For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളിലെ അമിതവണ്ണവും പ്രത്യുല്‍പാദനവും

|

Obese Kid
അമിതവണ്ണമുള്ള കുട്ടികളില്‍ ഭാവിയില്‍ പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലെന്ന് പഠനറിപ്പോര്‍ട്ട്. പെണ്‍കുട്ടികളിലാണ് ഈ പ്രശ്‌നം കൂടുതല്‍ കാണപ്പെടുന്നതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.

ചെറുപ്പത്തില്‍ അമിതവണ്ണമുണ്ടായിരുന്ന പെണ്‍കുട്ടികള്‍ക്ക് മാസമുറയാകുന്നതിന്റെ സമയത്ിതല്‍ ക്രമക്കേടുകള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് ഭാവിയില്‍ പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഇത്തരം കുട്ടികളില്‍ വളരെ നേരത്തെ ആര്‍ത്തവം ആരംഭിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത് നല്ലതല്ല.

കിസ്‌പെപ്ടിന്‍ എന്നൊരു ന്യൂറോഹോര്‍മോണുണ്ട്. പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ടിരിക്കുന്ന ഹോര്‍മോണാണിത്. കൊഴുപ്പു കൂടുമ്പോള്‍ നേരത്തെ പറഞ്ഞ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് തടസം നേരിടുന്നു. ഇത് പ്രത്യുല്‍പാദനവ്യവസ്ഥയെ വിപരീതമായി ബാധിക്കുകയും ചെയ്യും.

കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍, ടെസ്‌റ്റോസ്‌റ്റെറോണ്‍ ഉല്‍പാദനത്തിനും ചെറുപ്പത്തിലെ അമിതവണ്ണം വഴിയൊരുക്കുന്നുണ്ട്. ടെസ്‌റ്റോസ്‌റ്റെറോണ്‍ പുരുഷഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്.

നേരത്തെ ആര്‍ത്തവമുണ്ടാകുന്ന പെണ്‍കുട്ടികളില്‍ ഡിപ്രഷന്‍ പോലുള്ള അവസ്ഥകള്‍ കണ്ടുവരുന്നുണ്ട്. ഇതിനു പുറമെ പ്രത്യുല്‍പാദന അവയവങ്ങളെ ബാധിക്കുന്ന ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കും ഇത് വഴിയൊരുക്കും. ഇത്തരം കുട്ടികളില്‍ നേരത്തെ ലൈംഗികതാല്‍പര്യങ്ങളുണ്ടാകുന്നതിനും പുകവലി പോലുളഅള ദുശീലങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത കൂടുതലാണ്.

കുട്ടികളില്‍ അമിതവണ്ണം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യത്തെപ്പറ്റി പഠനറിപ്പോര്‍ട്ട് എടുത്തു പറയുന്നു.

English summary

Health, Body, Study, Obesity, Periods, Fat,Hormone, പഠനം, ആരോഗ്യം, അമിതവണ്ണം, ആര്‍ത്തവം, ഹോര്‍മോണ്‍, പെണ്‍കുട്ടി, ആണ്‍കുട്ടി, കൊഴുപ്പ്

In addition to a host of other physical and psycho-social concerns, childhood obesity could be related to growing problems with infertility, say researchers.
X
Desktop Bottom Promotion