For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിങ്കളാഴ്ചകളെന്തേ മടി പിടിപ്പിക്കുന്നു?

|

Man
പ്രത്യേകിച്ചെന്തെങ്കിലും കാരണമില്ലെങ്കില്‍ തിങ്കളാഴ്ചകളോട് ആര്‍ക്കും വലിയ പ്രിയമൊന്നും കാണില്ല. അത് സ്‌കൂള്‍ കുട്ടികളായാലും ജോലിക്കാരാണെങ്കിലും. കാരണവും ലളിതം. ജോലി തുടങ്ങുന്ന ആഴ്ചയിലെ ആദ്യദിനം. അവധി ദിനമാകാന്‍ ഇനിയും അഞ്ചോ ആറോ എണ്ണുകയും വേണം.

അവധി ദിനങ്ങളിലെ ആലസ്യമാണ് തിങ്കളാഴ്ച മടിക്കും കാരണം. ആഴ്ചയില്‍ അഞ്ചു ദിവസവും ചിട്ടയായി പോകുന്ന ജീവിതക്രമം അവധിദിവസങ്ങളില്‍ ആകെ തെറ്റുന്നു. സാധാരണ ദിവസങ്ങളില്‍ 10ന് കിടന്ന 6 മണിക്ക് എഴുന്നേല്‍ക്കുന്ന ഒരാള്‍ ചിലപ്പോള്‍ അവധി ദിനങ്ങളില്‍ ഉണരുന്നത് 10-11 മണിക്കായിരിക്കും. 12 മണിക്ക് ബ്രേക് ഫാസ്റ്റ്, 3ന് ഉച്ചയൂണ്, രാത്രി 11ന് അത്താഴം. ഉറങ്ങുന്നത് ഒന്നിനോ രണ്ടിനോ. ഇത്തരം രീതികള്‍ കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ മടിയും ക്ഷീണവും തോന്നുന്നത് സ്വാഭാവികം മാത്രം.

അവധി ദിവസങ്ങളിലും ചിട്ടകള്‍ വലിയ വ്യത്യാസമില്ലാതെ ചെയ്യുകയെന്നതാണ് പരിഹാരം. ഇത്തരം ദിവസങ്ങളിലും ടൈംപീസ് നോക്കി ജീവിക്കണമെന്നല്ല, സമയക്രമത്തില്‍ വലിയ അന്തരം വരാതെ നോക്കുക. ഒന്നോ രണ്ടോ മണിക്കൂര്‍ കൂടുതല്‍ ഉറങ്ങാം. ഉണര്‍ന്നാല്‍ വ്യായാമം ചെയ്യാം. സമയത്ത് ഭക്ഷണം കഴിയ്ക്കാം. വേണമെങ്കില്‍ ഉച്ച മയക്കവുമാകാം. മയക്കം മാത്രം. അധികം ഉറങ്ങിയാലും ക്ഷീണം കൂടും. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയുകയുമില്ല.

ആഴ്ചയവസാനം യാത്രകളുണ്ടെങ്കില്‍ വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് ഞായറാഴ്ച രാവിലെയോ രാത്രിയോ തിരിച്ചെത്താന്‍ പറ്റുന്ന വിധത്തില്‍ പദ്ധതി തയ്യാറാക്കുക. ഇത് തിങ്കളാഴ്ച രാവിലെയുള്ള മടിയും ക്ഷീണവും കുറയ്ക്കും.

സമയമുണ്ടെങ്കില്‍ ഒരാഴ്ചത്തേക്കു നേരത്തെ ചെയ്തു വയ്ക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്തു വയ്ക്കാം. തുണി ഇസ്തിരിയിടുക, ഷോപ്പിംഗ്, അരിയരച്ചു വയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ ജോലിയുള്ള ദിവസങ്ങളിലെ തിക്കും തിരക്കും ഒഴിവാക്കും.

തിങ്കളാഴ്ചകളില്‍ മീറ്റിംഗുകളുണ്ടെങ്കിലോ സമയബന്ധിതമായി തീര്‍ക്കാനുള്ള ജോലികളുണ്ടെങ്കിലോ മടി തോന്നുന്നത് സാധാരണമാണ്. ഇതൊതു സൈക്കോളജിക്കല്‍ പ്രശ്‌നമാണ്. സ്വയം പരിഹാരം കണ്ടെത്തേണ്ട പ്രശ്‌നം. ഒരുമിച്ച് ജോലി തീര്‍ക്കാന്‍ വയ്ക്കാതെ കുറേശെ ചെയ്തു തീര്‍ക്കാം. പറ്റുമെങ്കില്‍ അവധി ദിനങ്ങളില്‍ അല്‍പം സമയം ഓഫീസ് ജോലിക്കായി മാറ്റി വയ്ക്കാം.

തിങ്കളാഴ്ചകളെ മാത്രം മുന്നില്‍ കാണാതെ വെള്ളിയാഴ്ചകളേയും സ്വപ്‌നം കണ്ടുനോക്കൂ. അവധി ദിവസങ്ങളില്‍ മനസിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ക്ക് മുന്‍കൂട്ടി പദ്ധതി തയ്യാറാക്കൂ. തിങ്കളാഴ്ചകള്‍ അത്രത്തോളം മടി പിടിപ്പിക്കില്ല, തീര്‍ച്ച.

English summary

Lazy Mondays, Office, Work, Job, Exercise, Sleep, Fatigue, Travel, തിങ്കളാഴ്ച, അവധി, ജോലി, വ്യായാമം, ഭക്ഷണം, യാത്ര,

Monday is unanimously voted the worst day of the week. Call it Monday morning blues or a the burden of going back to work, we are at our lazy best on Mondays. It makes it a question worth thinking about, is our aversion towards Mondays purely psychological or is there a more psychosomatic cause of this fatigue that suddenly occurs at the beginning of the week.
Story first published: Tuesday, January 17, 2012, 10:40 [IST]
X
Desktop Bottom Promotion