For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണില്‍ നോക്കൂ, രോഗമറിയാം

|

ആരോഗ്യമാണ് ഏറ്റവും വലിയ ധനമെന്ന ചൊല്ലുണ്ട്. ഇതു വെറുതെയല്ലെന്ന് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് അറിയുകയും ചെയ്യാം. അസുഖങ്ങള്‍ തിരിച്ചറിയാനുള്ള ചില വഴികളറിയൂ.

Eye

മുഖം മനസിന്റെ കണ്ണാടിയെന്നു പറയും. അതുപോലെയാണ് കണ്ണിന്റെ കാര്യവും. കണ്ണില്‍ നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാം.

വിളര്‍ച്ചയുണ്ടോയെന്ന് കണ്ടുപിടിക്കാന്‍ ഡോക്ടര്‍മാര്‍ കണ്‍പോളകള്‍ പരിശോധിക്കുന്നതു കണ്ടിട്ടില്ലേ. ഇതു പോലെ മഞ്ഞപ്പിത്തം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളും കണ്ണില്‍ നോക്കി തിരിച്ചറിയാം. ബ്രെയിന്‍ ട്യൂമര്‍ വരെ കണ്ണില്‍ നോക്കി തിരിച്ചറിയാമെന്നാണ് പറയുന്നത്.

കണ്ണ് തള്ളി നില്‍ക്കുന്നതു പോലുള്ള തോന്നല്‍ വന്നാല്‍ അത് ഗോയിറ്റര്‍ രോഗത്തിന്റെ ഭാഗമായിരിക്കും.

കണ്ണില്‍ ചുവപ്പ്, ചൊറിച്ചില്‍, കണ്ണു കടയുക തുടങ്ങിയവ അലര്‍ജിയുടെ ലക്ഷണങ്ങളാണ്.

കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുക, കണ്ണില്‍ ഇരുട്ടു കയറുക, വ്യക്തമായി സാധനങ്ങള്‍ കാണാതെ വരിക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടണം. കാരണം ഇത് പലപ്പോഴും കണ്ണിനെയോ തലച്ചോറിനെയോ ബാധിക്കുന്ന രോഗങ്ങള്‍ കാരണവുമാകാം.

English summary

Health, Skin, Eye, Allergy, Periods, Diabetes, Heart, ആരോഗ്യം, ചര്‍മം, കണ്ണ്, മറുക്, അരിമ്പാറ, അലര്‍ജി, അര്‍ബുദം, ഹൃദയം, പ്രമേഹം, മാസമുറ, പല്ല്

If you watch your body you can understand health condition,
Story first published: Friday, May 4, 2012, 17:04 [IST]
X
Desktop Bottom Promotion