For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൈറസുകള്‍ വണ്ണംകൂട്ടും?

By Lakshmi
|

ആളുകള്‍ അനുദിനം വണ്ണംവച്ച് വരുന്നത് കാണുമ്പോള്‍ പൊതുവേ എല്ലാവരും കളയാക്കിപ്പറയാറുള്ളത് തീറ്റ കുറയ്ക്കാനാണ്, അതല്ലെങ്കില്‍ മേലനങ്ങി വല്ല പണിയും ചെയ്യെന്ന് പറയും.

എന്നാല്‍ ഡയറ്റും, എക്‌സര്‍സൈസും ഒക്കെ കൃത്യമായി നോക്കിയിട്ടും വണ്ണം കൂടുന്നതിന്റെ വേദന അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അറിയുകയുള്ളു. ഇത്തരക്കാരില്‍ വണ്ണം കൂടാന്‍ കാരണം ചിലപ്പോള്‍ വൈറസിന്റെ പ്രവര്‍ത്തനമായിരിക്കുമെന്നാണ് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നത്.

Obese Man
അവയവങ്ങളെയും കോശങ്ങളെയും ബാധിക്കുന്ന ചില വൈറസുകളും മറ്റു ചില ശാരീരിക പ്രശ്‌നങ്ങളും ഒത്തുപ്രവര്‍ത്തിച്ചാല്‍ ഇത്തരത്തില്‍ ശരീരഭാരം കൂടാന്‍ സാധ്യതയുണ്ടത്രേ. എലികളില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്.

പരീക്ഷണശാലകളില്‍ സൂക്ഷിച്ചിരുന്ന എലികളിലെ ഭാരക്കൂടുതലിനെക്കുറിച്ചാണ് പഠനം നടത്തിയത്. വളരെ കര്‍ശനമായ ഭക്ഷണനിയന്ത്രണത്തില്‍ വളര്‍ത്തുന്ന എലികളില്‍ തടികൂടിയതാണ് ഇത്തരമൊരു പഠനത്തിന് വഴിവെച്ചത്. തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങളിലെ ഈ പ്രവണതയും പഠനവിധേയമാക്കി.

പഠനത്തിന്റെ ഭാഗമായി എട്ടു വര്‍ഗങ്ങളില്‍പ്പെട്ട 20,000 വളര്‍ത്തുമൃഗങ്ങളെയും വര്‍ഷങ്ങളോളം നിരീക്ഷണവിധേയമാക്കി. ചലമൃഗങ്ങളില്‍ അമിത ഭക്ഷവും വ്യായാമമില്ലായ്മയുമാണ് വണ്ണക്കൂടുതലുണ്ടായതിന് കാരണമെങ്കില്‍ ചിലരില്‍ ജനിതകപരമായുള്ള കാരണങ്ങളായിരുന്നു ഇതിന് കാരണം.

എന്നാല്‍ മറ്റുചിലരില്‍ ഇതൊന്നുമില്ലാതെ തന്നെ വണ്ണം കൂടുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചപ്പോഴാണ് ശരീരത്തില്‍ പ്രവേശിക്കുന്ന ചില വൈറസുകളാണ് വണ്ണം കൂട്ടാന്‍ കാരണമെന്ന് വ്യക്തമായത്.

English summary

Obese, Body Weight, Virus, Diet, Exercise, പൊണ്ണത്തടി, ശരീരഭാരം, വൈറസ്, ഡയറ്റ്, വ്യായാമം, ഭക്ഷണം

Think it"s bad diet and lack of exercise that"s making you gain those extra kilos? You might be wrong, as a new study has suggested that the real culprit could be some virus.
 Researchers said that it could be due to a combination of issues, including viruses or something else that affects cells or organs, reports News.com.au.Scientists noticed that laboratory rats and mice on strict diets had gained weight just as domestic pets and feral animals living around humans had
Story first published: Monday, December 13, 2010, 14:44 [IST]
X
Desktop Bottom Promotion