For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയത്തെ സൂക്ഷിക്കാന്‍ 10 വഴികള്‍

|

രക്തസമ്മര്‍ദ്ദത്തിലോ കൊളസ്‌ട്രോളിലോ ഉള്ള ആധിക്യം നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നതാണ്. ഹൃദയാഘാതം അതിജീവിക്കുന്നവരോട് പലപ്പോഴും ജീവിതകാലത്തെ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് മാറ്റം ഒരു പ്രധാന ഭാഗമാകുന്നു. ഹൃദ്രോഗത്തോടെ ജീവിക്കുന്നവര്‍ക്കും വരാതെ തടയാന്‍ സൂക്ഷിക്കാനും ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി. ഉത്തമ ലക്ഷ്യബോധത്തോടെ ചില കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്കും ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കാം.

Most read: ചില്ലറക്കാരനല്ല മെഡിറ്ററേനിയന്‍ ഡയറ്റ് !Most read: ചില്ലറക്കാരനല്ല മെഡിറ്ററേനിയന്‍ ഡയറ്റ് !

ഹൃദയത്തെ സൂക്ഷിക്കാന്‍ ആളുകള്‍ വ്യായാമ രീതി, ഭക്ഷണക്രമം, അനാരോഗ്യകരമായ ശീലങ്ങള്‍ എന്നിവയില്‍ ശ്രദ്ധ നല്‍കിയാല്‍ മതി. ഒരു വലിയ മാറ്റം ഏറ്റെടുക്കുന്നതിനുപകരം, ചെറിയ മാറ്റങ്ങളിലൂടെ നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കും. ഈ സമീപനത്തിന് കൂടുതല്‍ സമയമെടുക്കുമെങ്കിലും ചില വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഈ വഴികള്‍ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ഹൃദയം സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് സ്വന്തമായി ചെയ്യാവുന്ന ചില വഴികള്‍ വായിച്ചറിയാം.

പുകവലി, മദ്യപാനം വേണ്ട

പുകവലി, മദ്യപാനം വേണ്ട

നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ് പുകവലി ഉപേക്ഷിക്കുന്നത്. കാന്‍സറിനടക്കം പല രോഗങ്ങള്‍ക്ക് കാരണമാകുന്ന പുകയില നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ കെടുത്തുന്നതാണ്. പുകവലി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. നിങ്ങളുടെ മദ്യപാനം പരിമിതപ്പെടുത്തുന്നതും പ്രധാനമാണ്, കാരണം മദ്യം ചില ഹൃദയ മരുന്നുകളെ പ്രതികൂലമായി ബാധിക്കുകയും അമിതമായ ഉപയോഗം സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുക

നിങ്ങളുടെ രക്തത്തില്‍ അടിയുന്ന കൊഴുപ്പ് പദാര്‍ത്ഥമാണ് കൊളസ്‌ട്രോള്‍. ആരോഗ്യകരമായിരിക്കാന്‍ നിങ്ങളുടെ ശരീരത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്, എന്നാല്‍ നിങ്ങളുടെ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അസന്തുലിതാവസ്ഥ ഹൃദയാഘാതത്തിന് കാരണമാകുന്നു. ഭക്ഷണം നിയന്ത്രിക്കുന്നതിലൂടെയും വ്യായാമങ്ങളിലൂടെയും നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാവുന്നതാണ്.

Most read:അമിതവണ്ണവും പ്രമേഹവും നീക്കും അവോക്കാഡോ; പഠനംMost read:അമിതവണ്ണവും പ്രമേഹവും നീക്കും അവോക്കാഡോ; പഠനം

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക

രക്തസമ്മര്‍ദ്ദം സാധാരണയായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ഒന്നല്ല. എന്നാല്‍ അത് വളരെ ഉയര്‍ന്നതാണെങ്കിലെ താഴ്ന്നതാണെങ്കിലോ അത് ചികിത്സിക്കേണ്ടതുണ്ട്. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് എന്നിവ കാരണമായും രക്തസമ്മര്‍ദ്ധം വരാം. ശരിയായ ഭക്ഷണക്രമം ചിട്ടപ്പെടുത്തിയാല്‍ ഇതില്‍ നിന്ന് മോചിതനാകാവുന്നതാണ്.

പ്രമേഹം നിയന്ത്രിക്കുക

പ്രമേഹം നിയന്ത്രിക്കുക

ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് നിങ്ങളുടെ പ്രമേഹം നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. മധുരം ഉപേക്ഷിക്കുന്നതിലൂടെ മാത്രം പ്രമേഹത്തില്‍ നിന്നു മുക്തരാവണമെന്നില്ല. ഭക്ഷണ നിയന്ത്രണം, വ്യായാമം, എന്നിവയ്‌ക്കൊക്കെ പ്രമേഹവുമായി ബന്ധമുണ്ട്. ഇവയൊക്കെ കൃത്യമായി പാലിക്കുന്നതിലൂടെ പ്രമേഹം വരുതിയിലാക്കാനും ഹൃദയത്തെ സംരക്ഷിക്കാനും സാധിക്കുന്നു.

വ്യായാമം

വ്യായാമം

പതിവായുള്ള മിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തിന് മികച്ചതാണ്. നിങ്ങളുടെ ദിവസത്തില്‍ കുറച്ച് സമയം ലഘു വ്യായാമങ്ങള്‍ക്കായി മാറ്റിവയ്ക്കുക. ജീവിതശൈലീ മാറ്റം തന്നെയാണ് ആളുകളില്‍ വ്യായാമക്കുറവിനു കാരണം. പുതിയ പുതിയ അസുഖങ്ങളും ഇതുവഴി ആളുകളിലെത്താന്‍ തുടങ്ങി. നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ സമയം കുറവാണെങ്കില്‍ 10 മിനിറ്റ് നടത്തം തന്നെ നിങ്ങളുടെ ശരീരത്തെ ക്രമപ്പെടുത്തുന്നതാണ്. കൂടുതല്‍ വ്യായാമം ആഗ്രഹിക്കുന്നവര്‍ക്ക് ജിംനേഷ്യം ഉപയോഗപ്പെടുത്താവുന്നതുമാണ്.

Most read:ചൂടേറുന്നു; ഡീഹൈഡ്രേഷന്‍ ചെറുക്കാംMost read:ചൂടേറുന്നു; ഡീഹൈഡ്രേഷന്‍ ചെറുക്കാം

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നത് ഹൃദ്രോഗത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യത കുറയ്ക്കും. പ്രധാനമായും ഹൃദ്രോഗങ്ങള്‍ അമിത വണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ക്രമരഹിതമായ ഭക്ഷണവും ജീവിതശൈലീ മാറ്റവും ജങ്ക് ഫുഡുകളുടെ ഉപയോഗവും ഇന്നത്തെ കാലത്ത് മിക്കവരെയും അമിതവണ്ണത്തിന്റെ പിടിയിലാക്കി. ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാന്‍ അമിതവണ്ണത്തെ ചെറുക്കേണ്ടത് ഏറെ പ്രധാനമാണ്. ഡയറ്റ്, വ്യയാമങ്ങള്‍ എന്നിവ ചിട്ടയോടെ ചെയ്താല്‍ ശരീരഭാരം ക്രമപ്പെടുത്തി ഹൃദയത്തെ സംരക്ഷിക്കാവുന്നതാണ്.

പോഷകാഹാരങ്ങള്‍

പോഷകാഹാരങ്ങള്‍

ആരോഗ്യകരമായ ഭക്ഷണങ്ങളുടെ വൈവിധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ഭാരം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയെ ക്രമപ്പെടുത്താന്‍ സഹായിക്കും. അതിലൂടെ നിങ്ങളുടെ ഹൃദയത്തെ മെച്ചപ്പെടുത്താനുമാകുന്നു. ഹൃദ്രോഗം തടയാന്‍ സഹായിക്കുന്നതിന് നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പ്രത്യേക മാറ്റങ്ങള്‍ വരുത്താം. ഉപ്പ് കുറയ്ക്കുക, അനാരോഗ്യകരമായ കൊഴുപ്പുകള്‍ ഒഴിവാക്കുക, മദ്യം പരിമിതപ്പെടുത്തുക എന്നീ വഴികള്‍ തേടാവുന്നതാണ്. ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.

മാനസികാരോഗ്യം

മാനസികാരോഗ്യം

വിഷാദരോഗം ഉള്ളവര്‍, സാമൂഹികമായി ഒറ്റപ്പെട്ടുപോയവര്‍ അല്ലെങ്കില്‍ നല്ല സാമൂഹിക പിന്തുണയില്ലാത്തവര്‍ എന്നിവര്‍ക്ക് ഹൃദ്രോഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പറയുന്നു. കുടുംബവുമായും സുഹൃത്തുക്കളുമായും നല്ല സാമൂഹിക ജീവിതം നയിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കും. രണ്ടാഴ്ചയില്‍ കൂടുതല്‍ നിങ്ങള്‍ക്ക് വിഷാദം തോന്നുന്നുവെങ്കില്‍, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കാവുന്നതാണ്.

Most read:ഹൃദയം തകര്‍ക്കും ബീഫും പോര്‍ക്കുംMost read:ഹൃദയം തകര്‍ക്കും ബീഫും പോര്‍ക്കും

ഒരുപിടി നട്‌സ് കഴിക്കുക

ഒരുപിടി നട്‌സ് കഴിക്കുക

വാല്‍നട്ട്, ബദാം, നിലക്കടല, മറ്റ് നട്‌സ് എന്നിവ നിങ്ങളുടെ ഹൃദയത്തിന് എത്രത്തോളം ഫലം ചെയ്യുന്നു എന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല. അത്രകണ്ട് നട്‌സ് നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നു. നിങ്ങള്‍ക്ക് ലഘുഭക്ഷണം ആവശ്യമുള്ളപ്പോള്‍ പാക്കറ്റ് ഫുഡുകള്‍ക്കോ കുക്കികള്‍ക്കോ പകരം നടസ് കഴിക്കുക.

ആരോഗ്യകരമായ ഉറക്കം

ആരോഗ്യകരമായ ഉറക്കം

ഉറക്കം നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെയും ബാധിക്കുന്നു. ശരിയായ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ഉറക്കശീലം മെച്ചപ്പെടുത്താവുന്ന പല വഴികളുമുണ്ട്. ശുചിത്വം, മനസ്സമാധാനം, നല്ല ഭക്ഷണം, അന്തരീക്ഷം എന്നിവയൊക്കെ ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസത്തില്‍ കുറച്ച് മിനിറ്റ് സാവധാനത്തിലും ആഴത്തിലും ശ്വസിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളെ വിശ്രമിക്കാനും സഹായിക്കും. മന്ദഗതിയിലുള്ളതും ആഴത്തിലുള്ള ശ്വസനവും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇതിലൂടെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നതുമാകുന്നു.

English summary

How To Keep Your Heart Healthy Naturally

A healthy lifestyle will make your heart healthier. Here are the best ways to keep your heart healthy naturally.
Story first published: Thursday, February 20, 2020, 10:10 [IST]
X
Desktop Bottom Promotion