For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങൂ... ജലദോഷത്തെ അകറ്റൂ

By Staff
|

Sleep
വേനല്‍ക്കാലത്തായാലും മഴക്കാലത്തായാലും ജലദോഷം മിക്കവരെയും അലട്ടുന്ന ഒരു അസ്വസ്ഥതയാണ്‌. ജലദോഷത്തെ പൂര്‍ണമായും ഭേദമാക്കാന്‍ ഇന്നേവരെ കൃത്യമായൊരു മരുന്നു കണ്ടെത്തന്‍ വൈദ്യശാസ്‌ത്രത്തിന്‌ കഴിഞ്ഞിട്ടില്ല.

മരുന്നുകഴിച്ചാല്‍ ഒരാഴ്‌ച കൊണ്ടും മരുന്നു കഴിച്ചില്ലെങ്കില്‍ ഏഴ്‌ ദിവസം കൊണ്ടും ജലദോഷം മാറുമെന്ന്‌ ഒരു ചൊല്ലുതന്നെയുണ്ട്‌. എന്നാല്‍ വിശ്രമം ജലദോഷത്തിനും അതുമൂലമുണ്ടാകുന്ന പനിയ്‌ക്കും ഒരു നല്ലമരുന്നാണെന്ന്‌ പറയാറുണ്ട്‌.

ഈയിടെ നടന്ന ഒരു പഠനത്തിലും ഉറക്കം ജലദോഷത്തിന്‌ ഒരു നല്ലമരുന്നാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ദിവസവും എട്ടുമണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നവര്‍ക്ക്‌ ജലദോഷം ഉണ്ടാകാനുള്ള സാധ്യത വളരെക്കുറവാണെന്ന്‌ പിറ്റ്‌സ്‌ബര്‍ഗിലെ കാര്‍ണീജ്‌ മെലണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറയുന്നു.

എത്രയും കൂടുതല്‍ ഉറങ്ങുന്നോ ജലദോഷമുണ്ടാകാനുള്ള സാധ്യത അത്രയും കൂടുതല്‍ കുറയും. 21നും 55നും ഇടയില്‍ പ്രായമുള്ള 78 പുരുഷന്മാരിലും 75 സ്‌ത്രീകളിലും വൈറസ്‌ സ്‌പ്രേ ചെയ്‌താണ്‌ നിരീക്ഷണം നടത്തിയത്‌.

കിടക്കയില്‍ അധികസമയം ചെലവഴിക്കുന്നത്‌ ഉറക്കത്തിന്‌ തടസ്സമുണ്ടാകാന്‍ കാരണമാകുമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ഡാനിയേല്‍ ബയസ്‌ പയുന്നു. അതുകൊണ്ട്‌ ഉറക്കത്തിന്‌ തടസ്സമുണ്ടാകാതെ നോക്കുക. ജലദോഷം അടുത്തുപോലും വരില്ല.

Story first published: Saturday, January 17, 2009, 16:01 [IST]
X
Desktop Bottom Promotion