For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലിപോസക്ഷന്‍ വഴി വണ്ണം കുറയ്ക്കുമ്പോള്‍...

|

Liposuction
ശരീരത്തിലെ കൊഴുപ്പ് ശസ്ത്രക്രിയയിലൂടെ വലിച്ചെടുക്കുന്ന രീതിയാണ് ലിപോസക്ഷന്‍. സിനിമാരംഗത്തും മറ്റുമുള്ള പ്രശസ്തര്‍ ഈ മാര്‍ഗം തടി കുറയ്ക്കാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ സാധാരണക്കാര്‍ക്കിടയില്‍ ഇതിന്റെ പ്രാധാന്യം ഇപ്പോഴും വളരെ കുറവാണ്. പലര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായി അറിയുകയുമില്ല.

പൊതുവെ പറഞ്ഞാല്‍ വണ്ണം കുറയുമെങ്കിലും ഇത് അല്‍പം അപകടം പിടിച്ച രീതിയാണ്. കൃത്യമായ അളവിലേ ശരീരത്തില്‍ നിന്ന് കൊഴുപ്പു നീക്കാനാവൂ. അല്ലെങ്കില്‍ ഇത് ശസ്ത്രക്രിയക്കു വിധേയനാകുന്ന വ്യക്തിയുടെ മരണത്തില്‍ വരെ കലാശിച്ചേക്കാം. അതുകൊണ്ടു തന്നെ പല രാജ്യങ്ങളിലും ഇത്തരം ശസ്ത്രക്രിയക്ക് ചില നിയമങ്ങളുമുണ്ട്.

ഈ ശസ്ത്രക്രിയ കൊണ്ട് വണ്ണം കുറയുകയല്ല, കൊഴുപ്പു നീക്കുക മാത്രമാണ് ചെയ്യുന്നത്. വ്യായാമവും ഡയറ്റും പ്രയോജനം ചെയ്തില്ലെങ്കിലേ ഇത്തരം രീതിയെക്കുറിച്ച് ചിന്തിക്കാവൂ.

പലപ്പോഴും ചലച്ചിത്ര താരങ്ങളും മറ്റും തങ്ങളുടെ ജോലിയും പ്രശസ്തിയുമായി ബന്ധപ്പെട്ടാണ് ലിപോസക്ഷന് മുതിരുന്നത്. ഇത്തരം ആവശ്യങ്ങളില്ലെങ്കില്‍ ലിപോസക്ഷന്‍ അനിവാര്യമാണോ എന്ന് ഓര്‍ക്കണം.

വൈദഗ്ധ്യമുള്ള ഡോക്ടറുടെ അടുത്തേ ഇത്തരം ശസ്ത്രക്രിയക്കായി പോകാവൂ എന്നതും പ്രധാനമാണ്.

English summary

Liposuction, Weight Loss, Weight, Health, Food, Body, Exercise, Doctor, Fat, വണ്ണം, കൊഴുപ്പ്, ആരോഗ്യം, ശരീരം, ലിപോസക്ഷന്‍, ശസ്ത്രക്രിയ


 Most of the times we hear that Liposuction has made a magic on celebs to achieve the right body and shape. Celebrities boast that they eat less and exercise daily but the fact is that that they cannot lose weight as quick as their makeup in every movie, the reason is liposuction. So, how many times can an individual go for a liposuction? Can it really remove excess fat from the body? Is what our topic of discussion for the day. Take a look for more.
Story first published: Tuesday, January 24, 2012, 10:24 [IST]
X
Desktop Bottom Promotion