Just In
Don't Miss
- News
വിശ്വാസ് മേത്ത പ്രതിസന്ധി ഘട്ടത്തിലും ചുമതലകള് നന്നായി നിര്വഹിച്ചെന്ന് മുഖ്യമന്ത്രി!!
- Movies
ഭാര്യ സജ്ന അറിയാതെ വസ്ത്രമെടുത്ത് ഫിറോസ്; അടിവസ്ത്രത്തിന്റെ പേരില് ബിഗ് ബോസിനുള്ളില് വഴക്കുണ്ടാക്കി സജ്ന
- Sports
ISL 2020-21: ബ്ലാസ്റ്റേഴ്സിന് ആശ്വാസജയം പോലുമില്ല, അവസാന കളിയും തോറ്റു
- Finance
ചൈനീസ് ഭീമനെ പിന്നിലാക്കി മുകേഷ് അംബാനി, ഏഷ്യയിലെ സമ്പന്നരിൽ വീണ്ടും ഒന്നാമൻ
- Automobiles
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- Travel
ഹരിദ്വാര് കുംഭമേള ഏപ്രിലില്, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹൃദയത്തിലെ ബ്ലോക്ക് മാറ്റും നാരങ്ങയും കുരുമുളകും
ഹൃദയത്തിന്റെ ബ്ലോക്ക് പലപ്പോവും ഹൃദയാഘാതമടക്കമുള്ള പല പ്രശ്നങ്ങള്ക്കും വഴിയൊരുക്കും.
രക്തധമനികള് കാഴുപ്പടിഞ്ഞു കൂടുന്നതാണ് പലപ്പോഴും ഹൃദയാഘാതമടക്കമുള്ള പ്രശ്നങ്ങള്ക്കു വഴിയൊരുക്കുന്നത്.
രക്തധനമികളില് ബ്ലോക്കുണ്ടാകുമ്പോള് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നു. ഇതാണ് ഹൃദയാഘാതത്തിന് പ്രധാന കാരണമാകുന്നത്.
ഇന്നത്തെ പ്രത്യേക ജീവിത സാഹചര്യത്തില് ചെറുപ്പക്കാര്ക്കു പോലും ഹൃദയാഘാത സാധ്യത വര്ദ്ധിച്ചു വരുന്ന ഒന്നാണ്. ഭക്ഷണശീലങ്ങളും ജീവിതശൈലികളുമെല്ലാം തന്നെ കാരണം.
രാശിപ്രകാരം കിടപ്പറയിലെ സ്ത്രീപുരുഷസ്വഭാവം
ഹൃദയധമനികളിലെ ബ്ലോക്ക് തടയാന് സഹായിക്കുന്ന ചില വീ്ട്ടുപായങ്ങളുണ്ട്. നമുക്കു തന്നെ പരീക്ഷിയ്ക്കാവുന്നവ. ഇതെക്കുറിച്ചറിയൂ

ചെറുനാരങ്ങ
ചെറുനാരങ്ങ ഫലപ്രദമായ മരുന്നാണ്. ഒരു ഗ്ലാസ് ചൂടുവെള്ളത്തില് ഒരു ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച് അല്പം തേനും കുരുമുളകുപൊടിയും ചേര്ത്തിളക്കി കുടിയ്ക്കാം. ദിവസം 2 തവണ വീതം കുറച്ചാഴ്ചകള് അടുപ്പിച്ചു കുടിയ്ക്കുക.

ചെറുനാരങ്ങാത്തൊലി
ഇതുപോലെ ചെറുനാരങ്ങാത്തൊലി വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയെടുത്ത് ഇതില് തേന് ചേര്ത്ത് കുടിയ്ക്കുന്നതും ഗുണകരമാണ്.

ആപ്പിള് സിഡെര് വിനെഗര്, ചെറുനാരങ്ങാനീര്, ഇഞ്ചി, വെളുത്തുള്ളി
ആപ്പിള് സിഡെര് വിനെഗര്, ചെറുനാരങ്ങാനീര്, ഇഞ്ചി, വെളുത്തുള്ളി എന്നിവയെല്ലാം ചേര്ത്തടിയ്ക്കുക. ഇത് ചൂടാക്കി ഊറ്റിയെടുത്ത് തണുക്കുമ്പോള് അല്പം തേന് ചേര്ത്തു കുടിയ്ക്കാം.

ഉലുവ
ഉലുവ ഹൃദയധമനികളിലെ തടസം നീക്കുന്ന മറ്റൊരു ഘടകമാണ്. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഉലുവ വെള്ളത്തിലിട്ടു കുതിര്ത്തി രാവിലെ വെറുംവയറ്റില് അല്പം വെള്ളവും ചേര്ത്തു കഴിയ്ക്കാം.

വെളുത്തുള്ളി
വെളുത്തുള്ളി ഹൃദയധമനികളിലെ തടസം നീക്കാന് നല്ല ഒരു മരുന്നാണ് ബിപി, കൊളസ്ട്രോള് എന്നിവ കുറച്ചാണ് ഈ ഗുണം നല്കുന്നത്. കിടക്കുന്നതിനു മുന്പ് 3 അല്ലി വെളുത്തുള്ളി ഒരു കപ്പു പാലില് കലക്കി തിളപ്പിച്ചു ചൂടാറ്റി കുടിയ്ക്കാം. വെളുത്തുള്ളി ഭക്ഷണത്തില് ഉള്പ്പെടുത്തുന്നതും നല്ലതാണ്.

മഞ്ഞള്
മഞ്ഞള് രക്തക്കുഴലുകള് ശുചിയാക്കുന്ന മറ്റൊരു സ്വാഭാവിക വഴിയാണ്. ആരോഗ്യത്തെ ബാധിയ്ക്കുന്ന എല്ഡിഎല് കൊളസ്ട്രോള് കുറയ്ക്കാന് ഏറെ നല്ലത്. 1 ടീസ്പൂണ് മഞ്ഞള്, അല്പം തേന് എന്നിവ ഒരു ഗ്ലാസ് ചൂടുപാലില് കലക്കി കിടക്കും മുന്പു കുടിയ്ക്കാം. പാചകത്തിന് ഉപയോഗിയ്ക്കാം. മഞ്ഞള് സപ്ലിമെന്റുകള് കഴിയ്ക്കാം.

മുളകുപൊടി
അര ടീസ്പൂണ് മുളകുപൊടി ഒരു ഗ്ലാസ് ചൂടുവെളളത്തില് കലക്കി ദിവസവും 2 തവണയായി കുടിയ്ക്കാം. ഇത് ഹൃദയധമനികളിലെ കൊഴുപ്പു നീക്കാന് ഏറെ നല്ലതാണ്.

ഇഞ്ചി
ഇഞ്ചിയാണ് മറ്റൊരു പ്രതിവിധി. ഇതിലെ ജിഞ്ചറോള്സ്, ഷോഗോള്സ് എന്നിവയാണ് ഈ ഗുണം നല്കുന്നത്. രാവിലെ വെറുംവയറ്റില് ഒരു കഷ്ണം ഇഞ്ചി കഴിയ്ക്കാം,. ജിഞ്ചര് ടീ കുടിയ്ക്കാം, ഭക്ഷണത്തില് ഉപയോഗിയ്ക്കാം.

മഞ്ഞളും ചെറുനാരങ്ങയും
മഞ്ഞളും ചെറുനാരങ്ങയു കലര്ന്ന മിശ്രിതം കഴിയ്ക്കുന്നതും ഹാര്ട്ടിലുണ്ടാകുന്ന ബ്ലോക്കുകള് ഒഴിവാക്കാന് സഹായിക്കും.