For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തടിച്ചവര്‍ക്ക് ആയുസ്സ് കൂടും?

By Lakshmi
|

Fat People
ശരീരത്തിന് വണ്ണം കൂടിവരുന്നതോര്‍ത്ത് വ്യാകുലപ്പെടാത്തവരില്ല, ഭക്ഷണം നിയന്ത്രിച്ചും എന്തിന് പട്ടിണി കിടന്നും വരെ മെലിയാന്‍ ശ്രമിക്കുന്നവരും കുറവല്ല. എന്നാല്‍ ഇതാ തടിച്ചവര്‍ക്കൊരുസന്തോഷവാര്‍ത്ത.

തടിയുള്ളവര്‍ക്ക് ആയുസ്സ് കൂടുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അമേരിക്കയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 350,000 ആളുകളിലാണ് പഠനം നടത്തിയത്.

തടികൂടുതലുള്ളവര്‍ പലമാര്‍ഗ്ഗത്തിലൂടെ പെട്ടെന്ന് അത് കുറയ്ക്കാന്‍ നോക്കുന്നത് അപകടം ക്ഷണി്ച്ചുവരുത്തലാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മെലിയാനുള്ള അമിതമായ ആഗ്രഹവും ഭക്ഷണം നിയന്ത്രിക്കലുമെല്ലാം ആരോഗ്യത്തെ നശിപ്പിക്കുമത്രേ.

നല്ല ആരോഗ്യകരമായ ഭക്ഷണരീതി അതിനൊപ്പം ആസ്വാദ്യകരമായ രീതിയില്‍ വ്യായാമം ഇത്രയുമാണ് നല്ല ശരീരത്തിന് ആവശ്യമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ രീതി പിന്തുടര്‍ന്നിട്ടും ഒരല്‍പം വണ്ണം കൂടുതലാണെങ്കിലും ആശങ്കപ്പെടാനില്ലെന്നും അത്തരക്കാര്‍ കൂടുതല്‍ക്കാലം ജീവിക്കുമെന്നും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഏറെക്കാലത്തെ പഠനത്തിനും നിരീക്ഷണത്തിനുമൊടുവിലാണ് ഗവേഷകര്‍ ഈ നിയമനത്തില്‍ എത്തിയിരിക്കുന്നത്. പഠനത്തിനിടെ അമിതഭാരമുള്ളവര്‍ പൊതുവേ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ക്കാലം ജീവിക്കുന്നതായി തങ്ങള്‍ കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.

ഇത്തരക്കാരില്‍ ടൈപ്പ് ടു പ്രമേഹം, ഹൃദ്രോഗം എന്നിവ കുറഞ്ഞ തോതില്‍ മാത്രമേ കണ്ടെത്തിയിട്ടുമുള്ളുവത്രേ. തടികൂടുന്നതുമാത്രം ഇത്തരം രോഗങ്ങള്‍ വരാന്‍ ഒരു കാരണമാകില്ലെന്നാണ് അവര്‍ പറയുന്നത്.

അരോഗ്യകരമല്ലാത്ത ഭക്ഷണശീരവും വ്യായാമത്തിന്റെ കുറവുമാണ് പലരെയും രോഗങ്ങളിലേയ്ക്ക് തള്ളിവിടുന്നത്. അതുകൊണ്ട് അല്‍പം തടിയുണ്ടെങ്കിലും അതോര്‍ത്ത് മനസ്സുപുണ്ണാക്കാതെ നല്ല ഭക്ഷണശീലത്തിലേയ്ക്കും നിത്യേനയുള്ള വ്യായാമത്തിലേയ്ക്കും ഉടനടി മാറിക്കൊള്ളൂ.

English summary

Body, Health, Obese, Exercise, Food, ശരീരം, പൊണ്ണത്തടി, ആരോഗ്യം, ഭക്ഷണം, വ്യായാമം

The University of California study, based on analysis of 350,000 people in the US, suggests that the obese put their health in greater danger when they obsessively try to slim down. The study claims there is evidence to show that overweight people live longer than normal.
Story first published: Friday, January 28, 2011, 14:08 [IST]
X
Desktop Bottom Promotion