For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ പേടിക്കാതെ ചോറുണ്ണാം

By Super
|

ചെന്നൈ: അരിഭക്ഷണം പാടേ നിഷേധിക്കപ്പെട്ട പ്രമേഹരോഗികള്‍ക്ക്‌ ആശ്വാസത്തിന്‌ വകനല്‍കുന്ന ഒരു വാര്‍ത്ത.

പ്രമേഹം നിയന്ത്രിക്കുമെന്ന്‌ കരുതപ്പെടുന്ന മൂല്‍ഗിരി അരി തിങ്കഴാഴ്‌ച വിപണിയിലെത്തി. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങില്‍ പ്രമുഖ കാര്‍ഷിക ശാസ്‌ത്രജ്ഞന്‍ ഡോ. എം.എസ്‌ സ്വാമിനാഥനാണ്‌ അരി പുറത്തിറക്കിയത്‌.

ഏഴ്‌ വര്‍ഷം നീണ്ട ഗവേഷണങ്ങളുടെ ഫലമായാണ്‌ മൂല്‍ഗിരി അരി തയ്യാറാക്കിയിരിക്കുന്നത്‌. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താജ്‌മഹല്‍ അഗ്രോ ഇന്‍ഡസ്‌ട്രീസിന്റെ ഉത്‌പന്നമാണിത്‌.

രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ വര്‍ധിപ്പിക്കുന്നതിന്‌ കാര്‍ബോ ഹൈഡ്രേറ്റുകള്‍ക്കു ശേഷി നല്‍കുന്ന ഗ്ലൈസമിക്‌ സൂചിക മൂല്‍ഗിരി അരിയില്‍ വളരെ കുറവാണെന്ന്‌ ഡോ. സ്വമിനാഥന്‍ പറഞ്ഞു.

മദ്രാസ്‌, ടൊറന്റോ, സിഡ്‌നി സര്‍വ്വകലാശാലകളുടെ സഹകരണത്തോടെയാണ്‌ മൂല്‍ഗിരി അരി വികസിപ്പിച്ചെടുത്തത്‌. ഈ സാങ്കേതിക വിദ്യയ്‌ക്ക്‌ താജ്‌മഹല്‍ അഗ്രൊ ഇന്‍ഡസ്‌ട്രീസിന്‌ പേറ്റന്റ്‌ ലഭിച്ചിട്ടുണ്ട്‌.

അരി ഉല്‍പാദിപ്പിക്കുന്നതിനായി തമിഴ്‌നാട്ടില്‍ പതിനായിരം ഏക്കറോളം പാടങ്ങളില്‍ നെല്‍കൃഷി നടത്തുന്ന കര്‍ഷകരുമായ കമ്പനി കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്‌. ഒരു കിലോ മൂല്‍ഗിരി അരിയ്‌ക്ക്‌ 42 രൂപയാണ്‌ വില. ഏത്‌ പ്രായക്കാര്‍ക്കും ഇതുകൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ കഴിക്കാം.

English summary

thatsmalayalam, rich, biodiversity, developments, biotechnology, member, അരി, പഞ്ചസാര

India's rich biodiversity and the developments in biotechnology could be used to develop sound businesses, Member of Parliament and agriculture visionary M.S. Swaminathan told students and researchers here on Monday,
X
Desktop Bottom Promotion