For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രസ്സ്‌ അനുഭവിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങള്‍ക്ക്‌ പെണ്‍കുഞ്ഞുതന്നെ

By Super
|

ഗര്‍ഭാവസ്ഥയില്‍ അമ്മാമാര്‍ അനുഭവിയ്‌ക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന്റെ തോതിന്‌ കുട്ടികളുടെ ലിംഗ നിര്‍ണ്ണയത്തില്‍ പങ്കുണ്ടെന്ന്‌ പുതിയ പഠനം.

ഗര്‍ഭകാലത്ത്‌ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിയ്‌ക്കുന്ന അമ്മമാര്‍ക്ക്‌ ഏറെയും പെണ്‍കുട്ടികളാണ്‌ ജനിയ്‌ക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ദൈനംദിന ജീവിതത്തില്‍ അനുഭവിയ്‌ക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയത്തില്‍ പങ്കുവഹിക്കുന്നുണ്ടെന്ന്‌ തെളിയിക്കുന്ന ആദ്യ പഠനമാണിത്‌.

യൂണിവേഴ്‌സിറ്റി ഓഫ്‌ ഡെന്‍മാര്‍ക്കിലെ ഗവേഷകരാണ്‌ ഇത്തരത്തിലൊരു പഠനം നടത്തിയത്‌. പഠനത്തിനിടെ ഗവേഷകര്‍ 6,000ത്തില്‍ പരം അമ്മമാരില്‍ ഗര്‍ഭകാലാരംഭത്തില്‍ത്തന്നെയുള്ള മാനസിക സമ്മര്‍ദ്ദത്തിന്റെ അളവ്‌ പരിശോധിച്ചു.

അമ്മമാരുടെ ഉറക്കം, ആത്മവിശ്വാസം, ദൈനം ദിന ജോലികള്‍ ചെയ്യുവാനുള്ള കഴിവ്‌ എന്നീ കാര്യങ്ങളെ നിരീക്ഷിച്ചാണ്‌ അവരിലെ സമ്മര്‍ദ്ദത്തിന്റെ തോത്‌ കണ്ടെത്തിയത്‌.

ഈ ഡാറ്റകള്‍ വെച്ചു നടത്തിയ പഠനപ്രകാരം കൂടുതല്‍ മാനസിക സമ്മര്‍ദ്ദം അനുഭവിയ്‌ക്കുന്ന അമ്മമാരില്‍ മറ്റ്‌ അമ്മമാരെ അപേക്ഷിച്ച്‌ പെണ്‍കുഞ്ഞുങ്ങളുണ്ടാകാനുള്ള സാധ്യത അഞ്ച്‌ മടങ്ങ്‌ കൂടുതലാണെന്നാണ്‌ ഗവേഷകര്‍ കണ്ടെത്തിയത്‌.

യുകെ പോലുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അമ്മമാര്‍ കൂടുതലും ആണ്‍കുട്ടികള്‍ക്കാണത്രേ ജന്മം നല്‍കുന്നത്‌. അതുകൊണ്ട്‌ തന്നെ ഇവിടെ പുരുഷജനസംഖ്യ കൂടുതലുമാണ്‌.

പിതാവിന്റെ ബീജത്തിലെ ക്രോമസോമുകളാണ്‌ കുട്ടിയുടെ ലിംഗം നിര്‍ണ്ണയിയ്‌ക്കുന്നത്‌. എന്നാല്‍ ഇതിന്‌ വിപരീതമായി അമ്മയ്‌ക്കുണ്ടാകുന്ന സമ്മര്‍ദ്ദം മാത്രമാണ്‌ കുട്ടികളുടെ ലിംഗനിര്‍ണ്ണയത്തില്‍ പങ്കുവഹിക്കുന്നതെന്നുള്ള കാര്യം പൂര്‍ണ്ണമായും തെളിയിക്കപ്പെട്ടിട്ടില്ല.

മെഡിക്കല്‍ ജേണലായ ഹ്യൂമണ്‍ റിപ്രൊഡക്ഷനിലാണ്‌ ഈ പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

X
Desktop Bottom Promotion