വേവിയ്ക്കുമ്പോള്‍ ഗുണം കൂടുന്ന പച്ചക്കറികള്‍

Posted By:
Subscribe to Boldsky

പച്ചക്കറികള്‍ അമിതമായി വേവിച്ചാല്‍ അതിന്റെ ഗുണം നഷ്ടപ്പെടും എന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ചില പച്ചക്കറികള്‍ വേവിയ്ക്കുമ്പോള്‍ അതിന്റെ ഗുണം ഇരട്ടിയാവും എന്നതാണ് പുതിയ പഠനം.

അത്തരം പച്ചക്കറികള്‍ ധാരാളം കഴിയ്ക്കുന്നത് ശാരീരികാരോഗ്യത്തിനും മാനസികാരോഗ്യത്തിനും വളരെയധികം സഹായിക്കും. ഏതൊക്കെ പച്ചക്കറികളാണ് ഇത്തരത്തില്‍ വേവിയ്ക്കുമ്പോള്‍ ഗുണം വര്‍ദ്ധിക്കുന്നതെന്ന് നോക്കാം.

 ക്യാരറ്റ്

ക്യാരറ്റ്

കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കാഴ്ച പ്രശ്‌നങ്ങള്‍ക്കും ക്യാരറ്റ് മികച്ചതാണ്. ഇതിലുള്ള ബീറ്റാ കരോട്ടിന്‍ ആണ് ഇതിന് സഹായിക്കുന്നത്. പച്ചയ്ക്ക് കഴിയക്കുന്നതിനേക്കാള്‍ നല്ലത് വേവിച്ച് കഴിയ്ക്കുന്നതാണ് എന്നതാണ് സത്യം.

 ചീര

ചീര

കാല്‍സ്യം കൂടുതലുള്ള ഒന്നാണ് ചീര. നിറയെ ആന്റി ഓക്‌സിഡന്റുകളും ചീരയില്‍ അടങ്ങിയിട്ടുണ്ട്. ചീര വേവിയ്ക്കുമ്പോള്‍ ലൂട്ടെയ്ന്‍ വര്‍ദ്ധിപ്പിക്കുന്നത് ചീരയുടെ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

കൂണ്‍

കൂണ്‍

കൂണ്‍ അത്രയേറെ തന്നെ ആരോഗ്യം നിറഞ്ഞതാണ്. രുചി മാത്രമല്ല കൂണ്‍ വേവിയ്ക്കുന്നതിലൂടെ അതിന്റെ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.

തക്കാളി

തക്കാളി

ഹൃദയാരോഗ്യത്തിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് തക്കാളി. ക്യാന്‍സറിനെതിരെ പോരാടാനും തക്കാളി നല്ലതാണ്. ഇത് പാചകം ചെയ്യുന്നതോടെ ഇതിന്റെ ആരോഗ്യഗുണങ്ങള്‍ വര്‍ദ്ധിക്കുന്നു.

മത്തങ്ങ

മത്തങ്ങ

മത്തങ്ങ കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ ഇത് വേവിയ്ക്കാതെ കഴിയ്ക്കന്നതിനേക്കാള്‍ ആരോഗ്യഗുണങ്ങള്‍ വേവിച്ച് കഴിക്കുമ്പോഴാണ് കൂടുതല്‍ ആരോഗ്യപ്രദം. വിറ്റാമിന്‍ ഇയും വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി 6 കൊണ്ട് സമ്പുഷ്ടമാണ് മത്തങ്ങ.

English summary

Foods That Are Healthier Cooked

Cooking some vegetables actually breaks down their tough cellular structure and makes it easier for the body to absorb nutrients.
Story first published: Sunday, July 3, 2016, 13:00 [IST]