For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മകളെ ലാളിച്ച് തടികൂട്ടല്ലേ

By Lakshmi
|

Kid
കുട്ടികളെ അച്ഛനമ്മമാര്‍ ആവശ്യത്തിലധികം ലാളിയ്ക്കുമ്പോള്‍ മറ്റു മുതിര്‍ന്നവര്‍ ലാളിച്ച് വഷളാക്കിയെന്ന് പറയുന്നത് കേട്ടിട്ടില്ലേ. ഇതുപോലെ തന്നെ ഇനി ലാളിച്ച് തടിപ്പിച്ചുവെന്ന് പറയുന്നതും കേള്‍ക്കാം.

അതേ അച്ഛനമ്മമാര്‍ കൂടുതല്‍ ലാളിക്കുന്ന പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് തടികൂടിയവരായിരിക്കാമെന്നാണ് ഗവേഷകര്‍ പറയുന്നത്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളിലാണ് ഈ പ്രശ്‌നംകൂടുതലയാകുന്നതത്രേ.

അഞ്ച്-ഏഴ് വയസ്സാകുമ്പോഴേയ്ക്കും നാലില്‍ ഒന്ന് എന്ന നിലയില്‍ പെണ്‍കുട്ടികള്‍ ഇങ്ങനെ പൊണ്ണത്തടിക്കാരാവുന്നുവെന്നാണ് ബ്രിട്ടനിലെ കുട്ടികള്‍ക്കിടയില്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കുട്ടികളെ കൂടുതലായി ലാളിയ്ക്കുമ്പോള്‍ അവര്‍ വേണ്ടത്ര കളിക്കുകയോ ശരീരത്തിന് വ്യായാമം ലഭിക്കുകയോ ചെയ്യുന്നില്ല. മിക്കപ്പോഴും വീടിനകത്തായിരിക്കും ഇവര്‍, മാത്രമല്ല അസമയത്തെ ഭക്ഷണം കഴിപ്പിക്കലും കൂടുതലായിരിക്കും.

2000ത്തിനും 2002നും ഇടയില്‍ ജനിച്ച 11000 കുട്ടികളിലാണ് പഠനം നടത്തിയിരിക്കന്നത്. രക്ഷിതാക്കള്‍ കൂടുതല്‍ ലാളിച്ച കുട്ടികള്‍ ഏറെയും ഏഴാം വയസ്സോടെ പൊണ്ണത്തടിക്കാരായി മാറിയെന്നാണ് കണ്ടെത്തിയത്. ഇത് കുട്ടികളുടെ എണ്ണവുമായും ബന്ധപ്പെട്ടിരിക്കുന്നു.

മൂന്നുകുട്ടികളുള്ള വീട്ടിലും രണ്ട് കുട്ടികളുള്ള വീട്ടിലും ഒരു കുട്ടിമാത്രമുള്ള കുടുംബത്തിലും ഇതിന്റെ തോത് കുറഞ്ഞു ഏറിയും ഇരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

ഒരു കുട്ടിമാത്രമാണെങ്കില്‍ ആവശ്യത്തിലേറെ ലാളന ഇവര്‍ക്ക ലഭിക്കുന്നു. അതേസമയം കളിയ്ക്കാന്‍ വേണ്ടത്ര കൂട്ടുകാരെ കിട്ടുന്നുമില്ല. ചിലരെ മാതാപിതാക്കള്‍ കളിയ്ക്കാന്‍ വിടുന്നില്ല.

ഇതിനൊപ്പം പൊണ്ണത്തടിയുള്ള അമ്മമാരുടെയു കുട്ടികള്‍ ഭൂരിഭാഗവും വണ്ണക്കൂടുതലുള്ളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. പുകവലിയ്ക്കുകയും മദ്യപിക്കുകയും ചെയ്യുന്ന സ്ത്രീകളുടെ മക്കളുടെ കാര്യവും വ്യത്യാസമല്ല. ഇതെല്ലാം കൂടുതലായും പ്രതിഫലിക്കുന്നത് പെണ്‍കുട്ടികളിലാണുതാനും.

English summary

Obesity, Girls, Parents, Pampering, Exerise, overweight, പൊണ്ണത്തടി, കുട്ടികള്‍, പെണ്‍കുട്ടി, മാതാപിതാക്കള്‍, ലാളന, പഠനം,

Researchers have found that young girls are far more likely to be fat than boys for they are over-pampered by their parents and do not get enough exercise. By the age of seven, one in four girls is too heavy compared with just one in six boys, a study of British children found.

Story first published: Monday, January 30, 2012, 16:24 [IST]
X
Desktop Bottom Promotion