For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉരുളക്കിഴങ്ങൊരു പാവം; ഉപേക്ഷിക്കരുതേ

By Lakshmi
|

Potato
തടികുറയ്ക്കാന്‍ തീരുമാനമെടുത്ത് ഭക്ഷണം നിയന്ത്രിക്കുന്നവര്‍ പലരും ഡയറ്റ് ചാര്‍ട്ടില്‍ നിന്നും ഉരുളക്കിഴങ്ങിനെ വെട്ടിമാറ്റുക പതിവാണ്. എന്നാല്‍ പലര്‍ക്കും വളരേയേറെ ഇഷ്ടമുള്ള ഒരു ഭക്ഷണപദാര്‍ത്ഥമാണുതാനുമിത്.

കലോറി കുറയ്ക്കുകയെന്ന ഉദ്ദേശം വച്ചാണ് ഇഷ്ടമായിട്ടും ഉരുളക്കിഴങ്ങ് പലരും ഉപേക്ഷിക്കുന്നത്. എന്നാല്‍ ഇതിന് ഇപ്പറഞ്ഞ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പുതിയൊരു പഠനത്തില്‍ വ്യക്തമായിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. വളരെ ആരോഗ്യകരമായ രീതിയില്‍ പാകം ചെയ്യുന്ന ഉരുളക്കിഴങ്ങ് ഒരിക്കലും ശരീരഭാരം കൂട്ടില്ലെന്നാണ് കണ്ടെത്തല്‍. മാത്രവുമല്ല ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയില്‍ ഇതിന് ചിലത് ഗുണകരമായി ചെയ്യാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

അമിതമായ ശരീരഭാരമുള്ള 86 സ്ത്രീകളിലും പുരുഷന്മാരിലുമാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ നടത്തിയത്. 12 ആഴ്ചകളിലായി ഇവരുടെ ശരീരഭാരത്തില്‍ വന്ന വ്യത്യാസങ്ങളെ നീരീക്ഷിച്ചുകൊണ്ടായിരുന്നു പഠനം.

86 പേരെ മൂന്ന് ഗ്രൂപ്പായി തിരിച്ച് ഭാരം കുറയ്ക്കാന്‍ വിവിധ തരത്തിലുള്ള ഡയറ്റ് നിര്‍ദ്ദേശിച്ചു. ഒരു ഗ്രൂപ്പിനോട് ആഴ്ചയില്‍ ആറോ ഏഴോ തവണ ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശവും നല്‍കി. മൂന്നു ഗ്രൂപ്പും ഒരേപോലെ ഭാരം കുറഞ്ഞതാണ് ഗവേഷകര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

മറ്റുള്ളവരിലെന്നപോലെതന്നെ ഉരുളക്കിഴങ്ങ് കഴിച്ചവരിലും ഭാരം നന്നായി കുറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഭാരത്തിന്റെ കാര്യത്തില്‍ കിഴങ്ങ് വി്ല്ലനാവില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഒരു ഇടത്തരം ഉരുളക്കിഴങ്ങില്‍ 110 കലോറിയാണ് ഉള്ളത്. ഇതില്‍ ഏത്തപ്പഴത്തേക്കാള്‍ പൊട്ടാസ്യവും ദിവസം വേണ്ടതിന്റെ പകുതിയോളം വിറ്റമിന്‍ സിയും ശരീരത്തിന് നല്‍കുമത്രേ. കൊളസ്‌ട്രോള്‍, സോഡിയം, ഫാറ്റ് എന്നിവ അടങ്ങിയിട്ടുമില്ല. ആവിയില്‍ വേവിച്ചും എണ്ണചേര്‍ക്കാതെ വേവിച്ചുമെല്ലാം ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നത് ആരോഗ്യകരമാണ്.

Story first published: Tuesday, October 26, 2010, 13:29 [IST]
X
Desktop Bottom Promotion