For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനാര്‍ബുദം തടയാന്‍ ഡയറ്റ്

By Super
|

Veg and Fruit
പലരോഗങ്ങളും വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിലും നല്ലത് അവ വരാതിരിക്കാന്‍ ശ്രമിക്കുന്നതാണ്. ഭക്ഷണരീതികള്‍, ജീവിതരീതി എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നത് പലര്‍ക്കും ഇക്കാര്യത്തില്‍ സഹായകമാകാറുമുണ്ട്. സ്ത്രീരോഗങ്ങളില്‍ പ്രധാനമായ സ്തനാര്‍ബുദത്തിന്റെ കാര്യത്തിലും ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്.

കാരണം പതിനാലില്‍ ഒരാള്‍ക്ക് എന്ന രീതിയിലാണ് മരണകാരണംവെരയായേയ്ക്കാവുന്ന സ്തനാര്‍ബുദം കണ്ടുവരുന്നത്. അര്‍ബുദംവളരുന്നത് തടയാന്‍ നമ്മുടെ നിത്യോപയോഗ ഭക്ഷണങ്ങളില്‍ പലതിനും കഴിവുണ്ടെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്. പച്ചക്കറിയുടെയും പഴങ്ങളുടെയും ഉപയോഗം ഒന്നു ക്രമീകരിച്ചാല്‍ ഒരു പരിധിവരെ രോഗമുണ്ടാകുന്നത് തടയാന്‍ കഴിയും.

പച്ചക്കറികള്‍
ധാരാളമായി പച്ചക്കറികള്‍ കഴിക്കേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ പറയുന്നത് ദിവസം ഒന്‍പത് തവണയെങ്കിലും പച്ചക്കറികള്‍ കഴിയ്ക്കാമെന്നാണ്, വേവിച്ചും പകുതി വേവിച്ചും ഒട്ടും വേവിക്കാതെയും പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

പച്ചക്കറികളില്‍ മിക്കവയിലും കാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്ന ഫോട്ടോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ചീരവര്‍ഗത്തില്‍പ്പെട്ട പച്ചക്കറികളും വിവിധതരം കാബേജുകളിലും ഇവ ധാരാളമടങ്ങിയിട്ടുണ്ട്. ഇവ നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ബ്രൊക്കോളി, കാരറ്റ്, ബീറ്റ്‌റൂട്ട്, തക്കാളി, മത്തന്‍ തുടങ്ങിയവയിലും ഫോട്ടോകെമിക്കലുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പഴങ്ങള്‍
കടുംനിറത്തിലുള്ള പഴങ്ങളാണ് കൂടുതല്‍ കഴിക്കേണ്ടത്. കറുത്ത മുന്തിരി, പലതരം ബെറികള്‍, പീച്ച്, ചുവന്ന ആപ്പിള്‍ എന്നിവയ്‌ക്കെല്ലാം സ്തനാര്‍ബുദം ചെറുക്കാന്‍ കഴിവുണ്ട്. മൂന്നു തവണയായി ദിവസം ഇത്തരം പഴങ്ങള്‍ കഴിയ്ക്കാം.

X
Desktop Bottom Promotion