For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരുന്നിനും പ്രതിരോധിക്കാനാവാതെ മലേറിയ

|

മലേറിയ എന്ന വാക്ക് നമ്മളെല്ലാവരും കേട്ടിട്ടുണ്ടാവും. കേരളത്തില്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളെ കിടിലം കൊള്ളിച്ച രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മലേറിയ. കൊതുകു പരത്തുന്ന സാംക്രമിക രോഗങ്ങളില്‍ ഒന്നാണ് മലേറിയ. ഇത് കൊതുകില്‍ നിന്ന് മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പകരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അനോഫിലിസ് വിഭാഗത്തില്‍ പെടുന്ന കൊതുകുകളില്‍ നിന്നാണ് ഈ രോഗം പെട്ടെന്ന് പരത്തുന്നത്. ശുദ്ധ ജലത്തില്‍ വളരുന്ന ഈ കൊതുകുകള്‍ വളരെ പെട്ടെന്നാണ് രോഗം പരത്തുന്നത്. പനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, ചര്‍ദ്ദി, ക്ഷീണം എന്നിവയെല്ലാം മലേറിയയുടെ ലക്ഷണങ്ങളാണ്.

Drug-resistant malaria parasites spreading across south-east Asia

കൊതുകു കടിയേറ്റ് രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോഴാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. രോഗം ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോഴേക്ക് ന്യൂമോണിയ, മസ്തിഷ്‌ക ജ്വരം, മഞ്ഞപ്പിത്തം, രക്തസ്രാവം, വൃക്കകളുടെ തകരാറ് എന്നീ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ ഇന്ന് സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ മലേറിയ ചികിത്സ പാടേ പരാജയപ്പെടുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ രോഗം പരത്തുന്ന കൊതുകുകള്‍ക്ക് മലേറിയക്ക് നല്‍കുന്ന മരുന്നുകളെ പ്രതിരോധിക്കുന്നതിനുള്ള കഴിവ് രോഗം പടരുന്നതിനുള്ള ഒരു പ്രധാന കാരണമായി മാറിക്കൊണ്ടിരിക്കുകയാണ്‌.

Drug-resistant malaria parasites spreading across south-east Asia

തായ്‌ലന്റ്, വിയറ്റ്‌നാം, കംബോഡിയ എന്നീ രാജ്യങ്ങളില്‍ 80 ശതമാനത്തോളം മലേറിയ പരത്തുന്ന കൊതുകുകള്‍ പ്രധാനപ്പെട്ട രണ്ട് മലേറിയ മരുന്നുകളെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെത്തുടര്‍ന്ന് മലേറിയ ബാധിച്ച ആളുകളുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയും ചികിത്സ പരാജയപ്പെടുകയും ആണ് ചെയ്യുന്നത്. പരാന്ന ജീവിയായ ഇതിന്റെ ലാര്‍വ്വകളും മുട്ടകളും എല്ലാം പെണ്‍കൊതുകിലൂടെ രോഗം കൂടുതല്‍ പരത്തുന്ന അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്.

Drug-resistant malaria parasites spreading across south-east Asia

വളരെയധികം പ്രതിരോധശേഷിയുള്ള പരാന്നഭോജികള്‍ പുതിയ സ്ഥലത്തേക്ക് എത്തുന്നതിനും രോഗം നിയന്ത്രണാതീതമായ അളവില്‍ പടരുന്നതിനും ഉള്ള സാധ്യതയും ഉണ്ട്. മാത്രമല്ല വളരെയധികം വിചിത്രമായ ജനിതക ശേഷിയുള്ള ഈ കൊതുകുകള്‍ ഏറ്റവും കൂടുതല്‍ മലേറിയ പരക്കുന്ന ആഫ്രിക്കയിലേക്ക് എത്തുന്നതിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അതിലുപരി ആഫ്രിക്കയില്‍ ഇത് പടര്‍ന്ന് പിടിച്ചാലുള്ള പ്രതിസന്ധികള്‍ അതിന്റെ അപകട നിലയും വളരെ വലുതാണ്.

Drug-resistant malaria parasites spreading across south-east Asia

English summary

Study- Drug-resistant malaria parasites spreading across south-east Asia

According to study, drug resistant forms of malaria causing parasites are spreading across south east Asia. Read on.
Story first published: Tuesday, July 23, 2019, 16:43 [IST]
X
Desktop Bottom Promotion