോഗ്യം ഉദ്ദേശിച്ചുള്ളതാണ്‌.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

ദിവസേന 30 മുതല്‍ 45 മിനുട്ട്‌ വരെ സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ മസ്‌തിഷ്‌കത്തിന്റെ ആരോഗ്യത്തിന്‌ ഫലപ്രദമാണ്‌. മാനസിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഇത്‌ സഹായിക്കും. പുതിയ നാഡീകോശങ്ങള്‍ ഉണ്ടാകുന്നതിന്‌ വ്യായാമം സഹായിക്കും. അല്‍ഷിമേഴ്‌സ്‌, പാര്‍കിസണ്‍സ്‌ പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്‌ക്കാനും വ്യായാമ ശീലം നല്ലതാണ്‌. പ്രായമാകുമ്പോഴുണ്ടാകുന്ന പല രോഗങ്ങളെ പ്രതിരോധിക്കാനും വ്യായാമം നല്ലതാണ്‌.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

സന്തോഷപൂര്‍ണമായ ലൈംഗിക ജീവിതം ലഭിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക്‌ ചെറുതല്ല. സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങളുടെ ഊര്‍ജ്ജ നില ഉയരുകയും പങ്കാളിയ്‌ക്ക്‌ മുമ്പില്‍ നിങ്ങള്‍ ഉത്സാഹിയായിരിക്കുകയും ചെയ്യും. സ്ഥിര വ്യായാമം ചെയ്യുന്നത്‌ സ്‌ത്രീകളിലെ വികാരം ഉദ്ദീപിപ്പിക്കാനും പുരുഷന്‍മാരിലെ പ്രവര്‍ത്തനക്ഷമതഇല്ലായ്‌ക കുറയ്‌ക്കാനും സഹായിക്കും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

സ്ഥിരമായി വ്യായാമം ചെയ്യുന്നതിലൂടെ ഉത്‌കണ്‌ഠ കുറയ്‌ക്കാന്‍ കഴിയും. ഇതിലൂടെ ആത്മ വിശ്വാസം ഉയര്‍ത്താനും വിഷമങ്ങളില്‍ നിന്നും മനസ്സിനെ അകറ്റി നിര്‍ത്താനും കഴിയും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പല അസുഖങ്ങളെ തടയുന്നതിനും സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ നല്ലതാണ്‌. പാരമ്പര്യമായി ഹൃദ്രോഗം ഉള്ള കുടുംബമാണ്‌ നിങ്ങളുടേതെങ്കില്‍ വ്യായാമം ശീലമാക്കുന്നതിലൂടെ ഒരു പരിധി വരെ ഹൃദയത്തിന്റെ ആരോഗ്യം കൂടുതല്‍ കാലം നിലനിര്‍ത്താന്‍ കഴിയും. ഹൃദ്രോഗ സാധ്യത കുറയ്‌ക്കാന്‍ വ്യായാമം ഒരു നല്ല മാര്‍ഗ്ഗമാണ്‌.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

അമിത ഭാരം ഇല്ലാത്ത ആരോഗ്യമുള്ള ശരീരം എല്ലാവരുടെയും സ്വപ്‌നമാണ്‌. നിങ്ങള്‍ ആഗ്രഹിക്കുന്ന ഭാരം ശരീരത്തില്‍ നിലനിര്‍ത്താനും രൂപ ഭംഗി നേടാനും സ്ഥിരമായ വ്യാമം സഹായിക്കും. ആരോഗ്യകരമായ ആഹാര രീതിയും ഫലപ്രദമായ വ്യായാമാവും ശീലമാക്കുകയാണെങ്കില്‍ അമിത വണ്ണത്തില്‍ നിന്നും രക്ഷനേടാം.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

പ്രമേഹ സാധ്യത കുറയ്‌ക്കാനും വ്യായാമം സഹായിക്കും. രക്തത്തിലെ പ്രമേഹത്തിന്റെ അളവ്‌ കൂടാതിരിക്കാനും പ്രമേഹ സാധ്യത കുറയ്‌ക്കാനും വ്യായാമം ശീലമാക്കുന്നത്‌ സഹായിക്കും

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

നിശബ്‌ദ കൊലയാളി എന്നാണ്‌ രക്ത സമ്മര്‍ദ്ദം അറിയപ്പെടുന്നത്‌. രകത്സമ്മര്‍ദ്ദം ഉയരുന്നതിന്റെ സാധ്യത കുറയ്‌ക്കാന്‍ വ്യായാമം ശീലമാക്കുന്നതിലൂടെ കഴിയും. വ്യായാമത്തിലൂടെ രക്തത്തിന്റെ ഒഴുക്ക്‌ കൂടുകയും മസിലുകളിലേയ്‌ക്ക്‌ നല്ലപോലെ ഓക്‌സിജന്‍ എത്തുകും ചെയ്യും. ഇത്‌ രക്ത ധമിനികള്‍ക്ക്‌ അയവ്‌ നല്‍കുകയും രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാവുകയും ചെയ്യും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

നിരന്തരം വ്യായാമം ചെയ്യുന്നത്‌ ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കുന്നതിനും ശരീരത്തിന്‌ കരുത്തും ഓജസ്സും ലഭിക്കുന്നതിനും കാരണമാകും,

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമം ശീലമാക്കുന്നതിലൂടെ പ്രതിരോധ ശക്തി ഉയരുകയും പനി, ജലദോഷം പോലുള്ള പകര്‍ച്ച രോഗങ്ങള്‍ പിടിപെടുന്നത്‌ കുറയുകയും ചെയ്യും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമം ശീലമാക്കുന്നതിലൂടെ നിങ്ങള്‍ക്ക്‌ നല്ല ആരോഗ്യം നേടാന്‍ കഴിയുകയും അമിത വണ്ണം, പ്രമേഹം ,ഹൃദ്രേഹം, ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, പക്ഷാഘാതം തുടങ്ങി വിവിധ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ കഴിയുകയും ചെയ്യും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമം ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ്‌ ഉയര്‍ത്തുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കുകയും ചെയ്യും.കൂടാതെ രക്ത ധമനികളില്‍ കൊഴുപ്പിന്റെ ആവരണമുണ്ടാകുന്നത്‌ കുറയ്‌ക്കുകയും ചെയ്യും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

മസിലുകള്‍ക്ക്‌ കരുത്ത്‌ നല്‍കാന്‍ വ്യായാമം സഹായിക്കും. കൂടാതെ പ്രായമാകുമ്പോഴും മസിലുകളുടെ ചലനക്ഷമത നിലനിര്‍ത്തുകയും ചെയ്യും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

മാനസികമായ പിരിമുറുക്കങ്ങള്‍ മാറ്റി ഉന്മേഷം തരുന്നതില്‍ വ്യായാമത്തിന്റെ പങ്ക്‌ ചെറുതല്ല. മനസ്സിന്‌ ഊര്‍ജ്ജം കിട്ടണമെങ്കില്‍ നല്ല ഭക്ഷണമല്ല മറിച്ച്‌ നല്ല വ്യായാമമാണ്‌ ആവശ്യം. മസ്‌തിഷ്‌കത്തിലെ രാസവസ്‌തുക്കള്‍ക്ക്‌ ഉത്തേജനമേകാന്‍ വ്യായാമാത്തിന്‌ കഴിയും ഇത്‌ നിങ്ങളെ നല്ല മാനസികാവസ്ഥയിലേയ്‌ക്ക്‌ എത്തിയ്‌ക്കും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

സ്ഥിര വ്യായാമം മസിലുകളുടെ ശക്തി കൂട്ടുകയും ഊര്‍ജം പകരുകയും ചെയ്യും. കോശങ്ങള്‍ക്ക്‌ ആവശ്യമായ ഓക്‌സിജന്‍ എത്തിക്കുന്നതിനും ഈ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിനും വ്യായാമം സഹായകരമാകും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

ദിവസം മുഴുവന്‍ പണി ചെയ്‌ത്‌ ക്ഷീണിച്ചെത്തുന്ന നിങ്ങള്‍ക്ക്‌ രാത്രി കുട്ടികളെ പോലെ ഉറങ്ങാന്‍കൊതിയുണ്ടെങ്കില്‍ വ്യായാമം ശീലമാക്കുന്നത്‌ നല്ലതാണ്‌. പക്ഷെ ഒരിക്കലും ഉറങ്ങാന്‍ പോകുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വ്യായാമം ചെയ്യരുത്‌.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

എല്ലുകളുടെ ആരോഗ്യം നില നിര്‍ത്തുന്നതിന്‌ സ്ഥിരവ്യായാമം സഹായിക്കും. കൂടാതെ ഇതിലൂടെ അസ്ഥിക്ഷതം,സന്ധിവാതം എന്നിവയെ പ്രതിരോധിക്കാനുംകഴിയും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

അര്‍ബുദം വരാനുള്ള സാധ്യത ഒരു പിരധി വരെ വ്യായാമം കൊണ്ടു കുറയ്‌ക്കാന്‍ കഴിയുമെന്നാണ്‌ പറയപ്പെടുന്നത്‌. സ്‌തനാര്‍ബുദം, കുടല്‍, ശ്വാസ കോശഅര്‍ബുദങ്ങള്‍എന്നിവ ഉണ്ടാകുന്നതില്‍ നിന്നും വ്യായാമത്തിലൂടെ ശരീരത്തെ സംരക്ഷിക്കാന്‍ കഴിയും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ നിങ്ങളുടെ ദീര്‍ഘായുസ്സിന്‌ നല്ലതാണ്‌. വ്യായാമം ആയുസ്സ്‌ കൂട്ടുക മാത്രമല്ല ആരോഗ്യപൂര്‍ണമായ ജീവിതം തരുകയും ചെയ്യും.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

പുറം വേദനയും നടുവേദനയും കൊ ണ്ട്‌ വിഷമിക്കുന്നവര്‍ക്ക്‌ വ്യായാമത്തിലൂടെ ആശ്വാസം കണ്ടെത്താന്‍ കഴിയും. ഇത്തരം വേദനകള്‍ ഇല്ലാതാക്കുന്നതിന്‌ വിവിധ വ്യായാമ മുറകള്‍ ശീലമാക്കുന്നത്‌ നല്ലതാണ്‌. പുറം വേദന കുറയ്‌ക്കാന്‍ ഏറ്റവും നല്ല മാര്‍ഗം വ്യായാമമാണ്‌.

വ്യായാമത്തിന്റെ ഗുണങ്ങള്‍

വ്യായാമത്തിന്റെ ഗുണങ്ങള്‍

പുതിയ മസ്‌തിഷ്‌ക കോശങ്ങള്‍ ഉണ്ടാകാനും ഈ കോശങ്ങള്‍ തമ്മിലുള്ള ബന്ധം രൂപപ്പെടാനും കാരണമാകുന്ന തലച്ചോറിലെ രാസവ്‌സ്‌തുക്കളുടെ തോത്‌ ഉയരാന്‍ സ്ഥിര വ്യായാമം സഹായിക്കും. പഠിക്കാനും ഗ്രഹിക്കാനുമുള്ള കഴിവുയര്‍ത്താന്‍ ഇത്‌ സഹായിക്കും. ടെന്നീസ്‌, ബാസ്‌കറ്റ്‌ ബോള്‍, തുടങ്ങിയ കഠിന വ്യായാമങ്ങള്‍ ദിവസേനയുള്ള വ്യായാമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ പഠിക്കാനുള്ള കഴിവും ഏകാഗ്രതയും ഉയര്‍ത്താന്‍ സഹായിക്കും.

English summary

Health Benefits Exercise

Exercise plays animportant role in sculpting your body and spiking your fitness levels. There are different exercises for different things. Some are for healthy body, some are for healing diseases. Some exercises like yoga are intent for mental health.
X
Desktop Bottom Promotion