For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകളില്‍ വന്ധ്യത വരുത്തിവയ്ക്കാതിരിക്കുക

|

സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുന്ന ധാരാളം കാര്യങ്ങളുണ്ട്.
ഗര്‍ഭപാത്രത്തിനും ട്യൂബിനുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍, കൃത്യമായി ആര്‍ത്തവം, ഓവുലേഷന്‍ എന്നിവ നടക്കാതിരിക്കുക, എന്‍ഡോമെട്രിയാസിസ് പോലുള്ള അവസ്ഥ എന്നിവ സ്ത്രീകളില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്.

യൂട്രസ്, ഓവറി എന്നിവയ്ക്ക് നടത്തുന്ന ശസ്ത്രക്രിയകളും ചിലപ്പോഴെല്ലാം വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ഇത്തരം ശസ്ത്രക്രിയകളില്‍ അണുബാധയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് ചിലപ്പോഴെങ്കിലും വന്ധ്യതയ്ക്കു കാരണമാകും. കഴിവതും ഇത്തരം ശസ്ത്രക്രിയകള്‍ അവിവാഹിതകളായ സ്ത്രീകളിലും പെണ്‍കുട്ടികളിലും നടത്തുന്നത് ഒഴിവാക്കണം.

Infertility

എന്തെങ്കിലും കാരണമവശാല്‍ അബോര്‍ഷന്‍ നടത്തേണ്ടി വരുന്നതും ചിലപ്പോഴൊക്കെ വന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. അബോര്‍ഷന്റെയും അമിതരക്തസ്രാവത്തിന്റെയും ഫലമായി ചിലപ്പോഴൊക്കെ ഗര്‍ഭപാത്രം ക്ലീന്‍ ചെയ്യേണ്ടി വന്നേക്കാം. ഇതും വന്ധ്യതയ്ക്കുള്ള കാരണമാകും.

അബോര്‍ഷന് മരുന്നുകള്‍ ഉപയോഗിക്കുകയാണ് അബോര്‍ഷന്‍ വഴിയുണ്ടാകാന്‍ സാധ്യതയുള്ള വന്ധ്യതക്കുള്ള പരിഹാരമാര്‍ഗം. ഭ്രൂണവളര്‍ച്ചയെ തടയുന്ന ആന്റി പ്രൊജസ്‌ട്രോണ്‍ ഗുളികകളും ഗര്‍ഭാശയ ഭിത്തികളെ സങ്കോചിപ്പിക്കുന്ന പ്രോസ്റ്റ ഗ്ലാഡിന്‍ അനലോഗ് ഗുളികകളുമാണ് ഇതിന് ഉപയോഗിക്കുന്നത്.

കുട്ടികളില്ലാത്ത സ്ത്രീകളിലും പെണ്‍കുട്ടികളിലും ഇത്തരം ചികിത്സാരീതികള്‍ നടത്തുമ്പോള്‍ അത് ഭാവിയില്‍ വന്ധ്യത വരുത്തുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ആവശ്യമാണ്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഇത്തരം രീതികള്‍ സാധ്യമാണുതാനും.

മുന്‍പേജില്‍

നാപ്കിന്‍ പുരുഷവന്ധ്യത വരുത്തുംനാപ്കിന്‍ പുരുഷവന്ധ്യത വരുത്തും

English summary

Infertility, Women, Men, Uterus, Abortion, Ovulation, Periods, Napkin, വന്ധ്യത, സ്ത്രീ, പുരുഷന്‍, കുഞ്ഞ്, ആര്‍ത്തവം, ഓവുലേഷന്‍, അബോര്‍ഷന്‍, ശസ്ത്രക്രിയ, യൂട്രസ്, ഗര്‍ഭപാത്രം, മദ്യപാനം, പുകവലി, ലാപ്‌ടോപ്പ്, മൊബൈല്‍, മരുന്ന്

we have listed in this article some infertility reason in men and women.
X
Desktop Bottom Promotion