കിടക്കയില് മിടുക്ക് തെളിയിക്കും പുരുഷന്റെ രഹസ്യം

Posted By: Lekhaka
Subscribe to Boldsky

കിടപ്പറയില്‍ തന്റെ കരുത്ത് തെളിയിക്കുക എന്നത് ഏതൊരു പുരുഷനും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ ലൈംഗിക ഉത്തേജനക്കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും പല പുരുഷന്‍മാരേയും കിടപ്പറയില്‍ പരാജിതരാക്കുന്നു. അതുകൊണ്ട് തന്നെ മാംസാഹാരം ശീലമാക്കാന്‍ ശ്രമിക്കുന്ന പുരുഷന്‍മാരും ചില്ലറയല്ല.

അവള്‍ സെക്‌സ് മൂഡിലേക്കു വരും, തീര്‍ച്ച

എന്നാല്‍ മാംസാഹാരത്തേക്കാള്‍ പഴങ്ങളും പച്ചക്കറികളുമാണ് പുരുഷന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നത് എന്നതാണ് സത്യം. ശരീരത്തിലെ ഹോര്‍മോണ്‍ ഉത്പാദനത്തിന് ആവശ്യമായ എല്ലാം തരുന്നത് പഴങ്ങളും പച്ചക്കറികളുമാണ്. ആദ്യരാത്രിയില്‍ ഇന്ത്യക്കാര്‍ ചെയ്യുന്നത്....

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം പുരുഷന്മാര്‍ സ്ഥിരമായി കഴിയ്ക്കുന്നത് പുരുഷന്‍മാരിലെ പഞ്ചേന്ദ്രിയങ്ങളെ ഉണര്‍ത്തുകയും ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറിയും ഇത്തരത്തില്‍ പുരുഷനെ ഉണര്‍ത്തുന്ന ഒരു പഴമാണ്. മാത്രമല്ല പഴത്തിന്റെ നിറത്തിനും ഗുണത്തിനും ഈ കാര്യത്തില്‍ ഒരു പോലെ പ്രാധാന്യം നല്‍കുന്നുണ്ട്.

ഈന്തപ്പഴം

ഈന്തപ്പഴം

ഈന്തപ്പഴം സ്ഥിരമായി കഴിയ്ക്കുന്നതും പുരുഷന്റെ ഉത്തേജനത്തിന് കാരണമാകും. മാത്രമല്ല ഉദ്ദാരണ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ഈന്തപ്പഴം കഴിയ്ക്കുന്നത് നല്ലതാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

പ്രകൃതി ദത്ത വയാഗ്ര എന്ന് വേണമെങ്കില്‍ തണ്ണിമത്തനെ പറയാം. ഇത് ലൈംഗികാവയവങ്ങളിക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. സ്ഥിരമായി തണ്ണിമത്തന്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് കിടപ്പറയില്‍ വീരപുരുഷനാകാം.

 ആപ്പിള്‍

ആപ്പിള്‍

ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന് നമുക്കറിയാം. ആപ്പിള്‍ കഴിയ്ക്കുന്നത് പുരുഷന്‍മാരില്‍ ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

മാതള നാരങ്ങ

മാതള നാരങ്ങ

മാതള നാരങ്ങയാണ് മറ്റൊരു പഴം. ഇത് ഉദ്ദാരണക്കുറവും ഉദ്ദാരണ പ്രശ്‌നങ്ങളേയും പരിഹരിയ്ക്കുന്നു. മാത്രമല്ല പുരുഷന്റെ ലൈംഗികാവയവങ്ങള്‍ക്ക് കരുത്ത് പകരാനും മാതള നാരങ്ങ കഴിയ്ക്കാം.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

പച്ചക്കറിയിലാണ് ബീറ്റ്‌റൂട്ട് പെടുന്നതെങ്കിലും ജ്യൂസും ഉണ്ടാക്കി കഴിയ്ക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് പുരുഷ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും രക്തയോട്ടം മികച്ചതാക്കുകയും ചെയ്യുന്നു.

ചുവന്നുള്ളി

ചുവന്നുള്ളി

ചുവന്നുള്ളി കഴിയ്ക്കാന്‍ പുരുഷന്‍മാര്‍ ശ്രദ്ധിക്കണം. കാരണം ഇതെല്ലാം പുരുഷന്‍മാരില്‍ ധാതുപുഷ്ടി ഉണ്ടാക്കുന്ന ഒന്നാണ്. മാത്രമല്ല പുരുഷന്‍മാരിലെ ലൈംഗിക വികാരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും ചുവന്നുള്ളി.

മുളപ്പിച്ച ധാന്യങ്ങള്‍

മുളപ്പിച്ച ധാന്യങ്ങള്‍

ലൈംഗിക ഉണര്‍വ്വിന് സഹായിക്കുന്ന ഒന്നാണ് മുളപ്പിച്ച ധാന്യങ്ങള്‍. ഇവയില്‍ ധാരാളം നാരുകള്‍ ഉണ്ട്. ഇത് രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും ലൈംഗിക ഉണര്‍വ്വിനും സഹായിക്കും.

 കക്കയിറച്ചി

കക്കയിറച്ചി

കക്കയിറച്ചിയാണ് മറ്റൊന്ന്. ഇതിലടങ്ങിയിട്ടുള്ള സിങ്ക് ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കുന്നു. മറ്റ് പോഷകങ്ങളും ആരോഗ്യത്തിന് വളരെയധികം സഹായകമാണ്.

English summary

Foods That Increase Sexual Stamina

Last longer in bed and boost satisfaction with these simple diet additions that are scientifically proven to work.
Please Wait while comments are loading...
Subscribe Newsletter