TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
മറുകും രോഗലക്ഷണമാകാം
ചര്‍മത്തിലുണ്ടാകുന്ന വ്യത്യാസങ്ങളും അസുഖങ്ങളുടെ ലക്ഷണങ്ങളാകാം.
മറുക്, കാക്കാപ്പുള്ളി എന്നിവ വെറും സൗന്ദര്യപ്രശ്നം മാത്രമല്ലാ, അധികം മറുകുകള്‍ അര്‍ബുദ ലക്ഷണവുമാകാം. മറുക് വലിപ്പം വയ്ക്കുക, ചൊറിച്ചിലോ വേദനയോ അനുഭവപ്പെടുക, ഇതില്‍ നിന്നും ചോര വരിക തുടങ്ങിയ ലക്ഷണങ്ങള്‍ എന്തെങ്കിലും അസുഖം കാരണവുമാകാം.
ഇതുപോലെയാണ് അരിമ്പാറയും. ഇത് വൈറസ് ബാധയുടെ ലക്ഷണമാണ്.
ക്രമത്തില്‍ കവിഞ്ഞ കിതപ്പും ശ്വാസമെടുക്കുമ്പോള്‍ കുറുകലുമുണ്ടെങ്കില് ഇത് ആസ്തമയുടെ ലക്ഷണമാകാം. അല്ലെങ്കില്‍ അലര്‍ജിയാകാം.
പല്ലു നോക്കിയും രോഗം തിട്ടപ്പെടുത്താം. പല രോഗങ്ങളുടേയും ആദ്യലക്ഷണം പല്ലില്‍ പ്രത്യക്ഷപ്പെടുമെന്ന് പറയും.
ഹൃദയവാല്‍വിന് തകരാറുണ്ടെങ്കില്‍ പല്ലില്‍ നോക്കി കണ്ടെത്താം.
പ്രമേഹരോഗികള്‍ മോണയില്‍ നിന്ന് രക്തം വരുന്നതു കണ്ടാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ഉപദേശം തേടണം.
സ്ത്രീകളില്‍ മാസമുറ സമയത്ത് മോണവീക്കം കണ്ടുവരാറുണ്ട്. എന്നാല്‍ ഇത് രോഗലക്ഷണമായി എടുക്കേണ്ടതില്ല.